കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടികളെ പീഡിപ്പിക്കാതിരിക്കാന്‍ യോഗ പഠിച്ചാല്‍ മതി, വിചിത്ര നിര്‍ദ്ദേശവുമായി ബാബ രാംദേവ്

Google Oneindia Malayalam News

ദില്ലി: എഴുവര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷം തിഹാര്‍ ജയിലില്‍ ഇന്ന് പുലര്‍ച്ചെ 5.30 ന് ആണ് നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കിയത്. വധശിക്ഷ മാറ്റിവയ്ക്കുന്നതിനായി അവസാന ശ്രമം എന്ന നിലയില്‍ പ്രതിഭാഗം പുലര്‍ച്ചെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ വധശിക്ഷ നീട്ടിവയ്ക്കണം എന്ന ആവശ്യം സുപ്രീം കോടതി തള്ളുകയായിരുന്നു. തുടര്‍ന്ന് പ്രതികളുടെ ആരോഗ്യ പരിശോധന നടത്തി. അതിന് ശേഷം നാല് പേരുടേയും വധശിക്ഷ ഒരുമിച്ചാണ് നടപ്പിലാക്കിയത്.

Recommended Video

cmsvideo
Make yoga part of curriculum to stop Nirbhaya-, says Ramdev | Oneindia Malayalam

ഇപ്പോഴിതാ ഇതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബാബാ രാംദേവ്. പീഡനം തടയാന്‍ വിചിത്ര നിര്‍ദ്ദേശം കൂടി ചേര്‍ത്താണ് ബാബ രാംദേവിന്റെ പ്രതികരണം. വിദ്യാഭ്യാസ സിലബസില്‍ യോഗ കൂടി ചേര്‍ത്താല്‍ ഇത്തരം പീഡന സംഭവങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് രാംദേവിന്റെ നിര്‍ദ്ദേശം. നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയതോടെ ചരിത്രപരമായ നേട്ടമാണ് നമ്മുടെ ജുഡീഷ്വറി നേടിയിരിക്കുന്നത്. ഇത്തരം കുറ്റകൃത്യം ചെയ്യാന്‍ തോന്നുന്നവര്‍ക്ക് ഇതൊരു പാഠമായിരിക്കണം. യോഗയും മോറല്‍ സ്റ്റഡീസും സിലബസില്‍ ഉള്‍പ്പെടുത്തിയാല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്ന് രാംദേവ് പറഞ്ഞു.

അതേസമയം, നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റിയതില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. സ്ത്രീകളുടെ സുരക്ഷയും അന്തസും ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്നും നീതി നടപ്പായെന്നും നരേന്ദ്രമോദി പ്രതികരിച്ചു. നമ്മുടെ സ്ത്രീ ശക്തി എല്ലാ മേഖലയിലും മികവ് പുലര്‍ത്തിയിട്ടുണ്ടെന്നും സമത്വത്തില്‍ ഊന്നി സ്ത്രീ ശാക്തീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു രാഷ്ട്രത്തിനായി നമ്മള്‍ ഒന്നിച്ചു നില്‍ക്കണമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

ഇത് കുറച്ച് കൂടി നേരത്തേയാകാമായിരുന്നു എന്നാണ് വിധിയെ സ്വാഗതം ചെയ്ത് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ പ്രതികരിച്ചത്. വധശിക്ഷ നേരത്തേ നടപ്പാക്കണമായിരുന്നു. എങ്കിലും ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് ഒരു മാതൃകയാണ്. ഇപ്പോള്‍ ആളുകള്‍ക്ക് അവര്‍ ശിക്ഷിക്കപ്പെട്ടേക്കുമെന്ന് ധാരണയായിട്ടുണ്ട്. നിങ്ങള്‍ക്ക് ശിക്ഷ നടപ്പാക്കുന്ന തീയതി നീട്ടിവെയ്ക്കാന്‍ സാധിച്ചേക്കും. എന്നാല്‍ ശിക്ഷ നടപ്പാക്കുക തന്നെ ചെയ്യും, രേഖ ശര്‍മ്മ പറഞ്ഞു.

നിര്‍ഭയ കേസ് പോലുള്ള സംഭവങ്ങള്‍ രാജ്യത്ത് ഉണ്ടാവില്ലെന്ന് നമ്മള്‍ പ്രതിജ്ഞയെടുക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ . രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലും ധാരാളം പഴുതുകള്‍ ഉണ്ട്, അതുകൊണ്ട് കേസില്‍ നീതി ലഭിക്കാന്‍ ഏഴു വര്‍ഷമെടുത്തു. സമാനമായ സംഭവം വീണ്ടും ഇന്ന് നാം പ്രതിജ്ഞയെടുക്കണം, കെജരിവാള്‍ പറഞ്ഞു.

English summary
Government Must Yoga And Moral Studies Part Of The Curriculum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X