കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശത്തെ കളളപ്പണം ; മൂന്ന് പേരുകള്‍ പുറത്ത്

Google Oneindia Malayalam News

ദില്ലി : വിദേശബാങ്കുകളില്‍ കളളപ്പണ നിക്ഷേപമുളള മൂന്നു പേരുകളുടെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് പേരുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

പ്രദീപ് ബര്‍മാന്‍, പങ്കജ് ചിമന്‍ലാല്‍, രാധ എസ്. ടിംബ്ലോ എന്നിവരുടെ പേരുകളാണ് സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. വളരെ വ്യക്തമായ പരിശോധനയുടെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ നല്‍കിയതെന്നാണ് സൂചന. കോടതി ആവശ്യപ്പെടുകയാണെങ്കില്‍ ഇനിയും കൂടുതല്‍ പേരുകള്‍ വെളിപ്പെടുത്തും. പ്രമുഖ രാഷ്ട്രീയനേതാക്കള്‍ക്കും വിദേശത്ത് കളളപ്പണനിക്ഷേപമുളളതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

black-money

ഡാബറിന്റെ മുന്‍ എക്‌സിക്യൂട്ടീവാണ് പ്രദീപ് ബര്‍മാന്‍. പങ്കജ് ചിമന്‍ലാല്‍ രാജ്‌കോട്ടിലെ പ്രമുഖ ബില്‍ഡറും രാധ എസ് ടിംബ്ലോ ഗോവയിലെ ഖനി ഉടമയുമാണ്. അതേസമയം കളളപ്പണനിക്ഷേപവുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍ പ്രദീപ് ബര്‍മാനും ചിമന്‍ലാലും നിഷേധിച്ചിട്ടുണ്ട്.

കളളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ടുളള വിവരങ്ങള്‍ സുപ്രീംകോടതിയില്‍ വെളിപ്പെടുത്തില്ലെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വരുത്തുകയായിരുന്നു.

English summary
central government disclosed to the Supreme Court the names of three persons who have allegedly stashed black money abroad. Former Dabur executive Pradip Burman, Rajkot-based builder Pankaj Chimanlal Lodhia and Goa miner Radha S Timblo are among them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X