കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫ് കൊല ഇല്ലാതാവും.... കശാപ്പിനായി കന്നുകാലികളെ വില്‍ക്കാം!! നിയമത്തില്‍ ഇളവ്!!

കശാപ്പ് നിയമത്തില്‍ ഇളവ്

Google Oneindia Malayalam News

ദില്ലി: കശാപ്പ് നിയന്ത്രണ നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി. നിയമത്തിന്റെ പേരില്‍ സാധാരണക്കാരെ തല്ലിക്കൊല്ലുന്ന സംഭവം പതിവായതോടെയാണ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കശാപ്പിനായി കന്നുകാലികളെ ചന്തയില്‍ വില്‍ക്കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. പുതിയ നിയമം വന്നതോടെ കന്നുകാലികളെ കശാപ്പിനായി ചന്തകളില്‍ വില്‍ക്കാന്‍ സാധാരണക്കാരായ കര്‍ഷകര്‍ക്കും സാധിക്കും. കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയമാണ് വിജ്ഞാപനം ഭേദഗതി ചെയ്തത്.

പശുക്കൾക്കും തിരിച്ചരിയൽ കാർഡ്; ആധാർ കാർഡ് നൽകിയത് 2.5 ലക്ഷം പശുക്കൾക്ക്!പശുക്കൾക്കും തിരിച്ചരിയൽ കാർഡ്; ആധാർ കാർഡ് നൽകിയത് 2.5 ലക്ഷം പശുക്കൾക്ക്!

1

അതേസമയം വിജ്ഞാപനത്തില്‍ നിന്ന് കശാപ്പ് എന്ന വാക്ക് മന്ത്രാലയം ഒഴിവാക്കിയിട്ടുണ്ട്. ആരോഗ്യമില്ലാത്തതോ ചെറിയ മൃഗങ്ങളോയോ കശാപ്പിനായി ചന്തകളിലേക്ക് കൊണ്ടുവരരുത് എന്ന തീരുമാനം നിലനിര്‍ത്തിയിട്ടുണ്ട്. നേരത്തെ ചന്തകളില്‍ കൊണ്ടുവരുന്ന മൃഗങ്ങള്‍ കശാപ്പിനല്ല വളര്‍ത്താനാണ് എന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന് നിര്‍ബന്ധമായിരുന്നു. ഇത് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. കര്‍ഷകര്‍ക്ക് കന്നുകാലികളെ വില്‍ക്കാന്‍ പോലും പറ്റാത്ത സാഹചര്യം ഈ ഒരു നിയമം കാരണം ഉണ്ടായെന്ന് വിമര്‍ശനമുണ്ടായിരുന്നു. പുതിയ നിയമത്തില്‍ കന്നുകാലികളെ വില്‍ക്കാന്‍ കൊണ്ടുവരുന്നയാള്‍ ഇത്തരം സര്‍ട്ടിഫിക്കറ്റുകളൊന്നും കൊണ്ടുവരേണ്ടതില്ല.

2

പുതിയ വിജ്ഞാപനത്തിന്റെ സുപ്രധാന നീക്കമായി കരുതുന്നത് സംസ്ഥാന അതിര്‍ത്തികളില്‍ കാലിചന്തകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണമായിരുന്നു. ഈ നീക്കത്തിനെതിരെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് ഈ വിജ്ഞാപനത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രം തയ്യാറായത്. ജനങ്ങളുടെ ഭക്ഷണ ശീലത്തിലുള്ള കടന്നുകയറ്റമാണ് നേരത്തെ ഇറക്കിയ വിജ്ഞാപനമെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. അന്താരാഷ്ട്ര അതിര്‍ത്തികളിലെ കാലിക്കടത്ത് തടയുക എന്നത് മുന്‍നിര്‍ത്തിയായിരുന്നു നിയമം കൊണ്ടുവരുന്നത്. തുടര്‍ന്ന് പശുക്കളുമായി പോയ പല വാഹനങ്ങളും ഗോരക്ഷകര്‍ തടയുകയും വണ്ടിയിലുണ്ടായിരുന്നവരെ ആക്രമിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ചിലര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ബിജെപിയുടെ കശാപ്പ് നിരോധനം പിന്‍വലിക്കല്‍; ഗുജറാത്തിലെ തിരിച്ചടി ഭയന്ന്ബിജെപിയുടെ കശാപ്പ് നിരോധനം പിന്‍വലിക്കല്‍; ഗുജറാത്തിലെ തിരിച്ചടി ഭയന്ന്

കര്‍ണാടകയില്‍ പ്രമുഖര്‍ വിജയഫോര്‍മുല തേടുന്നു... ജാതി രാഷ്ട്രീയത്തെ വികസനം കൊണ്ട് നേരിടാന്‍ ബിജെപി?കര്‍ണാടകയില്‍ പ്രമുഖര്‍ വിജയഫോര്‍മുല തേടുന്നു... ജാതി രാഷ്ട്രീയത്തെ വികസനം കൊണ്ട് നേരിടാന്‍ ബിജെപി?

English summary
Government dilutes rules on cattle sale in animal market
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X