Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ റഷ്യയില്‍ നിന്നും അഞ്ച് മിസൈലുകള്‍ വാങ്ങുന്നു, അതും 39,000 കോടിയ്ക്ക്!

ദില്ലി: ഇന്ത്യ റഷ്യയില്‍ നിന്നും 39,000കോടി രൂപയ്ക്ക് മിസൈലുകള്‍ വാങ്ങും. അഞ്ച് എസ്-400 ട്രയംഫ് എയര്‍ ഡിഫന്‍സ് മിസൈലുകളാണ് ഇന്ത്യ സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്. 39,000കോടി രൂപയ്ക്കാണ് കരാര്‍ ഒപ്പു വച്ചിരിക്കുന്നത്. ഏതു എതിര്‍ ശക്തിയേയും നശിപ്പിക്കാന്‍ കഴിയുന്ന മിസൈലുകളാണ് ഇന്ത്യ വാങ്ങാന്‍ പോകുന്നത്.

വിമാനങ്ങളേയും ഡ്രോണുകളേയും എന്തിനു മിസൈലുകളെ വരെ നശിപ്പിക്കാന്‍ കഴിയുന്ന മിസൈലുകളാണ് റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങുക. മിസൈലുകള്‍ വാങ്ങാനുള്ള കരാറിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി കഴിഞ്ഞു. എന്നാല്‍, ഇന്ത്യ റഷ്യയില്‍ നിന്നു മിസൈലുകള്‍ വാങ്ങുന്നത് നിര്‍ണായകമാണ്. മറ്റ് നാറ്റോ രാജ്യങ്ങളെ ഇതു ആശങ്കയിലാക്കിയിരിക്കുകയാണ്.

nirbhay

400കിലോമീറ്റര്‍ ദൂരത്തില്‍ വരുന്ന ഏതു ശക്തിയേയും തടയാന്‍ ഈ മിസൈലുകള്‍ക്ക് കഴിയുമെന്നാണ് പറയുന്നത്. ഐസിസ് ആക്രമണങ്ങളോട് ശക്തമായി പോരാടാന്‍ തന്നെയാണ് ഇന്ത്യയുടെ തീരുമാനം. പാകിസ്താനെ ലക്ഷ്യം വെച്ചായിരിക്കും മൂന്ന് മിസൈലുകളുടെയും നീക്കം. രണ്ട് മിസൈലുകള്‍ ചൈനയെ ലക്ഷ്യം വെച്ചായിരിക്കുമെന്നും അറിയുന്നു.

24ന് നടക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുടിനുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ മിസൈല്‍ കരാറും ചര്‍ച്ചചെയ്യും. ശക്തിമായി പ്രതിരോധിക്കാനാണ് ഇന്ത്യയുടെ നീക്കം. ഇതിനായി 25,985 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി 200 കാമോവ് ഹെലികോപ്റ്ററുകളും ഇന്ത്യ നിര്‍മ്മിക്കുമെന്നാണ് പറയുന്നത്. മുങ്ങിക്കപ്പല്‍ റഷ്യയില്‍ നിന്ന് ഇന്ത്യയിലെത്തിക്കാനും ആലോചനയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+