കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാറൂഖ് അബ്ദുല്ലയെ ദീര്‍ഘകാലം തടവിലിടാന്‍ കേന്ദ്രനീക്കം; പിഎസ്എ ചുമത്തി, കോടതി നോട്ടീസ്

Google Oneindia Malayalam News

ദില്ലി: കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെ ദീര്‍ഘകാലം തടവിലിടാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. രാജ്യസഭാ അംഗമായ ഫാറൂഖ് അബ്ദുല്ലയ്‌ക്കെതിരെ കശ്മീരിലെ പൊതുസുരക്ഷാ നിയമം ചുമത്തി. വിചാരണ കൂടാതെ രണ്ടുവര്‍ഷം വരെ തടവിലിടാന്‍ അനുവദിക്കുന്ന നിയമമാണിത്. ഞായറാഴ്ച രാത്രിയാണ് സര്‍ക്കാരിന്റെ അപ്രതീക്ഷിത നീക്കം. അതേസമയം, ഫാറൂഖ് അബ്ദുല്ലയുടെ മോചന വിഷയത്തില്‍ കേന്ദ്രത്തിനും കശ്മീര്‍ ഭരണകൂടത്തിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. എംഡിഎംകെ നേതാവ് വൈക്കോ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് പരിഗണിച്ചാണ് സുപ്രീംകോടതി നടപടി. കോടതി വൈക്കോയുടെ ഹര്‍ജി പരിഗണിക്കുന്നതിന് തൊട്ടുമുമ്പാണ് പിഎസ്എ ചുമത്തിയതെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Farooq

1978ല്‍ ശൈഖ് അബ്ദുല്ല സര്‍ക്കാരാണ് പൊതുസുരക്ഷാ നിയമം കശ്മീരില്‍ ആദ്യമായി നടപ്പാക്കുന്നത്. കശ്മീരിലെ വനം കൊള്ളക്കാരെ ഒതുക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന നിയമം പിന്നീട് യുവാക്കള്‍ക്കെതിരെ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങി. പ്രതിഷേധം ശക്തമായതോടെ 2010ല്‍ നിയമം ഭേദഗതി ചെയ്തു. ആദ്യം കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്ന പ്രതികളെ ആറ് മാസം തടവിലിടാനും അവരുടെ സ്വഭാവത്തില്‍ മാറ്റംവന്നില്ലെങ്കില്‍ രണ്ടുവര്‍ഷം വരെ വിചാരണയില്ലാതെ തടവിലിടാനും നിയമം പോലീസിന് അനുമതി നല്‍കുന്നുണ്ട്.

പിഎസ്‌സി പരീക്ഷകള്‍ മലയാളത്തിലാക്കും; നിര്‍ണായക തീരുമാനം, വിസിമാരുടെ യോഗം വിളിക്കുംപിഎസ്‌സി പരീക്ഷകള്‍ മലയാളത്തിലാക്കും; നിര്‍ണായക തീരുമാനം, വിസിമാരുടെ യോഗം വിളിക്കും

കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞ കഴിഞ്ഞ മാസം അഞ്ച് മുതല്‍ ഫാറൂഖ് അബ്ദുല്ല ഉള്‍പ്പെടെയുള്ള കശ്മീരി നേതാക്കള്‍ തടവിലാണ്. ഇതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളാണ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്. ഫാറൂഖ് അബ്ദുല്ലയെ ചെന്നൈയിലെ പൊതുപരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് വൈക്കോ സുപ്രീംകോടതിയില്‍ ഹേബിയസ് കോര്‍പസ് നല്‍കിയത്.

നിയമവിരുദ്ധമായി അദ്ദേഹത്തെ തടവില്‍ വച്ചിരിക്കുകയാണ്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി അണ്ണാദുരൈയുടെ ജന്മ വാര്‍ഷികത്തില്‍ നടക്കുന്ന പരിപാടിയില്‍ ഫാറൂഖ് അബ്ദുല്ലയെ ക്ഷണിച്ചിരുന്നു. അദ്ദേഹം പങ്കെടുക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ആഴ്ചകളായി നിയമവിരുദ്ധ തടവിലാണ് ഫാറൂഖ് അബ്ദുല്ല. അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണം- ഇതായിരുന്നു വൈക്കോയുടെ ഹര്‍ജിയിലെ ആവശ്യം. സപ്തംബര്‍ 30നകം കേന്ദ്രവും കശ്മീര്‍ ഭരണകൂടവും പ്രതികരണം അറിയിക്കണമെന്നാണ് സുപ്രീംകോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം.

English summary
Government Detains Farooq Abdullah Under PSA; SC notice to Centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X