ശമ്പളക്കമ്മീഷന്‍ വര്‍ദ്ധനവ് ഇവര്‍ക്കോ?ഓഫീസില്‍ മദ്യം സേവിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പിടിയില്‍
സഹരണ്‍പൂര്‍: ഏഴാം ശമ്പളക്കമ്മീഷന്‍ പ്രഖ്യാപിച്ച വര്‍ദ്ധനവ് കുറഞ്ഞു പോയെന്നാരോപിച്ച് ജീവനക്കാര്‍ ജൂലായ് 11 ന് സമരം തുടങ്ങാനിരിക്കേ ഒരു വിഭാഗം സര്‍ക്കാര്‍ ഓഫീസര്‍മാരുടെ തനിനിറം വെളിച്ചത്തു കൊണ്ടുവരുകയാണ് ഇത്തരം സംഭവങ്ങള്‍. സര്‍ക്കാര്‍ ഓഫീസില്‍ മദ്യം സേവിച്ചതിന് രണ്ടു ഉദ്യോസ്ഥരെയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റുചെയ്തത്.
ഉത്തര്‍ പ്രദേശിലെ ഷരണ്‍പൂര്‍ ജില്ലയിലാണ് സംഭവം. ഓഫീസ് സമയത്ത് അഇവര്‍ മദ്യക്കുപ്പികളുമായി വന്ന് മദ്യം സേവിക്കുകയും സഹപ്രവര്‍ത്തകരുടെ ജോലിയില്‍ തടസ്സം സൃഷ്ടിക്കുകയുമായിരുന്നു.

മദ്യം ലഹരിയിലിരിക്കുമ്പോള്‍ കടന്നു വന്ന ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ മദ്യസേവ തടയാന്‍ ശ്രമിച്ചപ്പോള്‍ ഓഫീസറെ ആക്രമിക്കുകയും ചെയ്തതായി ഷരണ്‍പുര്‍ എസ്പി ദേഹത് ജഗദീഷ് ശര്‍മ്മ പറഞ്ഞു. അറസ്റ്റിലായ പ്രതികളെ മദ്യം ഉപയോഗിച്ചെന്ന തെളിവിനായി മെഡിക്കല്‍ ടെസ്റ്റിനു വിധേയമാക്കി.












Click it and Unblock the Notifications