യുഎപിഎ പ്രകാരം സാക്കിര്‍ നായിക്കിന്റെ സംഘടന നിരോധിച്ചു
രണ്ട് വിദ്യാഭ്യാസ ട്രസ്റ്റുകള്‍ ലക്ഷ്യമാക്കി അന്വേഷണം തുടങ്ങി
ദില്ലി: നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ തടയാനുള്ള യുഎപിഎ പ്രകാരം മതപ്രചാരകന്‍ സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് വിലക്കേര്‍പ്പെടുത്താന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. അഞ്ചു വര്‍ഷത്തേക്കാണ് നിരോധനം.

തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രകോപന പ്രസംഗങ്ങളാണ് സാക്കിര്‍ നായിക് നടത്തിയിരുന്നതെന്നും ഒട്ടേറെ യുവാക്കളെ സങ്കുചിത മത ആശയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ഇത് ഇടയാക്കിയിട്ടുണ്ടെന്നുമുള്ള മഹാരാഷ്ട്ര പോലിസിന്റെ വാദവും മന്ത്രിസഭ പരിഗണിച്ചു.

വിവാദ പീസ് ടിവിയുമായി ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടഷന് ബന്ധമുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കരട് റിപ്പോര്‍ട്ടും തീരുമാനമെടുക്കുന്നതിന് മുമ്പ് മന്ത്രിസഭ പരിഗണിച്ചു.
zakir naik uapa ban islam muslim terrorist conversion donation സാക്കിര്‍ നായിക് ഇസ്ലാം മുസ്ലിം മതംമാറ്റം സംഭാവന യുഎപിഎ നിരോധനം
Read in English: Zakir Naik's NGO banned for five years












Click it and Unblock the Notifications