തലയറുത്ത നടപടിയ്ക്ക് പ്രതികാരം തീർക്കാൻ പൂർണ്ണ സ്വാതന്ത്ര്യം!ഒരുങ്ങുന്നത് സർജിക്കല്‍ സ്ട്രൈക്കിന്!
ദില്ലി: ഇന്ത്യന്‍ സൈനികരുടെ തലയറുത്ത പാക് സൈന്യത്തോട് പ്രതികാരം തീർക്കാൻ സൈന്യത്തിന് സമ്പൂർണ്ണ അധികാരം നൽകിയതായി പ്രതിരോധ മന്ത്രാലയം. പാക് സൈന്യത്തിന് തിരിച്ചടി നൽകുന്നത് സംബന്ധിച്ച് സൈന്യത്തിന് സമ്പൂർണ്ണ അധികാരം നൽകിയെന്ന് തിങ്കളാഴ്ചയാണ് അരുൺ ജെയ്റ്റ്ലി വ്യക്തമാക്കിയത്.
ആക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാരുടെ മൃതദേഹങ്ങൾ വികൃതമാക്കിയ പാക് നടപടിയ്ക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും അരുൺ ജെയ്റ്റ്ലി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്ത്യയ്ക്ക് ഏറെ തിരിച്ചടിയായ നീക്കത്തിന് ശേഷവും വെടിനിർത്തൽ കരാർ ലംഘനം നടത്തിയിട്ടില്ലെന്നും നിയന്ത്രണരേഖ കടന്നിട്ടില്ലെന്നുമാണ് ഒടുവിൽ പാകിസ്താൻ ഉന്നയിക്കുന്ന അവകാശവാദം.

നിയന്ത്രണ രേഖ കലുഷിതം
പാക് സൈന്യം നിയന്ത്രണ രേഖയ്ക്ക് സമീപത്ത് ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്തിയതോടെ 778 കിലോമീറ്റർ നീളമുള്ള നിയന്ത്രണ രേഖയിൽ പലയിടങ്ങളിലും ഇന്ത്യ- പാക് സൈനികർ തമ്മിൽ വെടിവെയ്പുണ്ടായി. നിയന്ത്രണ രേഖയിൽ 250 മീറ്റർ പിന്നിട്ട് പാക് സൈന്യം ഇന്ത്യന്‍ സൈനികരുടെ തലയറുത്തത് ഏറെ പ്രതിഷേധത്തിനും വഴിവെച്ചിരുന്നു.

സൈന്യം തിരിച്ചടിയ്ക്കും
പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായ ഹീനകൃത്യത്തിന് ഇന്ത്യൻ സൈന്യം തിരിച്ചടി നൽകുമെന്ന് കശ്മീരിലെ സുരക്ഷാ സ്ഥിതി വിലയിരുത്താൻ എത്തിയ ഇന്ത്യൻ സൈനിക മേധാവി ജനറൽ ബിപിന്‍ റാവത്ത് വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച കശ്മീരിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിയന്ത്രണ രേഖയിലെ സായുധ കലാപത്തെ ചെറുക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുമെന്നും നിയന്ത്രണ രേഖയിലെത്തിയ ശേഷം അദ്ദേഹം പറഞ്ഞിരുന്നു.

പ്ലാനിംഗ് കൃഷ്ണഗാട്ടി സെക്ടറിൽ
ജമ്മു കശ്മീർ ജില്ലയിലെ കൃഷ്ണഗാട്ടി സെക്ടറിലെ പൂഞ്ചിൽ പാക് സൈന്യം നടത്തിയ വെടിനിർത്തൽ കരാർ ലംഘനത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്‍റെ മറപറ്റി നിയന്ത്രണ രേഖ കടന്നെത്തിയ ബാറ്റ് അംഗങ്ങൾ സൈനികരുടെ മൃതദേഹം തലയറുത്ത് വികൃതമാക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 8.30ഓടെയായിരുന്നു സംഭവം. പാക് സൈനിക മേധാവി ജനറൽ ഖമര്‍ ജാവേദ് ബജ് വ നിയന്ത്രണ രേഖ സന്ദർശിച്ച് സൈന്യത്തിന്റെ മുന്നൊരുക്കങ്ങൾ നിരീക്ഷിച്ച് മടങ്ങിയതിന് പിന്നാലെയാണ് പാക് സൈന്യത്തിന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടാകുന്നത്.

സർക്കാരിന് വെല്ലുവിളി
സുഖ്മയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 25 സിആർപിഎ ഫ് ജവാന്മാര്‍ കൊല്ലപ്പെട്ടതും ഇന്ത്യ- പാക് അതിര്‍ത്തിയിലെ പ്രശ്നങ്ങളും മോദി സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നതാണ് അതിർത്തിയിലെ സുരക്ഷ സംബന്ധിച്ച ചർച്ചകൾക്കും ഇത് വഴിയൊരുക്കുന്നുണ്ട്. നേരത്തെ പനസ്ഗാം സൈനിക ക്യാമ്പിലുണ്ടായ ആക്രമണങ്ങളും ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കിയിരുന്നു.












Click it and Unblock the Notifications