Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹെല്‌കോപ്റ്റര്‍ വഴി പണം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നീക്കം; പ്രചാരണത്തിന്റെ സത്യം ഇങ്ങനെ...

ദില്ലി: ഹെലികോപ്റ്റര്‍ വഴി കേന്ദ്രസര്‍ക്കാര്‍ പണം വിതരണം ചെയ്യുമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം. കൊറോണ പ്രതിസന്ധി കാലത്ത് ജനങ്ങളെ സഹായിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് പ്രചാരണം. ഫേസ്ബുക്കില്‍ തുടങ്ങിയ പ്രചാരണം വാട്‌സ് ആപ്പ് സന്ദേശങ്ങളായും പരക്കുന്നുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തില്‍ യാതൊരു തീരുമാനവും എടുത്തിട്ടില്ല. ഉത്തരേന്ത്യയിലെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലാണ് ഈ പ്രചാരണം ശക്തമായിരിക്കുന്നത്. ഫേസ്ബുക്കിലെ ഇതുമായി ബന്ധപ്പെട്ട പോസ്റ്റ് ഓട്ടേറെ തവണ ഷെയര്‍ ചെയ്തിട്ടുണ്ട്.

x

എന്നാല്‍ പ്രചാരണം വ്യാജമാണ്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം കേന്ദ്രസര്‍ക്കാര്‍ ഒരുതവണ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും കര്‍ഷകര്‍ക്കും പണം നേരിട്ട് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ രണ്ടാംഘട്ട സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്നാണ് സൂചനകള്‍. എന്നാല്‍ ഹെലികോപ്റ്റര്‍ വഴി പണം വിതരണം ചെയ്യാന്‍ യാതൊരു പദ്ധതിയുമില്ല. ഇത് വ്യാജ വാര്‍ത്തയാണ്.

എല്ലാ ഇന്ത്യക്കാര്‍ക്കും 15000 രൂപ വീതം നല്‍കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് നേരത്തെ സമാനമായ രീതിയില്‍ പ്രചാരണം നടന്നിരുന്നു. ജനങ്ങളുടെ സാമ്പത്തിക പ്രയാസം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മോദി സര്‍ക്കാര്‍ 15000 രൂപ നല്‍കുന്നത് എന്നായിരുന്നു പ്രചാരണം. കൊറോണ കാലത്ത് ഇത്തരത്തില്‍ ഒട്ടേറെ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഏറ്റവും ഒടുവില്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നില്ല.

ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടുക മാത്രമാണ് ചെയ്തത്. തൊട്ടടുത്ത ദിവസം കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു. ഈ മാസം 20 വരെ കര്‍ശന നിയന്ത്രണം തുടരണമെന്നാണ് നിര്‍ദേശം. മറ്റു രീതിയിലുള്ള പ്രചാരണങ്ങളെല്ലാം വ്യാജമാണ്. വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+