കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകര്‍ക്കു മുന്നില്‍ മുട്ടുകുത്തി കേന്ദ്രം; ബലപ്രയോഗം നടപ്പായില്ല; ഡിസംബര്‍ മൂന്നിന്‌ ചര്‍ച്ച

Google Oneindia Malayalam News

ദില്ലി: കര്‍ഷക സമരം രാജ്യ തലസ്ഥാനമായ ദില്ലിയില്‍ പ്രവേശിച്ചതിനു പിന്നാലെ കര്‍ഷക പ്രതിനിധികളെ ചര്‍ച്ചക്ക്‌ വിളിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. അടുത്ത മാസം മൂന്നിന്‌ കര്‍ഷകരുമായി ചര്‍ച്ചയാകാമെന്ന്‌ കേന്ദ്ര കൃഷി വകുപ്പ്‌ മന്ത്രി നരേന്ദ്ര സിങ്‌ തോമര്‍. കര്‍ഷകര്‍ ,സമരത്തില്‍ നിന്നും പിന്‍മാറണമെന്നും കേന്ദ്രമന്ത്രി തോമര്‍ അഭ്യര്‍ഥിച്ചു.

പുതിയ കര്‍ഷക നിയമങ്ങള്‍ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ളതാണ്‌. രാജ്യത്തെമ്പാടുമുള്ള കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ പ്രവര്‍ത്തിക്കാനും വരുമാനം ഇരട്ടിയാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

dilli

അതേ സമയം കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തയാറായിരുന്നുവെങ്കില്‍ ഇപ്പോഴുള്ള സാഹചര്യം ഉണ്ടാവില്ലായിരുന്നെന്ന്‌ ശിരോമണി അകാലിദള്‍ ജനറല്‍ സെക്രട്ടറി പ്രേം ചന്ദുമാജ്ര പ്രതികരിച്ചു. കുറഞ്ഞ താങ്ങു വില അടിസ്ഥാന അവകാശമാണെന്നും പുതിയ കാര്‍ഷിക നിയമം റദ്ദാക്കണമെന്നാണ്‌ കര്‍ഷകരുടെ ആവശ്യമെന്നും അദ്ദേഹം പ്രതികരിച്ചു.

ദില്ലിയില്‍ പ്രവേശിച്ച കര്‍ഷക മാര്‍ച്ചിന്‌ എല്ലാ സഹായവും നല്‍കുമെന്ന്‌ ദില്ലി സര്‍ക്കാര്‍ അറിയിച്ചു. ബുരാഡിയില്‍ കര്‍ഷക പ്രക്ഷാഭത്തിന്‌ അനുമതി നല്‍കിയ ദില്ലി സര്‍ക്കാര്‍ കര്‍ഷകര്‍ക്കാവശ്യമായ എല്ലാ സഹായവും ബുരാഡിയില്‍ ചെയ്‌തു കൊടുക്കുമെന്ന്‌ അറിയിച്ചു. സമരക്കാര്‍ക്ക്‌ വെള്ളവും ശുചിമുറിയും ഒരുക്കും. പ്രതിഷേധക്കാരുടെ കാര്യങ്ങള്‍ ദില്ലി മുഖ്യമന്ത്രി നേരിട്ട്‌ വിലയിരുത്തുമെന്നും ദില്ലി സര്‍ക്കാര്‍ പറഞ്ഞു.
കഴിഞ്ഞ രണ്ടു ദിവസമായി പ്രതിഷേധവുമായി മുന്നോട്ട്‌ നീങ്ങിയ കര്‍ഷകര്‍ക്കെതിരെ വിലിയ രീതിയിലുള്ള ആക്രമണമാണ്‌ പൊലീസ്‌ അഴിച്ചു വിട്ടത്‌. ഇന്ന്‌ ദില്ലി അതിര്‍ത്തിയില്‍ ബാരിക്കേടുകള്‍ വെച്ച്‌ കര്‍ഷകരെ തടഞ്ഞ ദില്ലി പൊലീസ്‌ പ്രക്ഷോഭകര്‍ക്കെതിരെ ടിയര്‍ ഗ്യാസും, ജല പീരങ്കിയും പ്രയോഗിച്ചു. എന്നാല്‍ ട്രക്കുകള്‍ ഉപയോഗിച്ച്‌ സമരവുമായി മുന്നോട്ട്‌ പോകാനാണ്‌ കര്‍ഷകര്‍ തീരുമാനിച്ചത്‌.

കര്‍ഷകര്‍ പിന്‍മാറില്ലെന്ന്‌ ഉറപ്പായതോടെയാണ്‌ കര്‍ഷകര്‍ക്ക്‌ ബുരാഡിയില്‍ പ്രക്ഷോഭം തുടരാന്‍ ദില്ലി പൊലീസ്‌ അനുവാദം നല്‍കിയത്‌. എന്നാല്‍ ഹരിയാന ദില്ലി അതിര്‍ത്തിയില്‍ ഇപ്പോഴും ഒരു വിഭാഗം കര്‍ഷകരെ ദില്ലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ തടഞ്ഞു വെച്ചിരിക്കയാണ്‌.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരായാണ്‌ രാജ്യത്തെ കര്‍ഷകര്‍ ദില്ലി ചലോ മാര്‍ച്ച്‌ സംഘടിപ്പിച്ചത്‌. കര്‍ഷകരെ ദുരിദത്തിലാക്കുന്ന കര്‍ഷക ബില്‍ പിന്‍വലിക്കണമെന്നാണ്‌ പ്രക്ഷോഭകരുടെ ആവശ്യം.

ഹരിയാന, പഞ്ചാബ്‌, ഉത്തര്‍പ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ്‌ പ്രക്ഷോഭവുമായി ദില്ലിയിലെത്തിയത്‌.കര്‍ഷക സമരം അടിച്ചമര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കെതിരേ വലിയ രീതിയിലുള്ള വിമര്‍ശനമാണ്‌ രാജ്യത്തെ മറ്റ്‌ രാഷ്ട്രീയ നേതാക്കള്‍ ഉന്നയിച്ചത്‌. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കോണ്‍ഗ്രസ്‌ നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധിയെന്നിവരും മോദി സര്‍ക്കാരിനെ വിമര്‍ശിച്ച്‌ രംഗത്തെത്തി.

English summary
government firm will talk to farmers in December 3 says central agriculture minister,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X