കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോഷ്യൽ മീഡിയ- ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് കടിഞ്ഞാണിട്ട് കേന്ദ്രം: വാട്സാപ്പിനും സിഗ്നലിനും കുരുക്ക്

Google Oneindia Malayalam News

ദില്ലി: ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും ഓണ്‍ലൈന്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കുമുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാർ മുന്നോട്ടുവെക്കുന്ന നിയമമനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും സ്വയം നിയന്ത്രണ ബോര്‍ഡുകള്‍ പോലുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കണമെന്നും പുതിയ നിര്‍ദേശത്തില്‍ പരാമർശിക്കുന്നു.വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറും നിയമന്ത്രി രവി ശങ്കര്‍ പ്രസാദും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പുതിയ നിയന്ത്രണങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്.

കര്‍ഷക സമരം: പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്‌ക്കൊരുങ്ങി കേന്ദ്രം, നിര്‍ദ്ദേശവുമായി കൃഷിമന്ത്രികര്‍ഷക സമരം: പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്‌ക്കൊരുങ്ങി കേന്ദ്രം, നിര്‍ദ്ദേശവുമായി കൃഷിമന്ത്രി

"ഇന്ത്യയുടെ പരമാധികാരത്തെയും സമഗ്രതയെയും" ബാധിക്കുന്നതും ദേശീയ സുരക്ഷയെ അപകടപ്പെടുത്തുന്നതുമായ ഉള്ളടക്കത്തെ നിരോധിക്കുന്ന മാർഗ്ഗങ്ങളും ഈ നിയമങ്ങളിൽ ഉൾപ്പെടുന്നു. ഇതോടൊപ്പം വാട്ട്‌സ്ആപ്പ്, സിഗ്നൽ എന്നിവ പോലുള്ള മെസേജിംഗ് പ്ലാറ്റ്ഫോമുകളിൽ എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷന് വിരുദ്ധമായ പ്രമുഖ സോഷ്യൽ മീഡിയ സൈറ്റുകളിൽ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള നിയമങ്ങളും നിർബന്ധമാക്കുന്നുണ്ട്.

ott-tv-160509291

പുതിയ വെബ്സൈറ്റുകൾ, ഒടിടി പ്ലാറ്റ്ഫോം എന്നിവയ്ക്ക് അടിസ്ഥാനപരമായ കോഡ് ഓഫ് എത്തികൊണ്ടുവരികയും പരാതി പരിഹരിക്കുന്നതിന് പ്രത്യേക ചട്ടക്കൂട് ഉണ്ടാക്കുകയുമാണ് സർക്കാർ നിയമനിർമാണത്തിനൊരുങ്ങുന്നതിന് പിന്നിലെന്നും മന്ത്രി വ്യക്തമാക്കി. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരെ ശാക്തീകരിക്കുകയാണ് നിയമം കൊണ്ടുവരുന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് ത്രിതല നിയന്ത്രണ സംവിധാനമുണ്ടാകുമെന്നാണ് അറിയിച്ചിട്ടുള്ളത്. 13+ 16+ 18+ എന്നിങ്ങനെ ഉള്ളടക്കത്തെ വേര്‍തിരിക്കണമെന്നു കേന്ദ്ര നിർദേശത്തിൽ പറയുന്നു. അതേ സമയം ഒടിടി പ്ലാറ്റ്‌ഫോമുകളും ഡിജിറ്റല്‍ മാധ്യമങ്ങളും അവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു. എന്നാൽ നടപ്പിലാക്കാൻ പോകുന്നത് നിര്‍ബന്ധിത രജിസ്‌ട്രേഷനല്ല, വിവരങ്ങള്‍ അന്വേഷിക്കുക മാത്രമാണെന്നാണ് സര്‍ക്കാരിന്റെ വാദം.

കൊല്‍ക്കത്ത നഗരത്തിലൂടെ സ്‌കൂട്ടറില്‍ മമതയുടെ യാത്ര; പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധം- ചിത്രങ്ങള്‍ കാണാം

ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ വിരമിച്ച ജഡ്ജിമാരോ അത്തരത്തിലുള്ള പ്രമുഖ വ്യക്തികളോ നേതൃത്വം നല്‍കുന്ന സെല്‍ഫ്-റെഗുലേറ്റിംഗ് ബോഡി ഉണ്ടാകുമെന്നും കേന്ദ്രസർക്കാർ ഇതോടെ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ടെലിവിഷനിലേതു പോലെ സ്വയം നിയന്ത്രണത്തിനുള്ള സംവിധാനം കൊണ്ടുവരാൻ നേരത്തെ പലതവണ ഒടിടി പ്ലാറ്റ്‌ഫോമുകളോട് പല തവണ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രാവർത്തികമാക്കാതെ വന്നതോടെയാണ് നടപ്പാക്കാതെ വന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നതെന്ന് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സർക്കാർ നടപ്പിലാക്കുന്നതിനോട് അനുബന്ധിച്ച് ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് സൂചന.

അമ്മയായ കരീന കപൂറിനെ കാണാനെത്തി താരങ്ങൾ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
നമ്മള്‍ എന്ത് കാണണം കേള്‍ക്കണം പറയണമെന്ന് മോദി തീരുമാനിക്കും | Oneindia Malayalam

English summary
Government imposed New Rules For Online News And Social Media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X