ഉദ്യോഗസ്ഥരുടെ ഹാജര്‍നില അറിയാന്‍ വെബ്‌സൈറ്റ്
ദില്ലി : സര്‍ക്കാര്‍ ഓഫീസുകളിലെ ഉദ്യോഗസ്ഥരുടെ ഹാജര്‍നില വ്യക്തമായി മനസ്സിലാക്കാനായി കേന്ദ്രസര്‍ക്കാര്‍ ബയോമെട്രിക് അറ്റന്‍ഡന്‍സ് സിസ്റ്റം ആരംഭിച്ചു. attendance.gov.in എന്നാണ് വെബ്‌സൈറ്റിന് പേര് നല്‍കിയിരിക്കുന്നത്. ആധാര്‍ വഴിയാണ് സംവിധാനം നടപ്പാക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും ആദ്യം വെബ്‌സൈറ്റില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് വെബ് അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാപനങ്ങള്‍ നല്‍കിയ വിവരങ്ങള്‍ പരിശോധിക്കും. വ്യത്യസ്ഥമായ സബ് ഡൊമെയ്‌നുകള്‍ ഓരോ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നല്‍കുന്നതായിരിക്കും.

ബയോമെട്രിക് അറ്റന്‍ഡന്‍സ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ ആധാര്‍ കാര്‍ഡ് നമ്പരുകള്‍ സമര്‍പ്പിക്കണം. ആധാര്‍ നമ്പര്‍ മുന്‍നിര്‍ത്തിയായിരിക്കും ഉദ്യോഗസ്ഥര്‍ക്ക് പോര്‍ട്ടലില്‍ ഐ.ഡി. തയ്യാറാക്കുക. ആധാര്‍ കാര്‍ഡിലെ ആറക്കങ്ങള്‍ അടിസ്ഥാനമാക്കി ആറക്കനമ്പറുളള തിരിച്ചറിയല്‍ രേഖകള്‍ നല്‍കും. ആധാറുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പരിശോധിച്ച ശേഷമായിരിക്കും ഐ.ഡി. നല്‍കുന്നത്. നോഡല്‍ ഓഫീസര്‍ക്കായിരിക്കും ഇതിന്റെ ചുമതല.
വെബ്‌സൈറ്റിന്റെ ടെര്‍മിനലില്‍ ആറക്കമുളള ഹാജര്‍ ഐ.ഡി, വിരലടയാളം എന്നിവ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തേണ്ടിവരും. കേന്ദ്രസര്‍ക്കാരിന്റെ വിവിധ ഓഫീസുകളിലെ ബയോമെട്രിക് ടെര്‍മിനലുകളില്‍ ഹാജര്‍നില രേഖപ്പെടുത്താനുളള സൗകര്യമുണ്ടായിരിക്കും. വെബ്‌സൈറ്റ് കൂടുതല്‍ കാര്യക്ഷമമാക്കാനായി സര്‍ക്കാര്‍ ഓഫീസുകളിലെല്ലാം വൈഫൈ, ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ നടപ്പാക്കാനും കേന്ദ്രസര്‍ക്കാരിന് ആലോചനയുണ്ട്. ജീവനക്കാര്‍ ഓഫീസില്‍ എത്തുന്ന സമയം, ഓഫീസില്‍ ആരൊക്കെ ജോലിയിലുണ്ട് എപ്പോള്‍ പുറത്തുപോകുന്നു തുടങ്ങിയ കാര്യങ്ങളെല്ലാം വെബ്‌സൈറ്റിലൂടെ അറിയാനാകും.












Click it and Unblock the Notifications