Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയിൽ മോചിതനായ പി ചിദംബരത്തിന്റെ ആദ്യ പത്ര സമ്മേളനം; കേന്ദ്ര സാമ്പത്തിക നയത്തിനെതിരെ രൂക്ഷ വിമർശനം!

ജയിൽ മോചിതനായ ശേഷം ആദ്യ പത്ര സമ്മേളനം വിളിച്ച് ചേർത്ത് മുൻ ധനകാര്യമന്ത്രി പി ചിദംബരം. സാമ്പത്തിക നയത്തെ കുറിച്ചാണ് അദ്ദേഹം പത്രസമ്മേളനത്തിൽ സംസാരിച്ചത്. സർക്കാർ സാമ്പത്തിക കാര്യത്തിൽ തെറ്റുകൾ വരുത്തുകയാണെന്നും, സർക്കാരിന് വ്യക്തതയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 106 ദിവസത്തെ തീഹാർ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആദ്യ പത്ര സമ്മേളനമായിരുന്നു ഇത്.

സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ സാധിക്കും. എന്നാൽ ഈ സർക്കാർ അത് ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ വാർഷാവസാനം വളർച്ചാ നിരക്ക് 5 ശതമാണെങ്കിൽ നല്ലതാണ്. ഈ സര്‍ക്കാരിന്റെ ജിഡിപി കണക്കാക്കുന്ന രീതി തന്നെ സംശയാസ്പദകരമാണ്. അത് കൊണ്ട് തന്നെ ഈ സര്‍ക്കാരിന്റെ അഞ്ച് ശതമാനമെന്നത് അതില്‍ യഥാര്‍ത്ഥത്തിലുള്ള അഞ്ച് ശതമാനമല്ല. അതില്‍ നിന്ന് 1.5 ശതമാനം കുറക്കാനുണ്ടാകുമെന്ന് സുബ്രഹ്മണ്യന്ഡ സ്വാമി പറഞ്ഞത് ഓർമ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സമ്പദ് വ്യവസ്ഥയുടെ കാര്യത്തിൽ പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്ന് ചിദംബരം കുറ്റപ്പെടുത്തി. കേന്ദ്ര മന്ത്രിമാർ കബളിപ്പിക്കുകയും വീമ്പുപറയുകയും ചെയ്യുന്നുവെന്നും ചിദംബരം കൂട്ടിച്ചേർത്തു.
ആഗസ്റ്റ് നാല് മുതൽ അടിസ്ഥാന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട 75 ലക്ഷം വരുന്ന കശ്മീർ താഴ്വരയിലെ ജനങ്ങളെ കുറിച്ചാണ് താൻ ചിന്തിക്കുന്നത്. കശ്മീരികളുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുമെന്നും ചിദംബരം വ്യക്തമാക്കി.

P Chidambaram

ജാമ്യത്തിലിറങ്ങിയ പി ചിദംബരം ഇന്ന് പാർലമെന്റിൽ സംസാരിച്ചിരുന്നു. . 'പാര്‍ലമെന്റില്‍ എന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ സര്‍ക്കാരിന് സാധിക്കില്ല', എന്നാണ് ചിദംബരം വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചത്. ആഗസ്റ്റ് 21ന് സിബിഐ അറസ്റ്റ് ചെയ്ത ചിദംബരം മൂന്ന് മാസത്തോളം ദില്ലി തിഹാര്‍ ജയിലിലായിരുന്നു.

2007ല്‍ ധനമന്ത്രി പദത്തില്‍ ഇരിക്കവെ ഐഎന്‍എക്‌സ് മീഡിയ ഗ്രൂപ്പിന് വിദേശ ഫണ്ട് ലഭ്യമാക്കാന്‍ ചിദംബരം അനധികൃത ഇടപെടലുകള്‍ നടത്തിയെന്നാണ് ആരോപണം. സിബിഐ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും ഇതിനിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതോടെയാണ് ചിദംബരത്തിന്റെ മോചനം വൈകിയത്.

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചിദംബരത്തെ അറസ്റ്റ് ചെയ്തത്. ശക്തമായ നിബന്ധനകളോടെയാണ് പരമോന്നത കോടതി ചിദംബരത്തിന് ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് അഭിമുഖങ്ങളും, പ്രസ്താവനകളും ഇറക്കുന്നതിന് വിലക്കുണ്ട്. കൂടാതെ സാക്ഷികളെ സ്വാധീനിക്കാനോ, തെളിവ് നശിപ്പിക്കാനോ ശ്രമിക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+