കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോലിക്കാരെ എത് സമയവും പിരിച്ചുവിടാം; അനുമതി വേണ്ട, തൊഴിലാളി വിരുദ്ധ നീക്കവുമായി കേന്ദ്രം

Google Oneindia Malayalam News

ദില്ലി: കമ്പനി ജോലിക്കാരെ ഏത് സമയവും പിരിച്ചുവിടാന്‍ അനുമതി നല്‍കുന്ന പുതിയ നിയമം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍. തൊഴിലാളി വിരുദ്ധ ചട്ടങ്ങളുമായുള്ള ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചു. ബില്ലിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ ശക്തമായി രംഗത്തുവന്നു. തൊഴിലാളികളുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്ന ചട്ടങ്ങള്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഒരു പക്ഷേ വരുംദിവസങ്ങളില്‍ രാജ്യം ഏറെ ചര്‍ച്ച ചെയ്യപ്പെടാന്‍ സാധ്യതയുള്ള വിഷയവും ഇതായിരിക്കാം. ലോക്‌സഭയില്‍ ബിജെപിക്ക് ഭൂരിപക്ഷമുള്ളതിനാല്‍ ബില്ല് പാസാകാനാണ് സാധ്യത. വിശദാംശങ്ങള്‍ ഇങ്ങനെ...

പുതിയ മാറ്റം

പുതിയ മാറ്റം

300ല്‍ താഴെ ജീവനക്കാരുള്ള കമ്പനികള്‍ക്കാണ് പുതിയ ഇളവ് നല്‍കുന്നത്. സര്‍ക്കാരിന്റെ അനുമതിയില്ലാതെ തന്നെ കമ്പനിയിലെ ജീവനക്കാരെ പിരിച്ചുവിടുകയോ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയോ ചെയ്യാന്‍ സാധിക്കും വിധമാണ് ചട്ടം കൊണ്ടുവരുന്നത്. ലോക്‌സഭയില്‍ ബന്ധപ്പെട്ട ബില്ല് ഉള്‍പ്പെടെ മൂന്ന് ബില്ലുകള്‍ തൊഴില്‍ വകുപ്പ് മന്ത്രി അവതരിപ്പിച്ചു.

നിലവിലെ ചട്ടം

നിലവിലെ ചട്ടം

തൊഴിലാളി യൂണിയനുകളും സര്‍ക്കാരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന വിഷയമാണിത്. ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ കോഡ് ബില്ല് 2020 ആണ് അവതരിപ്പിച്ചത്. നിലവില്‍ 100ല്‍ താഴെ ജീവനക്കാരുള്ള കമ്പനികള്‍ക്കാണ് ഈ അധികാരമുള്ളത്. ഈ കമ്പനികള്‍ക്ക് സര്‍ക്കാരിന്റെ അനുമതിയില്ലാതെ തന്നെ ജോലിക്കാരെ പിരിച്ചുവിടാം.

ശക്തമായ എതിര്‍പ്പ്

ശക്തമായ എതിര്‍പ്പ്

തൊഴില്‍ വകുപ്പ് മന്ത്രി സന്തോഷ് ഗാങ്വാര്‍ ആണ് ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ ബെഞ്ചില്‍ നിന്ന് കോണ്‍ഗ്രസിന്റെയും മറ്റു കക്ഷികളുടെയും ശക്തമായ എതിര്‍പ്പിനിടെയായിരുന്നു ബില്ല് അവതരണം. നേരത്തെ സമാനായ ബില്ല് 2019ല്‍ അവതരിപ്പിച്ചിരുന്നു. ഇത് സ്റ്റാന്റിങ് കമ്മിറ്റിക്ക് അയക്കുകയും ചെയ്തു. പക്ഷേ, പഴയ ബില്ല് ഇപ്പോള്‍ പിന്‍വലിച്ചു.

പുതിയ വ്യവസ്ഥ

പുതിയ വ്യവസ്ഥ

പുതിയ ബില്ലിന്റെ കരട് രൂപം നേരത്തെ ചര്‍ച്ചകള്‍ക്ക് വേണ്ടി കൈമാറിയിരുന്നു. അപ്പോള്‍ തന്നെ തൊഴിലാളി യൂണിയനുകള്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തു. 2019ലെ ബില്ലില്‍ വിവാദ വ്യവസ്ഥയുണ്ടായിരുന്നില്ല. പുതിയ ബില്ലിലാണ് ജീവനക്കാരെ പിരിച്ചുവിടാനുള്ള അനുമതി നല്‍കുന്നത്.

വെള്ളം ചേര്‍ക്കരുത്

വെള്ളം ചേര്‍ക്കരുത്

കമ്പനി അടച്ചുപൂട്ടുന്നതിനും ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതിനും വ്യക്തമായ ചട്ടം നിലവിലുണ്ട്. ഇതില്‍ വെള്ളം ചേര്‍ക്കരുതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. തൊഴിലാളി വിരുദ്ധ നീക്കവുമായി സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

മൂന്നും പിന്‍വലിക്കണം

മൂന്നും പിന്‍വലിക്കണം

തൊഴിലാളികളുമായി ബന്ധപ്പെട്ട മൂന്ന് ബില്ലികളാണ് ഇന്ന് അവതരിപ്പിച്ചത്. മൂന്നും പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് അംഗങ്ങളായ മനീഷ് തിവാരിയും ശശി തരൂരും ആവശ്യപ്പെട്ടു. തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കുന്നതാണ് പുതിയ ചട്ടങ്ങള്‍. ഒരിക്കലും അംഗീകരിക്കില്ലെന്നും മനീഷ് തിവാരി പറഞ്ഞു.

നടി ഭാമ ആ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു; അന്ന് അവള്‍ക്കൊപ്പം, പക്ഷേ ഇന്ന്... ആ പോസ്റ്റില്‍...നടി ഭാമ ആ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു; അന്ന് അവള്‍ക്കൊപ്പം, പക്ഷേ ഇന്ന്... ആ പോസ്റ്റില്‍...

English summary
Narendra Modi Government introduced new bill To Let Firms less than 300 Workers To Lay Off Without Permission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X