എംപിമാരുടെ ശമ്പളം ഉയര്‍ത്താന്‍ ആലോചന, പ്രതിമാസം 2,80,000 രൂപയാക്കും
ദില്ലി: എംപിമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ശമ്പളവും അലവന്‍സും കൂടി ചേര്‍ത്ത് 2,80,000 രൂപ നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഈ നിര്‍ദേശം ധനമന്ത്രാലയത്തിന്റെ പരിഗണയ്ക്കായി നല്‍കിക്കഴിഞ്ഞു. അടിസ്ഥാന ശമ്പളം 50,000 രൂപയില്‍ നിന്ന് ഒരു ലക്ഷമായി ഉയര്‍ത്താനാണ് നിര്‍ദേശം. ശമ്പള വര്‍ദ്ധനയോടൊപ്പം പെന്‍ഷനും വര്‍ദ്ധിപ്പിക്കാന്‍ പദ്ധതി ഉണ്ട്.
കഴിഞ്ഞ ബജറ്റില്‍ ലോക്‌സഭാ എംപി മാര്‍ക്കായി ധനമന്ത്രി മാറ്റിവച്ചത് 295.25 കോടിയാണ്. രാജ്യസഭ എംപിമാര്‍ക്കായി 121.96 കോടിയും വകയിരുത്തിയിരുന്നു. ശമ്പള വര്‍ദ്ധനയെ സംബന്ധിച്ച നിര്‍ദേശം ധനമന്ത്രാലയം അംഗീകരിച്ചാല്‍ പാര്‍ളമെന്റ് ചേര്‍ന്ന് ബില്‍ പാസാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി.

മണ്ഡല അലവന്‍സ് 45,000 രൂപയില്‍ നിന്ന് ഇരട്ടി ആക്കണമെന്നും നിര്‍ദേശമുണ്ട്. കൂടാതെ സെക്രട്ടറി അലവന്‍സ്, ഓഫീസ് അലവന്‍സ് എന്നിവയിലും വര്‍ദ്ധന വേണമെന്ന് ആവശ്യമുണ്ട്.
എംപിമാര്‍ക്ക് നല്‍കി വരുന്ന പെന്‍ഷന്‍ 20,000ത്തില്‍ നിന്ന് 35,000 ആക്കണമെന്നും നിര്‍ദേശമുണ്ട്. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ സേവനം ചെയ്തവര്‍ക്ക് അധികതുക നല്‍കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications