കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക ഒഴിയുന്ന സർക്കാർ വസതി അനിൽ ബലൂനിക്ക്: രണ്ട് മാസത്തിനകം താമസം മാറും,പ്രിയങ്ക ലഖ്നൊവിലേക്ക്

Google Oneindia Malayalam News

ലഖ്നൊ: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വദ്ര ഒഴിയുന്ന ദില്ലിയിലെ സർക്കാർ വസതി ബിജെപി എംപിക്ക്. ബിജെപി എംപിയും ബിജെപി മാധ്യമവിഭാഗം തലവനുമായ അനിൽ ബലൂനിക്കാണ് ദില്ലിയിലെ 35 ലോധി എസ്റ്റേറ്റിലെ ബംഗ്ലാവ് അനുവദിച്ചിട്ടുള്ളത്. ഇതോടെ രണ്ട് മാസത്തിനകം ബലൂനിയ്ക്ക് ബംഗ്ലാവിലേക്ക് താമസം മാറാം. കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ടൈപ്പ് 6 ബി ബംഗ്ലാവാണ് ബിജെപി വക്താവിന് അനുവദിച്ചിട്ടുള്ളത്.

ബങ്കറിനുള്ളില്‍ ആയുധങ്ങള്‍... സ്‌ഫോടക വസ്തുക്കള്‍, വികാസ് ദുബെയെ കുറിച്ച് പോലീസ് പറയുന്നത്!!ബങ്കറിനുള്ളില്‍ ആയുധങ്ങള്‍... സ്‌ഫോടക വസ്തുക്കള്‍, വികാസ് ദുബെയെ കുറിച്ച് പോലീസ് പറയുന്നത്!!

രണ്ട് മാസത്തിനകം

രണ്ട് മാസത്തിനകം

ബംഗ്ലാവ് ഒഴിയാൻ നോട്ടീസ് നൽകിയാൽ രണ്ട് മാസത്തിനകം ഇത് മറ്റൊരാൾക്ക് അനുവദിക്കാം. ബംഗ്ലാവ് അനുവദിക്കുന്ന ദിവസം മുതലാണ് ബംഗ്ലാവിന്റെ വാടക കണക്കാകുക. രണ്ട്മാസത്തിനകം ബലൂനി ബംഗ്ലാവിലേക്ക് മാറണം. ഏതെങ്കിലും തരത്തിലുള്ള നിർമാണ പ്രർത്തനങ്ങളോ അറ്റകുറ്റപ്പണികളോ ആവശ്യമായി വരികയാണെങ്കിൽ സിപിഡബ്യൂഡി കൂടുതൽ സമയം അനുവദിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ആഗസ്റ്റ് ഒന്നിനകം

ആഗസ്റ്റ് ഒന്നിനകം

ഹൌസിംഗ് ആൻഡ് അർബൻ മന്ത്രാലയം ബുധനാഴ്ചയാണ് പ്രിയങ്കാ ഗാന്ധിയ്ക്ക് അനുവദിച്ച ലോധി എസ്റ്റേറ്റിലെ സർക്കാർ വക ബംഗ്ലാവ് റദ്ദാക്കിയത്. എസ്പിജി സുരക്ഷ അവസാനിക്കുന്നതോടെ പ്രിയങ്കയ്ക്ക് ഏറെക്കാലം ഇവിടെ തങ്ങാൻ കഴിയില്ലെന്നാണ് സർക്കാർ അറിയിച്ചത്. ആഗസ്റ്റ് ഒന്നിനുള്ളിൽ ബംഗ്ലാവ് ഒഴിയണമെന്നും നോട്ടീസിൽ പറയുന്നു. എസ്പിജി സുരക്ഷയില്ലാത്തതിനാൽ പ്രിയങ്ക് ലോധി എസ്റ്റേറ്റിലെ ബംഗ്ലാവിൽ കഴിയാനുള്ള അർഹതയില്ലെന്നാണ് മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്.

സർക്കാർ ബംഗ്ലാവ് അനുവദിക്കില്ല

സർക്കാർ ബംഗ്ലാവ് അനുവദിക്കില്ല

പ്രിയങ്ക ഗാന്ധിയുടെ എസ്പിജി സുരക്ഷ അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എടുത്തു മാറ്റിയിരുന്നു.
നിലവിലെ ചട്ടം അനുസരിച്ച് ഇസഡ്പ്ലസ് കാറ്റഗറി സുരക്ഷയുള്ളവർക്ക് സർക്കാർ വസതികളിൽ താമസിക്കാൻ അനുമതിയില്ല. അല്ലാത്ത പക്ഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക ശുപാർശ ആവശ്യമാണ്. എങ്കിൽ മാത്രമേ ഇതിൽ ഇളവുകൾ ലഭിക്കുകയുള്ളൂ. ജനറൽ പൂൾ റസിഡൻഷ്യൽ ആക്ട് വഴിയാണ് എസ്റ്റേറ്റ് ഡയറക്ടറേറ്റിന്റെ നിയന്ത്രണത്തിലുള്ള സർക്കാർ ബംഗ്ലാവുകൾ അനുവദിക്കുക.

ഗാന്ധി കുടുംബത്തിന് എസ്പിജി സുരക്ഷ റദ്ദാക്കി

ഗാന്ധി കുടുംബത്തിന് എസ്പിജി സുരക്ഷ റദ്ദാക്കി

ഗാന്ധി കുടുംബത്തിന് അനുവദിച്ചിരുന്ന എസ്പിജി സുരക്ഷ കഴിഞ്ഞ നവംബറിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എടുത്തുനീക്കിയത്. സോണിയ ഗാന്ധിയ്ക്ക് പുറമേ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എല്ലാം എസ്പിജി സുരക്ഷ ഒഴിവാക്കിയിരുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനുണ്ടായിരുന്ന എസ്പിജി സുരക്ഷയും ഒഴിവാക്കി. ഇവര്‍ക്കെല്ലാം ഇസഡ് പ്ലസ് സുരക്ഷയാണ് ഇപ്പോള്‍ നല്‍കുന്നത്.

കുടിശ്ശിക തീർത്തു

കുടിശ്ശിക തീർത്തു

ആഗസ്റ്റ് ഒന്നോടെ ബംഗ്ലാവ് ഒഴിയാനാണ് പ്രിയങ്കാ ഗാന്ധിയോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ ബുധനാഴ്ച നോട്ടീസ് ലഭിച്ച് മണിക്കൂറുകൾക്കം തന്നെ ജൂൺ 30 വരെയുള്ള കുടിശ്ശിക തീർത്തിരുന്നു. ജൂൺ 30 വരെ 3,46,677 രൂപയുടെ കുടിശ്ശികയാണ് പ്രിയങ്കാ ഗാന്ധിക്ക് ഉള്ളതെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്. ആഗസ്റ്റ് ഒന്നിന് ശേഷവും ഒഴിഞ്ഞില്ലെങ്കില്‍ പിഴയീടാക്കുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും കേന്ദ്രം അറിയിച്ചു.

ലഖ്നൊവിലേക്ക് മാറും

ലഖ്നൊവിലേക്ക് മാറും

ദില്ലിയിലെ ബംഗ്ലാവ് ഒഴിയുന്നതോടെ ഇതോടെ പ്രിയങ്ക ലഖ്നൊവിലെ ഷീല കൌൾ ഹൌസിലേക്ക് താമസം മാറാനാണ് പദ്ധതിയിടുന്നത്. 2022ൽ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മാസങ്ങൾക്ക് മുമ്പുതന്നെ പ്രിയങ്കയ്ക്ക് താമസം മാറുന്നതിനായി ഈ വസതിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്.

English summary
Government Bungalow that Priyanka Gandhi will vacate allotted to BJP MP Anil Baluni
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X