ശത്രു രാജ്യങ്ങള്‍ ഇനി സൂക്ഷിക്കണം; റോയുടെ തലപ്പത്തേക്ക് 'ഒപ്പറേഷന് സ്പെഷ്യലിസ്റ്റ്', ആരാണ് രവി സിന്‍ഹ
ന്യൂഡല്‍ഹി: ഐ പി എസ് ഉദ്യോഗസ്ഥന് രവി സിന്‍ഹയെ പുതിയ റോ മേധാവിയായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. നിലവിലെ മേധാവി സാമന്ത് ഗോയലിന്റെ കാലാവധി അവസാനിക്കുന്നതോടെയാണ് രവി സിന്‍ഹയെ പുതിയ തലവനായി നിയമിച്ചത്. രണ്ട് വര്‍ഷത്തെ കാലാവധിയിലാണ് നിയമനം. ഛത്തീസ്ഗഢ് കേഡറില്‍ നിന്നുള്ള 1988 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനാണ് രവി സിന്‍ഹ.
മണിരിലെ വംശീയ അക്രമവും സിഖ് തീവ്രവാദവും ഉയര്‍ന്നുവരുന്ന നിര്‍ണായക സമയത്താണ് രവി സിന്‍ഹ റോ മേധാവിയായി ചുമതലയേല്‍ക്കുന്നത്. സാമന്ത് ഗോയലിന്റെ കാലാവധി ജൂണ്‍ 30 ന് അവസാനിക്കും, അതിനുശേഷമാണ് സിന്‍ഹ അധികാരമേല്‍ക്കുക. നിലവില്‍ കാബിനറ്റ് സെക്രട്ടേറിയറ്റിലെ സ്പെഷ്യല്‍ സെക്രട്ടറിയാണ് രവി സിന്‍ഹ, ജമ്മു കശ്മീര്‍, നോര്‍ത്ത് ഈസ്റ്റ്, എല്‍ ഡബ്ല്യു ഇ തുടങ്ങിയ വിഷയത്തെ കുറിച്ച് വ്യക്തമായ ധാരണയുള്ള ഉദ്യോഗസ്ഥനാണ് സിന്‍ഹ.

രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സിയുടെ പ്രധാന്യം എടുത്തുകാട്ടുന്നതാണ് സിന്‍ഹയുടെ നിയമനം. ഇന്റലിജന്‍സ് ശേഖരണ മേഖലയിലേക്ക് ആധുനിക സാങ്കേതിക വിദ്യ ഉയര്‍ത്തിക്കാട്ടിയ ഉദ്യോഗസ്ഥന് കൂടിയാണ് സിന്‍ഹ. പാകിസ്ഥാനിലെ രാഷ്ട്രീയ സാമ്പത്തിക അസ്ഥിരത, സിഖ് തീവ്രവാദത്തിന്റെ സ്വാധീനം, വടക്കുകിഴക്കന്‍ മേഖലയില്‍ അക്രമം എന്നിവ കണക്കിലെടുക്കുമ്പോള്‍ സിന്‍ഹയുടെ നിയമനം നിര്‍ണായകമായ സമയത്താണ്.
ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളജിലെ പൂര്‍വ വിദ്യാര്‍ഥിയാണ് സിന്‍ഹ. ജമ്മു കശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും അദ്ദേഹം മുമ്പ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിലെ റോ മേധാവി, പഞ്ചാബ് കേഡറില്‍ നിന്നുള്ള 1984 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ സമന്ത് കുമാര്‍ ഗോയല്‍ ജൂണ്‍ 30-ന് സ്ഥാനമൊഴിയും.
2001ല്‍ ആണ് സമന്ത് ഗോയല്‍ റോയില്‍ പ്രവേശിച്ചത്. 2019ല്‍ ആണ് അദ്ദേഹം തലപ്പത്തേക്ക് എത്തുന്നത്. പിന്നീട് രണ്ട് വര്‍ഷം കൂടി കാലാവധി നീട്ടുകയായിരുന്നു. പുല്‍വാമ ആക്രമണത്തിന്റെ പ്രതികാര നടപടിയായി 2019 ല്‍ പാകിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യയുടെ വിജയകരമായ വ്യോമാക്രമണം ആസൂത്രണം ചെയ്തതിന് പിന്നിലും സമന്ത് ഗോയലിന്റെ കൈകളുണ്ട്.
-
ഉയർന്ന രക്തസമ്മർദ്ദം നിസാരക്കാരനല്ല; ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും, ഈ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കൂ..! -
പാലക്കാട് ഐഐടിയില്‍ ഒഴിവുകള്‍; ശമ്പളം 1.12 ലക്ഷം വരെ, നിങ്ങള്‍ യോഗ്യരാണോ? -
റെയിൽടെൽ കോർപ്പറേഷനിൽ ഒഴിവുകൾ: ആർക്കൊക്കെ അപേക്ഷിക്കാം..അറിയാം -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും'












Click it and Unblock the Notifications