Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ ബജറ്റിൽ സർക്കാർ നികുതി കുറച്ചേക്കും; വ്യക്തിഗത നികുതിയിൽ മാറ്റം വരുമെന്ന് ഇവൈ സർവ്വെ

ദില്ലി: 2018-19 ബജറ്റിൽ വിയക്തിഗത നികുതികൾ കുറയ്ക്കുമെന്ന് സർവ്വെ. അതേസമയം ഡിവിഡന്റുുകളിലെ നിലവിലെ നികുതികളിൽ മാറ്റം ഉണ്ടാകില്ലെന്നും സർവ്വെയിൽ പറയുന്നു. ഇവൈ സർവ്വെയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. നികുതിയുടെ കാര്യത്തിൽ ഏകീകൃത കിഴിവുകൊണ്ടുവരുന്നത് തൊഴിലാളികൾക്ക് ഗുണം ചെയ്യുമെന്ന് സർവ്വെയിൽ പങ്കെടുത്ത 59 ശതമാനം പേരും പ്രതികരിച്ചു.

2018 ലെ ബജറ്റിൽ വ്യകിതിഗത നികുതി കുറയ്ക്കുന്നത് ജനങ്ങളുടെ കൈയ്യിൽ വരുമാനം കൂടുന്നതിന് കാരണമാകുമെന്ന് സർവ്വെയിൽ പങ്കെടുത്ത 69 ശതമാനം ആൾക്കാരും പ്രതികരിച്ചു. 150 മുതിർന്ന സാമ്പത്തിക ഉദ്യോഗസ്ഥരും, നികുതി ഉദ്യോഗസ്ഥരും ജനുവരിയിലാണ് സർവ്വെ നടത്തിയത്. സർവ്വെയിൽ പങ്കെടുത്ത 48 ശതമാനം ആൾക്കാരും ധനമന്ത്രി കോർപ്പറേറ്റ് ടാക്സ് നിരക്ക് 25 ശതമാനമായി കുറയ്ക്കും എന്ന് അഭിപ്രായപ്പെടുന്നവരാണ്.

Tax

സർവ്വെയിൽ പ്രതികരിച്ച ഭൂരിഭാഗം പേരും ഡിവിഡന്‍റുകളിൽ നിലവിലുള്ള നികുതി നിരക്ക് മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല. എന്നാൽ സർവ്വെയിൽ പങ്കെടുത്ത 24 ശതമാനം പേരും കോർപ്പറേറ്റ് മേഖലയിലെ മൊത്തം ഭാരം കുറയ്ക്കുന്നതിനു വേണ്ടി നികുതി പത്ത് ശതമാനം കുറയ്ക്കും എന്നാണ് അഭിപ്രായപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+