ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം നിർബന്ധമാക്കും; നിയമനിർമ്മാണത്തിനൊരുങ്ങി സർക്കാർ
ഡൽഹി: രാജവ്യാപകമായി എല്ലാ ഔദ്യോഗിക, വാണിജ്യ പ്രവർത്തനങ്ങൾക്കും ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം നിർബന്ധമാക്കാനൊരുങ്ങി സർക്കാർ. ഇത് സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നും ഉപഭോക്തൃ മന്ത്രാലയം അഭിപ്രായം ക്ഷണിച്ചു. ഫെബ്രുവരി 14 നകം അഭിപ്രായം അറിയിക്കണമെന്നാണ് നിർദ്ദേശം.
ലീഗൽ മെട്രോളജി (ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം) റൂൾസ് 2024 ൽ സമയം ഏകീകരിക്കാൻ ലക്ഷ്യമിടുന്നുണ്ട്. നിയമപരവും ഭരണപരവും വാണിജ്യപരവും ഔദ്യോഗികവുമായ രേഖകളിൽ ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം നിർബന്ധമാക്കാനാണ് നീക്കം. വാണിജ്യം, ഗതാഗതം , പൊതുഭരണം, നിയമപരമായ കരാറുകൾ, സാമ്പത്തിക പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെയുളള എല്ലാ മേഖലകളിലും ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം നിർബന്ധമാക്കുമെന്നാണ് കരട് നിയമത്തിൽ പറയുന്നത്.

ഔദ്യോഗികവും വാണിജ്യപരവുമായ ആവശ്യങ്ങൾക്കായി ഐഎസ്ടി ഒഴികെയുള്ള സമയങ്ങൾ ഉപയോഗിക്കുന്നതിന് നിരോധനം , സർക്കാർ ഓഫീസുകളിലും മറ്റ് പൊതുസ്ഥാപനങ്ങളിലും ഐഎസ്ടി നിർബന്ധമായും പ്രദർശിപ്പിക്കുക, വിശ്വാസ്യതയും സൈബർ സുരക്ഷയും ഉറപ്പാക്കാൻ സമയക്രമീകരണം ഏർപ്പെടുത്തുക തുടങ്ങിയവയാണ് കരട് ചട്ടത്തിലെ മറ്റ് പ്രധാന നിർദേശങ്ങൾ.
ടെലികമ്മ്യൂണിക്കേഷൻ, ബാങ്കിംഗ്, പ്രതിരോധം, 5ജി, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് തുടങ്ങി വളർന്നുവരുന്ന സാങ്കേതികവിദ്യകൾ ഉൾപ്പെടെയുള്ള മേഖലകളിൽ സമയം ഏകീകരിക്കാൻ ലക്ഷ്യമിട്ടാണ് നടപടി. നാനോ സെക്കൻഡ് കൃത്യതയോടെയുള്ള സമയക്രമം എല്ലാ മേഖലകളിലും നിർണായകമാണെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
അതേസമയം ജ്യോതിശാസ്ത്രം, നാവിഗേഷൻ, ശാസ്ത്ര ഗവേഷണം തുടങ്ങിയ മേഖലകളിൽ ഇളവുകൾ അനുവദിച്ചേക്കും. ഐഎസ്ആർഒയുടെ സഹായത്തോടെ കൃത്യമായ രീതിയിലൊരു സമയ സംവിധാനം തയ്യാറാക്കാനുള്ള നടപടികൾ ഉപഭോക്തൃകാര്യ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. നിയമലംഘനങ്ങൾക്ക് കർശന പിഴ ചുമത്തും. മാത്രമല്ല സമയക്രമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വാർഷിക ഓഡിറ്റുകളും ആസൂത്രണം ചെയ്യുന്നുണ്ട്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications