കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോപ്പിയടിക്കാന്‍ പുസ്തകം തരുമായിരുന്നല്ലോയെന്ന് ലാലു പ്രസാദ് യാദവ്

  • By Gokul
Google Oneindia Malayalam News

പട്‌ന: ബിഹാറിലെ സ്‌കൂളില്‍ വിദ്യാര്‍ഥികളെ കോപ്പിയടിക്കാന്‍ സഹായിക്കാനായി ബന്ധുക്കള്‍ വലിഞ്ഞുകയറിയതിനെ ന്യായീകരിച്ച് ആര്‍.ജെ.ഡി തലവനും മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് രംഗത്തെത്തി. കോപ്പിയടിക്കുന്നത് തെറ്റല്ലെന്നും തന്റെ സര്‍ക്കാര്‍ ആയിരുന്നെങ്കില്‍ പുസ്തകം തന്നെ കൊടുക്കുമായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു.

എന്തിനാണ് ഇത്രയും ഉയരത്തിലുള്ള കെട്ടിടത്തില്‍ രക്ഷിതാക്കള്‍ വലിഞ്ഞു കയറുന്നതെന്ന് അദ്ദേഹം ചോദിച്ചു. കുട്ടികള്‍ക്ക് നോക്കി എഴുതാനായി പുസ്തകം തന്നെ നല്‍കാമായിരുന്നു. എന്നാല്‍ എത്ര കുട്ടികള്‍ക്ക് പുസ്തകത്തില്‍ നോക്കി ഉത്തരം കണ്ടുപിടിക്കാന്‍ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു. 3 മണിക്കൂര്‍ സമയത്തിനുള്ളില്‍ വിദ്യാര്‍ഥികള്‍ക്ക് ഉത്തരം കണ്ടുപിടിക്കാന്‍ കഴിയുമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

lalu-prasad-yadav

സംസ്ഥാനത്തെ സഹര്‍സ, ചപ്ര, വൈശാലി, ഹാജിപൂര്‍ ജില്ലകളിലാണ് എസ്എസ്എല്‍സി പരീക്ഷയ്ക്ക് വ്യാപകമായ കോപ്പിയടി നടന്നത്. വിദ്യാര്‍ഥികള്‍ക്കുവേണ്ടി സുഹൃത്തുക്കളും ബന്ധുക്കളും കോപ്പിയടിക്കാനുള്ള കടലാസു തുണ്ടുകള്‍ ജനാലവഴി നല്‍കുന്ന ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും മാധ്യമങ്ങളിലൂടെ പുറത്തുവരികയും ചെയ്തു.

ഇതേ തുടര്‍ന്ന്, നാല് കേന്ദ്രങ്ങളില്‍ നടന്ന പത്താം ക്ലാസ് പരീക്ഷകള്‍ ഗവണ്‍മെന്റ് റദ്ദാക്കി. ഒട്ടേറെ കുട്ടികള്‍ക്കെതിരെയും രക്ഷിതാക്കള്‍ക്കെതിരെയും നടപടിയെടുത്തു. 15 ലക്ഷം രൂപയോളം പലരില്‍ നിന്നും പിഴയീടാക്കുകയും ചെയ്തു. കുട്ടികള്‍ക്ക് കോപ്പിയടിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയ ഏഴു പോലീസുകാരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

English summary
Government could have provided books in examination says Lalu Prasad Yadav
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X