Get Updates
Get notified of breaking news, exclusive insights, and must-see stories!

എടിഎമ്മില്‍ ക്യൂ നില്‍ക്കവെ സര്‍ക്കാര്‍ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു

കഴിഞ്ഞദിവസവും പഞ്ചിമ ബംഗാളില്‍ രണ്ടുപേര്‍ കുഴഞ്ഞുവീണു മരിച്ചിരുന്നു. പണം പിന്‍വലിക്കാനായി ക്യൂ നില്‍ക്കവെയായിരുന്നു സംഭവം.

കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാരിന്റെ നോട്ടു നിരോധനത്തെ തുടര്‍ന്ന് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കൊല്‍ക്കത്തയിലെ ഒരു എടിഎമ്മില്‍ ക്യൂ നില്‍ക്കവെ കല്ലോല്‍ റോയ്ചൗധരി(56) എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് മരിച്ചത്. കൊല്‍ക്കത്തയിലെ വീട്ടിലേക്ക് പോകാനായി ബന്ദേല്‍ സ്‌റ്റേഷനില്‍ വെള്ളിയാഴ്ച രാവിലെ എത്തിയതായിരുന്നു റോയ് ചൗധരി.

മറ്റൊരു ട്രെയിനിനായി കാത്തു നില്‍ക്കവെ സ്‌റ്റേഷനടുത്തുള്ള എടിഎമ്മില്‍ പണം പിന്‍വലിക്കാന്‍ ചെന്നപ്പോഴായിരുന്നു മരണം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു. 20 മിനിറ്റുനേരം എടിഎമ്മിനു മുന്നില്‍ ക്യൂനിന്ന ചൗധരി ഉടന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഏതാണ്ട് 30 മിനിറ്റുനേരം സ്ഥലത്ത് കുഴഞ്ഞവീണ നിലയിലുണ്ടായ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാന്‍ ആരും സഹായത്തിനെത്തിയില്ല.

Patna ATM Queue

എടിഎം സുരക്ഷാ ഉദ്യോഗസ്ഥന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഡോക്ടറാണ് ചൗധരി മരിച്ചവിവരം അറിയിച്ചത്. സംഭവം നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതികരിച്ചു. പ്രധാനമന്ത്രി ജനങ്ങളുടെ ബുദ്ധമുട്ടി മനസിലാക്കാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും അവര്‍ ആരോപിച്ചു.

കഴിഞ്ഞദിവസവും പഞ്ചിമ ബംഗാളില്‍ രണ്ടുപേര്‍ കുഴഞ്ഞുവീണു മരിച്ചിരുന്നു. പണം പിന്‍വലിക്കാനായി ക്യൂ നില്‍ക്കവെയായിരുന്നു സംഭവം. കറന്‍സി നിരോധനത്തില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിവരുന്ന മമതാ ബാനര്‍ജി ഇപ്പോഴുണ്ടായ സംഭവങ്ങളുടെ പഞ്ചാത്തത്തില്‍ കുറ്റം പ്രധാനമന്ത്രിക്കാണെന്നാണ് ആരോപിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+