കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാരിനെ അടിച്ചിരുത്തി രഘുറാം രാജന്‍; രാജ്യ പുരോഗതിയേക്കാള്‍ താല്‍പ്പര്യം മറ്റുചിലത്

Google Oneindia Malayalam News

ദില്ലി: രാജ്യം നേരിടുന്ന സാമ്പത്തിക തളര്‍ച്ചയുടെ പ്രധാന കാരണം കേന്ദ്രസര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് സാമ്പത്തിക രംഗത്തെ വീഴ്ച ചൂണ്ടിക്കാട്ടി അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. രാജ്യത്തെ സാമ്പത്തികമായി പുരോഗതിയിലേക്ക് കൊണ്ടുവരുന്നതിന് പകരം കേന്ദ്രസര്‍ക്കാരിന് അവരുടെ രാഷ്ട്രീയ, സാമൂഹിക ലക്ഷ്യങ്ങളാണ് വലുത് എന്ന് രഘുറാം രാജന്‍ കുറ്റപ്പെടുത്തി.

രാജ്യത്തെ വളര്‍ച്ചയിലേക്ക് നയിക്കാന്‍ ഇനിയും സമയം വൈകിയിട്ടില്ല. പക്ഷേ, ഉചിതമായ നടപടി സര്‍ക്കാര്‍ സ്വീകരിച്ചില്ലെങ്കില്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്നും രഘുറാം രാജന്‍ ഓര്‍മിപ്പിച്ചു. രാജ്യത്തെ എണ്ണപ്പെട്ട സാമ്പത്തിക വിദഗ്ധരില്‍ പ്രമുഖനായ രഘുറാം രാജന്റെ വിമര്‍ശനം മോദി സര്‍ക്കാരിന് കടുത്ത തിരിച്ചടിയാണ്. വിശദാംശങ്ങള്‍....

മോദി സര്‍ക്കാരിന് തെറ്റി

മോദി സര്‍ക്കാരിന് തെറ്റി

മോദി സര്‍ക്കാരിന് മുന്‍ഗണനാ വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്നാണ് രഘുറാം രാജന്‍ പറയുന്നത്. സര്‍ക്കാരിന്റെ രാഷ്ട്രീയ, സാമൂഹിക അജണ്ടകള്‍ക്കാണ് അവര്‍ ഊന്നല്‍ നല്‍കുന്നത്. അല്ലാതെ സാമ്പത്തിക വളര്‍ച്ചയ്ക്കല്ലെന്നും രഘുറാം രാജന്‍ ബ്ലൂംബെര്‍ഗ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ കുറ്റപ്പെടുത്തി.

ഇനിയും തിരിച്ചുവരാം

ഇനിയും തിരിച്ചുവരാം

രാജ്യത്തിന്റെ പുരോഗതിക്ക് ആവശ്യമായ പ്രധാന വിഷയങ്ങളില്‍ ഊന്നല്‍ നല്‍കിയാല്‍ ഇനിയും തിരിച്ചുവരാന്‍ സാധിക്കും. ഈയടുത്തായി കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ കാര്യങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് വളരെ നിരാശയുണ്ടാക്കുന്നതാണെന്നും രഘുറാം രാജന്‍ പറഞ്ഞു.

വളര്‍ച്ച മുരടിക്കാന്‍ കാരണം

വളര്‍ച്ച മുരടിക്കാന്‍ കാരണം

രണ്ടാം മോദി സര്‍ക്കാരിന്റെ നയങ്ങളെയാണ് രഘുറാം രാജന്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ ശേഷം കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ കാര്യങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. നോട്ട് നിരോധനവും അശാസ്ത്രീയമായ ജിഎസ്ടിയുമാണ് വളര്‍ച്ച മുരടിക്കാന്‍ കാരണമെന്നും രഘുറാം രാജന്‍ സൂചിപ്പിച്ചു.

ഏഴ് വര്‍ഷത്തെ താഴ്ന്ന തലത്തില്‍

ഏഴ് വര്‍ഷത്തെ താഴ്ന്ന തലത്തില്‍

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഏഴ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ തലത്തിലാണ്. കഴിഞ്ഞ ഡിസംബറിലെ കണക്കുകള്‍ പ്രകാരം 4.7 ശതമാനമാണ് ജിഡിപി. 2012-13 വര്‍ഷങ്ങളിലെ ജനുവരി-മാര്‍ച്ച് പാദത്തിന് ശേഷം ഇത്രയും ഇടിവ് സംഭവിക്കുന്നത് ആദ്യമാണെന്നും കേന്ദ്രസര്‍ക്കാര്‍ തന്നെ പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യ ചില പ്രശ്‌നങ്ങള്‍ നേരിടുന്നു

ഇന്ത്യ ചില പ്രശ്‌നങ്ങള്‍ നേരിടുന്നു

സാമ്പത്തിക മേഖലയില്‍ ഇന്ത്യ ചില പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. അത് മറികടക്കാന്‍ വേണ്ട പദ്ധതികള്‍ക്ക് മതിയായ ഊന്നല്‍ നല്‍കുന്നില്ല. ഇതാണ് രാജ്യത്തിന്റെ സാമ്പത്തിക തളര്‍ച്ചയ്ക്ക് കാരണമെന്ന് നേരത്തെ രഘുറാം രാജന്‍ പറഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ മുന്‍ഗണന മാറിയെന്നാണ് ഇപ്പോള്‍ അദ്ദേഹം പറയുന്നത്.

വൈവിധ്യങ്ങള്‍ തേടണം

വൈവിധ്യങ്ങള്‍ തേടണം

കൊറോണ വൈറസ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി ആഗോളതലത്തില്‍ ബാധിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും രഘുറാം രാജന്‍ മറുപടി നല്‍കി. ഏതെങ്കിലും ഒരു ഭാഗത്ത് കേന്ദ്രീകരിച്ചുള്ള ഉല്‍പ്പാദനമാകരുത് നടത്തേണ്ടതെന്നും വൈവിധ്യങ്ങള്‍ തേടേണ്ടതുണ്ടെന്നും രഘുറാം രാജന്‍ പറഞ്ഞു.

ദില്ലി കലാപമേഖലയില്‍ വീണ്ടും ഇടപെട്ട് കോണ്‍ഗ്രസ്; അടങ്ങാതെ സോണിയ, വിശദ റിപ്പോര്‍ട്ട് പരസ്യമാക്കുംദില്ലി കലാപമേഖലയില്‍ വീണ്ടും ഇടപെട്ട് കോണ്‍ഗ്രസ്; അടങ്ങാതെ സോണിയ, വിശദ റിപ്പോര്‍ട്ട് പരസ്യമാക്കും

English summary
Government focussing on political agenda than economy: Raghuram Rajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X