കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം റിസർവ് ബാങ്കിൽ കൈ വെച്ചു, സാമ്പത്തിക മാന്ദ്യത്തിനിടെ എൽഐസിയിലും കയ്യിട്ട് വാരാൻ കേന്ദ്രം!

Google Oneindia Malayalam News

ദില്ലി: രാജ്യം നേരിടുന്ന രൂക്ഷമായ സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ പല വിധ ചെപ്പടി വിദ്യകള്‍ തേടുകയാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തിന്റെ ആഭ്യന്തര വളര്‍ച്ച 5 ശതമാനത്തിലും താഴെയായത് തങ്ങള്‍ പോലും പ്രവചിച്ചിരുന്നില്ല എന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയത്.

സാമ്പത്തിക രംഗത്തിന് ഉത്തേജനം പകരാനുളള ബൂസ്റ്റര്‍ പ്ലാന്‍ കേന്ദ്ര ധനമന്ത്രാലയും ഉടന്‍ പ്രഖ്യാപിക്കും. യുപിഎ സര്‍ക്കാരിന്റെ തൊഴിലുറപ്പ് പദ്ധതി അടക്കമുളളവയെ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ കൂട്ടുപിടിക്കുന്നുണ്ട്. മാന്ദ്യം മറികടക്കാന്‍ അതിനിടെ റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തിലും കേന്ദ്ര സര്‍ക്കാര്‍ കൈ വെയ്ക്കുകയുണ്ടായി. അതും പോരാഞ്ഞ് എല്‍ഐസിയിലും സര്‍ക്കാര്‍ കോടികള്‍ കയ്യിട്ട് വാരിയെന്നും ആരോപണം ഉയര്‍ന്നിരിക്കുകയാണ്.

കരുതൽ ധനത്തിൽ നിന്ന് കൈമാറ്റം

കരുതൽ ധനത്തിൽ നിന്ന് കൈമാറ്റം

റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനം കേന്ദ്ര സര്‍ക്കാരിന് കൈമാറുന്നതിനോട് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ യോജിച്ചിരുന്നില്ല. എന്നാല്‍ ഊര്‍ജിത് പട്ടേലിന്റെ രാജിക്ക് ശേഷം സ്ഥിതി മാറി. കരുതല്‍ ധനം കൈമാറുന്നത് സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച ബിമല്‍ ജലാന്‍ പാനലിന്റെ തീരുമാനം കേന്ദ്ര നീക്കത്തിന് അനുകൂലമായിരുന്നു. അധിക കരുതല്‍ ധനത്തില്‍ നിന്ന് 1.76 ലക്ഷം കോടി രൂപയാണ് കേന്ദ്രത്തിന് കൈമാറാന്‍ തീരുമാനിച്ചത്.

അധിക പണം ആവശ്യപ്പെട്ടു

അധിക പണം ആവശ്യപ്പെട്ടു

വിത്തെടുത്ത് ഉണ്ണുന്നതിന് സമാനമായ നടപടിക്ക് എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിന് പിറകേ കേന്ദ്രം റിസര്‍വ് ബാങ്കില്‍ നിന്ന് കൂടുതല്‍ കരുതല്‍ ധനം ആവശ്യപ്പെട്ടതായുളള റിപ്പോര്‍ട്ടുകളും പുറത്ത് വന്നു. 54,255 കോടി രൂപയാണ് കേന്ദ്രം അധികമായി ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം ബിമല്‍ ജലാന്‍ കമ്മിറ്റി തള്ളിക്കളയുകയായിരുന്നു. കേന്ദ്രത്തെ സഹായിക്കാന്‍ മാത്രം സുരക്ഷിതമായ നിലയിലാണ് റിസര്‍വ് ബാങ്ക് എന്നാണ് സര്‍ക്കാരിന്റെ വാദം.

