കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈസന്‍സ് കയ്യിലില്ലാതെ വണ്ടിയോടിക്കാം... അതാണ് മോദി മാജിക്ക്, ഡിജിലോക്കര്‍!

  • By Kishor
Google Oneindia Malayalam News

ഡിജിറ്റല്‍ ലോക്കര്‍ എന്ന സൈറ്റിലൂടെ ആധാര്‍ കാര്‍ഡ് വഴി അക്കൗണ്ട് ഓപ്പണ്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കാനുള്ള പദ്ധതി മോദി സര്‍ക്കാര്‍ കൊണ്ടുവന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഇക്കഴിഞ്ഞ മാസം വരെയുള്ള കണക്കുകള്‍ പ്രകാരം 20 ലക്ഷത്തിലേറെ പേര്‍ ഡിജിറ്റല്‍ ലോക്കര്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ വെറും സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കാന്‍ മാത്രമല്ല, ലൈസന്‍സും ആര്‍സിയും കൈവശം വെക്കാതെ വണ്ടിയോടിക്കാന്‍ കൂടി ഡിജിലോക്കര്‍ ഉപകരിക്കും എന്നായാലോ.

<strong>ബൈ ബൈ പേപ്പർ! സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കാന്‍ മോദിയുടെ ഡിജിറ്റല്‍ ലോക്കര്‍.. ലക്ഷങ്ങളാണ് ലോക്കറില്‍!</strong>ബൈ ബൈ പേപ്പർ! സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കാന്‍ മോദിയുടെ ഡിജിറ്റല്‍ ലോക്കര്‍.. ലക്ഷങ്ങളാണ് ലോക്കറില്‍!

വാഹനങ്ങള്‍ ഓടിക്കുന്നവരുടെ ഏറ്റവും വലിയ തലവേദനകളിലൊന്നാണ് ബുക്കും പേപ്പറും എടുക്കാന്‍ മറന്നുപോകുക എന്നത്. ട്രാഫിക് പോലീസുകാര്‍ വണ്ടിക്ക് കുറുകെ ചാടിവീണാല്‍ ആദ്യം ചോദിക്കുന്നതും ഈ ബുക്കും പേപ്പറും അഥവാ ലൈസന്‍സും ആര്‍ സിയും ആയിരിക്കും. പിഴ എത്ര കിട്ടിയാലും കൊടുത്തിട്ട് പോരുകയേ തരമുള്ളൂ. എന്നാല്‍ ഡിജിറ്റല്‍ ലോക്കര്‍ സൗകര്യം ഉപയോഗിച്ചാല്‍ ഇതില്‍ നിന്നും രക്ഷപ്പെടാം. അതെങ്ങനെ....

ലൈസന്‍സും ആര്‍സിയും അപ്ലോഡ് ചെയ്യാം

ലൈസന്‍സും ആര്‍സിയും അപ്ലോഡ് ചെയ്യാം

ഡിജിറ്റല്‍ ലോക്കറില്‍ ഡ്രൈവിങ് ലൈസന്‍സും ആര്‍സി ബുക്കും അപ്ലോഡ് ചെയ്ത് സൂക്ഷിക്കാം. ആധാര്‍ നമ്പര്‍ കൊടുത്താല്‍ വാഹനം ഓടിക്കുന്ന ആളുടെ മൊബൈല്‍ ഫോണിലൂടെ തന്നെ വിവരങ്ങള്‍ ലഭ്യമാകും. പരിശോധനയും എളുപ്പം നടക്കും.

സെപ്തംബര്‍ 7 മുതല്‍

സെപ്തംബര്‍ 7 മുതല്‍

പരീക്ഷണാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഈ പരിപാടി നേരത്തെ തുടങ്ങിയിരുന്നു. സെപ്തംബര്‍ 7 ബുധനാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് ഡിജിലോക്കറില്‍ ഡോക്യുമെന്റ്‌സ് സൂക്ഷിച്ച് വണ്ടിയോടിക്കാനുള്ള സൗകര്യം ലഭിക്കും. ട്രാന്‍സ്‌പോര്‍ട്ട്, ഐ ടി മന്ത്രാലയങ്ങളുടെ സംയുക്ത പദ്ധതിയാണിത്.

എങ്ങനെ പ്രവര്‍ത്തിക്കും

എങ്ങനെ പ്രവര്‍ത്തിക്കും

ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തിയിട്ടുള്ള മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച്, പ്രത്യേക ആപ്ലിക്കേഷനിലൂടെയാണ് ഈ സൗകര്യം ആക്ടിവേറ്റ് ആകുക. വാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെയും വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന രജിസ്റ്ററിലെ വിവരങ്ങളാണ് പരിശോധിക്കപ്പെടുക.

പിഴയും കിട്ടും

പിഴയും കിട്ടും

സിഗ്നലുകള്‍ തെറ്റിക്കുക, ഓവര്‍ സ്പീഡ്, മദ്യപിച്ച് വാഹനം ഓടിക്കല്‍ തുടങ്ങിയ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുള്ള പിഴയും ഈ ആപ്പിലൂടെ തന്നെ അപ്‌ഡേറ്റ് ചെയ്യപ്പെടും.

ലോഗിന്‍ ചെയ്യേണ്ടത്

ലോഗിന്‍ ചെയ്യേണ്ടത്

ഡിജിറ്റല്‍ ലോക്കര്‍ എന്ന സൈറ്റിലാണ് ലോഗിന്‍ ചെയ്യേണ്ടത്. (https://digilocker.gov.in) ലോഗിന്‍ ചെയ്ത ശേഷം ആധാര്‍ കാര്‍ഡ് നമ്പര്‍ നല്‍കുക. തുടര്‍ന്ന് ആധാറുമായി ലിങ്ക് ചെയ്ത ഇമെയില്‍, മൊബൈല്‍ എന്നിവയില്‍ വരുന്ന ഒറ്റത്തവണ പാസ് വേര്‍ഡ് അടിയ്ക്കുക.

English summary
You can now drive without carrying your Driving Licence (DL) and Registration Certificate (RC) of the vehicle by uploading them to 'DigiLocker'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X