കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാഭത്തിലുള്ള ഭാരത് പെട്രോളിയം മോദി സര്‍ക്കാര്‍ വില്‍ക്കുന്നു; ക്ഷണപത്രം ഇറക്കി, നിയന്ത്രണം കൈമാറും

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ രണ്ടാമത്തെ എണ്ണ കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) വില്‍ക്കുന്നു. കമ്പനിയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓഹരികളാണ് വില്‍ക്കുന്നത്. രാജ്യം ഇന്നുവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ സ്വകാര്യവല്‍ക്കരണ നീക്കമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തുന്നത്. ഓഹരി വില്‍ക്കുന്നത് സംബന്ധിച്ച് അറിയിച്ച സര്‍ക്കാര്‍ ലേലം വിളിച്ച് ക്ഷണപത്രമിറക്കി.

കേന്ദ്രസര്‍ക്കാരിന്റെ മഹാരത്‌ന പദവിയുള്ള പൊതുമേഖലാ സ്ഥാപനമാണ് ഭാരത് പെട്രോളിയം. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് കൊച്ചിയിലും റിഫൈനറിയുണ്ട്. 2016ല്‍ ഫോര്‍ച്യൂണ്‍ തയ്യാറാക്കിയ ലോകത്തെ ഏറ്റവും വലിയ കോര്‍പറേഷനുകളുടെ പട്ടികയില്‍ ഭാരത് പെട്രോളിയവും ഇടംനേടിയിരുന്നു. ഈ കമ്പനിയാണ് മോദി സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരികകുന്നത്. വിശദാംശങ്ങള്‍....

114.91 കോടി

114.91 കോടി

ഭാരത് പെട്രോളിയത്തില്‍ സര്‍ക്കാരിന് 52.98 ശതമാനം ഓഹരിയാണുള്ളത്. ഈ ഓഹരികള്‍ വില്‍ക്കുന്നതിനാണ് താല്‍പ്പര്യ പത്രം ക്ഷണിച്ചിരിക്കുന്നത്. 114.91 കോടിയാണ് ഈ ഓഹരികളുടെ മൂല്യം. നേരത്തെ വന്‍ ലാഭമുണ്ടാക്കിയ പൊതുമേഖല കമ്പനി കൂടിയാണ് ഭാരത് പെട്രോളിയം.

മാനേജ്‌മെന്റ് അധികാരവും

മാനേജ്‌മെന്റ് അധികാരവും

സര്‍ക്കാരിന്റെ ഓഹരികള്‍ വാങ്ങുന്നവര്‍ക്ക് കമ്പനിയുടെ മാനേജ്‌മെന്റ് അധികാരവും വിട്ടുനല്‍കും. എന്നാല്‍ അസമിലുള്ള റിഫൈനറിയുടെ മാനേജ്‌മെന്റ് അധികാരം സര്‍ക്കാര്‍ വിട്ടുനല്‍കില്ല. ഇവിടെയുള്ള ബിപിസിഎല്‍ ഓഹരി സര്‍ക്കാര്‍ എണ്ണ-വാതക കമ്പനികള്‍ക്ക് മാത്രമേ വില്‍ക്കൂ.

പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് പറ്റില്ല

പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് പറ്റില്ല

ബിപിസിഎല്‍ ഓഹരികള്‍ വാങ്ങുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അര്‍ഹതയുണ്ടാകില്ല. 100 കോടി വരുമാനമുള്ള സ്വകാര്യ കമ്പനികള്‍ക്കാണ് യോഗ്യതയുള്ളത്. നാല് കമ്പനികള്‍ ചേര്‍ന്ന കണ്‍സോര്‍ഷ്യത്തിനും ഭാരത് പെട്രോളിയത്തിന്റെ ഓഹരികള്‍ വാങ്ങാന്‍ അനുമതിയുണ്ടാകും.

ലക്ഷ്യം 2.1 ലക്ഷം കോടി രൂപ

ലക്ഷ്യം 2.1 ലക്ഷം കോടി രൂപ

പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്നതിലൂടെ 2.1 ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതില്‍ പ്രധാനമായും ലഭിക്കുക ബിപിസിഎല്‍ സ്വകാര്യ വല്‍ക്കരരിക്കുന്നതിലൂടെ ആയിരിക്കും. ബജറ്റിലെ പദ്ധതികള്‍ പൂര്‍ണ തോതില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ വില്‍ക്കുകയാണ് പോംവഴിയെന്ന് കേന്ദ്രം കരുതുന്നു.

സംഭരണ ശേഷി 15 ശതമാനം

സംഭരണ ശേഷി 15 ശതമാനം

മുംബൈ, കൊച്ചി, മധ്യപ്രദേശിലെ ബിന, അസമിലെ നുമലിഗഡ് എന്നിവിടങ്ങളിലാണ് ഭാരത് പെട്രോളിയത്തിന് റിഫൈനറികളുള്ളത്. ഇന്ത്യയുടെ മൊത്തം റിഫൈനറികളുടെ ശേഷിയില്‍ 15 ശതമാനവും ഭാരത് പെട്രോളിയത്തിന്റെതാണ്. മികച്ച കമ്പനി സ്വകാര്യ വല്‍ക്കരിക്കുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു.

7132 കോടി രൂപയുടെ ലാഭം

7132 കോടി രൂപയുടെ ലാഭം

ഭാരത് പെട്രോളിയത്തിന് 15177 പെട്രോള്‍ പമ്പുകളും 6011 എല്‍പിജി വിതരണ കേന്ദ്രങ്ങളുമുണ്ട്. 37 ദശലക്ഷം ടണ്‍ എണ്ണ ശുദ്ധീകരിക്കാന്‍ കഴിവുള്ള ബിപിസിഎല്‍ 2018ല്‍ 7132 കോടി രൂപയുടെ ലാഭമുണ്ടാക്കിയിരുന്നു. ഭാരത് പെട്രോളിയത്തിന് പുറമെ മറ്റു ചില പൊതുമേഖല കമ്പനികളും സ്വകാര്യവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ഈ കമ്പനികളെല്ലാം വില്‍ക്കും

ഈ കമ്പനികളെല്ലാം വില്‍ക്കും

ഭാരത് പെട്രോളിയത്തിന് പുറമെ, ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, കണ്ടെയ്‌നര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, നോര്‍ത്ത് ഈസ്‌റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ്, ടെറി ഹൈഡ്രോ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഇന്ത്യ ലിമിറ്റഡ് എന്നീ കമ്പനികളും വില്‍ക്കുകയാണ്. വില്‍ക്കുക മാത്രമല്ല അവയുടെ നിയന്ത്രണ അധികാരവും കേന്ദ്രം കൈമാറും.

സന്താനോല്‍പ്പാദനത്തിന് കുരുക്കിടാന്‍ യോഗി; വന്‍ നിയന്ത്രങ്ങള്‍ കൊണ്ടുവരുന്നു, വിവരങ്ങള്‍ ഇങ്ങനെസന്താനോല്‍പ്പാദനത്തിന് കുരുക്കിടാന്‍ യോഗി; വന്‍ നിയന്ത്രങ്ങള്‍ കൊണ്ടുവരുന്നു, വിവരങ്ങള്‍ ഇങ്ങനെ

സൗദിയില്‍ രാജകുമാരന്‍മാര്‍ അറസ്റ്റില്‍; ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമം, റിപ്പോര്‍ട്ടുകള്‍ ഇങ്ങനെസൗദിയില്‍ രാജകുമാരന്‍മാര്‍ അറസ്റ്റില്‍; ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമം, റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

English summary
Government invites bids for sale of BPCL
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X