കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് കേന്ദ്രത്തിന്റെ നോട്ടീസ്: മാര്‍ച്ച് 31 നകം മറുപടി നല്‍കണം

Google Oneindia Malayalam News

ദില്ലി: ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ കേംബ്രിഡ്ജ് അനലിറ്റിക്കയില്‍ നിന്ന് സര്‍ക്കാര്‍ വിശദീകരണം തേടി. ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടോ എന്നും കേന്ദ്രസര്‍ക്കാര്‍ കേംബ്രിഡ്ജിനയച്ച നോട്ടീസില്‍ ആരാഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ നല്‍കിയ ആറ് ചോദ്യങ്ങള്‍ക്ക് മാര്‍ച്ച് 31നുള്ളില്‍ മറുപടി നല്‍കാനാണ് കേന്ദ്രം ആവശ്യപ്പെട്ടിട്ടുള്ളത്. ഇന്ത്യയിലുള്ള ഉപയോക്താക്കളെക്കുറിച്ചും വിവരങ്ങള്‍ ശേഖരിച്ച ഉറവിടങ്ങളെക്കുറിച്ചും സര്‍ക്കാര്‍‌ കമ്പനിയോട് വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പുകളില്‍ കേംബ്രിഡ്ജ് അനലിറ്റിക്കയുടെ വിവരങ്ങള്‍ ഉപയോഗിപ്പിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് കമ്പനിയ്ക്ക് നോട്ടീസ് അയച്ച കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്നതിനായി ഇന്ത്യക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഐടി മന്ത്രി ഫേസ്ബുക്കിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ബുധനാഴ്ചയായിരുന്നു സംഭവം. ആവശ്യമെങ്കില്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിനോട് ഹാജരാകാന്‍ ആവശ്യപ്പെടുമെന്നും ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

 കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേര്‍ !

കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേര്‍ !

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കേംബ്രിഡ്ജ് അനലിറ്റിക്കയുടെ സേവനം ഉപയോഗിച്ചുവെന്ന് ആരോപിച്ച ബിജെപി പാര്‍ട്ടിയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തിലൊരു നിലപാട് സ്വീകരിക്കുന്നത്. വിവിധ രാജ്യങ്ങളെ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്നതിനായി ഫേസ്ബുക്കില്‍ നിന്ന് വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ചുവെന്ന ആരോപണവും കമ്പനിക്കെതിരെ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്നാല്‍ ബിജെപിയുടേയും മാധ്യമങ്ങളുടേയും ആരോപണങ്ങളെയും തള്ളിക്കളഞ്ഞ് കോണ്‍ഗ്രസ് വക്താവും ഐസിസിസുടെ ചുമതലയുള്ള സാം പിട്രോഡയും രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ മാധ്യമങ്ങള്‍ കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും കോണ്‍ഗ്രസ് ഇതുവരെ കമ്പനിയുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും സാം പിട്രോഡ ട്വിറ്ററില്‍ കുറിച്ചിരുന്നു.

 അ‍ഞ്ച് കോടി ഉപയോക്താക്കള്‍

അ‍ഞ്ച് കോടി ഉപയോക്താക്കള്‍

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായ നീക്കങ്ങള്‍ നടത്തിയ കേം ബ്രിഡ്ജ് അനലിറ്റിക്ക വീണ്ടും വിവാദത്തിലായത് അടുത്തകാലത്താണ്. ഡാറ്റാ അനലിറ്റിക്സ് കമ്പനി അ‍ഞ്ച് കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ചുവെന്ന വാര്‍ത്തകളാണ് വീണ്ടും വിവാദത്തിലേയ്ക്ക് നടത്തിയത്. 2016ലെ യുഎസ് പ്രസിഡന്റ് തിര‍ഞ്ഞെടുപ്പിന് വേണ്ടി 2014 മുതല്‍ കമ്പനി സ്വകാര്യതാ നിയമം ലംഘിച്ച് അഞ്ച് കോടി പേരുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. വാര്‍ത്ത പുറത്തുവന്നത് ഫേസ്ബുക്ക് സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ക്കും വഴിവെച്ചിരുന്നു. ഇതോടെ ഫേസ്ബുക്ക് കേംബ്രിഡ്ജ് അനലിറ്റിക്കയെ പുറത്താക്കുകയും ചെയ്തിരുന്നു.

 സിഇആര്‍ടിയുടെ മുന്നറിയിപ്പ്

സിഇആര്‍ടിയുടെ മുന്നറിയിപ്പ്

അ‍ഞ്ച് കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് ​അനലിറ്റിക്ക കമ്പനി മോഷ്ടിച്ചതോടെ സിഇആര്‍ടി സുരക്ഷാ നിര്‍ദേശവുമായി രംഗത്തെത്തിയിരുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കാനുള്ള നിര്‍ദേശമാണ് സിഇആര്‍ടി നല്‍കിയത്. പെട്ടെന്ന് വ്യക്തികളെ തിരിച്ചറിയാവുന്ന വിവരങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ നിന്ന് നീക്കം ചെയ്യാനും സിഇആര്‍ടി നിര്‍ദേശം നല്‍കിയിരുന്നു.

 ആറ് ചോദ്യങ്ങള്‍

ആറ് ചോദ്യങ്ങള്‍

ഇലക്ട്രോണിക്സ് ആന്‍‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയമാണ് കേംബ്രിഡ്ജ് അനലിറ്റിക്കയില്‍ നിന്ന് ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ വിശദീകരണം തേടിയിട്ടുള്ളത്. സര്‍ക്കാര്‍ നല്‍കിയ ആറ് ചോദ്യങ്ങള്‍ക്ക് മാര്‍ച്ച് 31നുള്ളില്‍ മറുപടി നല്‍കാനാണ് സര്‍ക്കാര്‍ അയച്ച നോട്ടീസില്‍ ആവശ്യപ്പെടുന്നത്. കമ്പനി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ചത് എങ്ങനെയാണ്, വ്യക്തികളില്‍ നിന്ന് അനുമതി നേടിയിരുന്നോ, ഏത് തരത്തിലാണ് രാജ്യത്തെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ചത് എന്നിങ്ങനെയുള്ള ആറ് ചോദ്യങ്ങളാണ് ഐടി മന്ത്രാലയം നോട്ടീസില്‍ ഉന്നയിക്കുന്നത്.

ബിജെപിയെ തോല്‍പ്പിക്കണം: അതിന് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനും തയ്യാറെന്ന് പ്രകാശ് കാരാട്ട്ബിജെപിയെ തോല്‍പ്പിക്കണം: അതിന് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനും തയ്യാറെന്ന് പ്രകാശ് കാരാട്ട്

<strong>കേംബ്രിഡ്ജ് അനലിറ്റിക്ക കോണ്‍ഗ്രസിനെ ചതിച്ചു, ഗുജറാത്തി വ്യവസായി ആരാണ്? പിന്നില്‍ ബിജെപി!</strong>കേംബ്രിഡ്ജ് അനലിറ്റിക്ക കോണ്‍ഗ്രസിനെ ചതിച്ചു, ഗുജറാത്തി വ്യവസായി ആരാണ്? പിന്നില്‍ ബിജെപി!

English summary
In the wake of alleged misuse of user data on Facebook, the government on Saturday issued a notice to UK-based Cambridge Analytica, asking it to give a list of clients and the source of data collected
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X