എൽഐസിയിൽ നിന്ന് വകമാറ്റി

എൽഐസിയിൽ നിന്ന് വകമാറ്റി

ധനക്കമ്മി കുറയ്ക്കാന്‍ കരുതല്‍ ധനത്തില്‍ കയ്യിട്ട് വാരുന്നതിന് എതിരെ വലിയ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ കേന്ദ്രത്തിന് എതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. എല്‍ഐസിയില്‍ നിന്നും കോടികള്‍ മോദി സര്‍ക്കാര്‍ വകമാറ്റി എന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. പാര്‍ട്ടി വക്താവ് അജയ് മാക്കനാണ് ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചത്. 10. 5 ലക്ഷം കോടി രൂപ വകമാറ്റിയെന്നും ഇനിയും കോടികള്‍ വകമാറ്റാനുളള നീക്കത്തിലാണ് കേന്ദ്രം എന്നുമാണ് വെളിപ്പെടുത്തല്‍.

10.5 ലക്ഷം കോടി രൂപ

10.5 ലക്ഷം കോടി രൂപ

എല്‍ഐസിയെ ഇത് വഴി കേന്ദ്രം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ' റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനം കേന്ദ്രം നിര്‍ബന്ധപൂര്‍വ്വം എടുത്തിരിക്കുകയാണ്. ഇപ്പോള്‍ എല്‍ഐസി നിക്ഷേപത്തില്‍ നിന്നും 10.5 ലക്ഷം കോടി രൂപയും വകമാറ്റിയിരിക്കുന്നു. എന്നെയും നിങ്ങളേയും പോലുളള പാവപ്പെട്ടവര്‍ നിക്ഷേപിച്ച പണമാണ് സര്‍ക്കാര്‍ ബാങ്കുകളെ രക്ഷിക്കാന്‍ വകമാറ്റിയിരിക്കുന്നത് അജയ് മാക്കന്‍ ആരോപിച്ചു.

നിക്ഷേപത്തിൽ ഇരട്ടി വർധനവ്

നിക്ഷേപത്തിൽ ഇരട്ടി വർധനവ്

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെക്കുറിച്ചുളള റിസര്‍വ് ബാങ്കിന്റെ ഹാന്‍ഡ്ബുക്കില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണുളളത്. 1956 മുതല്‍ 2014 വരെ വളരെ നഷ്ടസാധ്യതയുളള പൊതുമേഖലയില്‍ എല്‍ഐസി നടത്തിയിട്ടുളള നിക്ഷേപം 11.94 ലക്ഷം കോടിയുടേതാണ്. എന്നാല്‍ 2015 മുതല്‍ 19 വരെയുളള കാലത്ത് ഇത് 22.64 ലക്ഷം കോടിയായി ഉയര്‍ന്നു. അതായത് ഇരട്ടിയോളം വര്‍ധനവ്. 10.74 ലക്ഷം കോടിയാണ് നിക്ഷേപം വര്‍ധിച്ചത് എന്നും മാക്കന്‍ ചൂണ്ടിക്കാട്ടി.

എൽഐസിക്ക് കോടികൾ നഷ്ടം

എൽഐസിക്ക് കോടികൾ നഷ്ടം

2018ല്‍ എല്‍ഐസി 21,000 കോടി രൂപയാണ് ഐഡിബിഐ ബാങ്കില്‍ നിക്ഷേപിച്ചത്. അതോടെ എല്‍ഐസിയുടെ ഷെയര്‍ 51 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ ബാങ്ക് നഷ്ടത്തിലായതോടെ അത്രയും പണം എല്‍ഐസിക്ക് നഷ്ടമായെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ആ മാസം ആദ്യത്തോടെ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത് ഐഡിബിഐ ബാങ്കില്‍ 9,300 കോടി നിക്ഷേപിക്കാനാണ്. അതില്‍ 4743 കോടിയും എല്‍ഐസിയുടേതാണ്. പാവപ്പെട്ടവന്റെ ഇന്‍ഷൂറന്‍സ് തുകയാണ് കേന്ദ്രം കയ്യിട്ട് വാരുന്നത് എന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

English summary
Government has taken10.5 lakh crore from LIC’s deposits, Alleges Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X