ഇന്ത്യയിലെ മികച്ച വനിതകളെ കണ്ടെത്താന്‍ ഫേസ്ബുക്ക് മത്‌സരം
ദില്ലി: കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് തിരഞ്ഞെടുക്കുന്ന 100 വനിതകളിലൊരാളായി മാറാന്‍ നിങ്ങള്‍ക്കും അവസരം വരുന്നു. വനിതാ ശിശുക്ഷേമ മന്ത്രാലയവും ഫേസ്ബുക്കും ചേര്‍ന്നാണ് മികച്ച വനിതകളെ തിരഞ്ഞെടുക്കുന്നത്.
സമൂഹത്തില്‍ ശ്രദ്ധിക്കപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വനിതകളെ ആദരിക്കാനുള്ള ശിശു ക്ഷേമ മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമാണിത്. കൂടാതെ കരുത്തു തെളിയിച്ച വനിത തങ്ങളുടെ കൂട്ടത്തിലുണ്ടെങ്കില്‍ അവരെ ഫസ്ബുക്ക് പേജിലൂടെ നോമിനേറ്റ് ചെയ്യാവുന്നതാണ്.

മന്ത്രാലയത്തിന്റെ ഫേസ് ബുക്ക് പേജ് https://www.facebook.com/minitsryWCDല്‍ ബുധനാഴ്ച്ച മുതല്‍ ഇതിനായി സൗകര്യമൊരുക്കും. ആരെയാണോ നോമിനേറ്റ് ചെയ്യുന്നത് അവരുടെ നേട്ടങ്ങള്‍ വിവരിക്കുന്ന ഫോട്ടോകള്‍ അല്ലെങ്കില്‍ ചെറു വീഡിയോ ക്‌ളിപ്പിംഗ് എന്നിവഅപ്‌ലോഡ് ചെയ്യണം.
സെപ്തംബര്‍ 30വരെയാണ് അവസരം. ഇങ്ങനെ നോമിനേറ്റ് ചെയ്യപ്പെട്ട വനിതകളില്‍ നിന്ന് മികച്ച 200 പേരെ നവംബര്‍ ഏഴിന് നടക്കുന്ന വോട്ടിംഗിലൂടെ തിരഞ്ഞെടുക്കും. പ്രത്യേക ജൂറിക്കാണ് അവസാന നൂറു പേരെ തിരഞ്ഞെടുക്കും തുടര്‍ന്ന് സംബറിലില്‍ നൂറുപേരുടെ പേരുകള്‍ പ്രഖ്യാപിക്കുക.












Click it and Unblock the Notifications