ആവശ്യമെങ്കിൽ രണ്ടാം ഉത്തേജന പാക്കേജിനും തയ്യാർ, പരിശോധിക്കുന്നുവെന്ന് നിർമല സീതാരാമൻ
ദില്ലി: കൊവിഡും ലോക്ക്ഡൗണും രാജ്യത്തെ സാമ്പത്തിക രംഗത്തിന്റെ അടിത്തറ തകര്‍ത്തിരിക്കുകയാണ്. കൊവിഡിന് ശേഷം സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ രാജ്യത്തെ ജിഡിപി 23.9 ശതമാനം ആണ് ഇടിഞ്ഞ് താണത്. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും മൂന്നാം പാദത്തിലും സാമ്പത്തിക രംഗത്ത് വഴിത്തിരിവുകളുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് വ്യക്തമാക്കി.
കെ മുരളീധരനും സുധാകരനും അടക്കമുളളവരെ മത്സരിപ്പിക്കില്ല, മറുനീക്കം നടത്തി തടയിട്ട് മുല്ലപ്പളളി
ആവശ്യമെങ്കില്‍ രണ്ടാം ഉത്തേജന പാക്കേജ് പ്രഖ്യാപിക്കാനും സര്‍ക്കാര്‍ തയ്യാറാണെന്നും ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ധനമന്ത്രി വ്യക്തമാക്കി. എന്താണ് ചെയ്യാന്‍ സാധിക്കുക എന്നത് സര്‍ക്കാര്‍ പരിശോധിക്കുകയാണ്. എല്ലാ പ്രതിസന്ധി ഘട്ടങ്ങളേയും മറികടന്ന് മുന്നോട്ട് പോകാന്‍ ആളുകള്‍ കഴിവിന്റെ പരമാവധി ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നും നിര്‍മല സീതാരാമന് പറഞ്ഞു.
വാര്‍ഷിക ജിഡിപി സംബന്ധിച്ച് വിലയിരുത്തലുകള്‍ നടക്കുന്നുവെങ്കിലും കൃത്യമായ ഒരു നമ്പര്‍ പറയാനാവില്ലെന്ന് നിര്‍മ്മല സീതാരാമന് പറഞ്ഞത്. ആദ്യപാദത്തില്‍ ലോക്ക്ഡൗണ്‍ ജിഡിപിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ആദ്യ പാദത്തിന് ശേഷം അണ്‍ലോക്ക് ഘട്ടത്തില്‍ ഇളവുകള്‍ നല്‍കിത്തുടങ്ങി. ജൂലൈയോടെ ചില വ്യവസായ മേഖലകളില്‍ മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്. ഇപ്പോള്‍ തന്നെ കൊവിഡിന് മുന്പുളള തലത്തിലേക്ക് എത്തിയിട്ടുണ്ട് എന്നാണ് ചില വ്യവസായങ്ങള്‍ നല്കുന്ന വിവരമെന്നും ധനമന്ത്രി പറഞ്ഞു.
സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 50 ശതമാനം എങ്കിലും തിരിച്ച് പിടിക്കാനായാല്‍ കാര്യങ്ങള്‍ ആദ്യപാദത്തിലേത് പോലെ മോശമാകില്ല. നിരവധി രംഗങ്ങളില്‍ ഉണര്‍വ് പ്രകടമാണ്. ഗ്രാമങ്ങളിലേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ അവര്‍ ജോലി ചെയ്തിരുന്ന ഇടങ്ങളിലേക്ക് മടങ്ങിപ്പോയിത്തുടങ്ങി. കമ്പനികള്‍ അവരെ തിരിച്ച് എത്തിക്കുകയാണ്. തൊഴില്‍ തിരിച്ച് വരികയാണ് എന്നും നിര്‍മല സീതാരാമന് പറഞ്ഞു.
കോട്ടയത്ത് കൂടുതൽ സീറ്റുകൾ, ചങ്ങനാശ്ശേരിയും ഏറ്റെടുക്കാൻ കോൺഗ്രസ് നീക്കം, പിടി മുറുക്കാൻ ജോസഫും
ആത്മനിര്‍ഭര്‍ പദ്ധതിയും ലോക്കല്‍ ഫോര്‍ വോക്കല്‍ ക്യാംപെയ്നും സാമ്പത്തിക വളര്‍ച്ചയേയും തൊഴിലിനേയും ഉത്തേജിപ്പിക്കാനുളള മികച്ച മാര്‍ഗങ്ങളാണെന്ന് ധനമന്ത്രി വിലയിരുത്തി. ഇതിന്റെ ഫലം ലഭിക്കാന്‍ കൂടുതല്‍ സമയം വേണ്ടി വരുമെങ്കിലും ഉത്പാദനത്തിലും നിക്ഷേപത്തിലുമുളള മുന്‍ഗണന അടക്കമുളളവയില്‍ പൊടുന്നനെയുളള മാറ്റം പ്രകടമാകുമെന്നും ധനമന്ത്രി പറഞ്ഞു. നവംബറിനും മാര്‍ച്ചിനും ഇടയിലായി നിരവധി വിദേശ കമ്പനികള്‍ രാജ്യത്ത് പ്രവര്‍ത്തനം ആരംഭിക്കുമെന്നും അതിനായുളള നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്നും നിര്‍മല സീതാരാമന് വ്യക്തമാക്കി..