Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിക്കുന്നു; വിലക്ക് നീക്കി കേന്ദ്രം, മാര്‍ച്ച് 27 മുതല്‍...

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാന സര്‍വീസിനുള്ള വിലക്ക് പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. മാര്‍ച്ച് 27 മുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കും. രണ്ടു വര്‍ഷത്തിന് ശേഷമാണ് അന്താരാഷ്ട്ര വിമാന സര്‍വീസിനുള്ള വിലക്ക് പിന്‍വലിക്കുന്നത്. കൊവിഡിന്റെ ഭീതി പൂര്‍ണമായും അകന്നു എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം. വിമാന സര്‍വീസുകള്‍ രണ്ടു വര്‍ഷം മുമ്പുള്ള പോലെ പുനരാരംഭിക്കുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്നതും ഇന്ത്യയിലേക്ക് തിരിച്ചുവരുന്നതുമായ വിമാന സര്‍വീസുകള്‍ക്ക് ഇനി തടസമുണ്ടാകില്ല.

2020 മാര്‍ച്ച് 23നാണ് ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസ് നിര്‍ത്തിവച്ചത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്നായിരുന്നു നടപടി. തുടര്‍ന്ന് വിദേശത്ത് പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് നാട്ടിലെത്താനും നാട്ടില്‍ വന്ന് തിരിച്ചുപോകാന്‍ സാധിക്കാതിരുന്ന പ്രവാസികള്‍ക്ക് സഹായകമാകുന്നതിനും എയര്‍ ബബിള്‍ കരാര്‍ വിവിധ രാജ്യങ്ങളുമായി കേന്ദ്രം ഒപ്പുവച്ചിരുന്നു. 40ലധികം രാജ്യങ്ങളുമായിട്ടായിരുന്നു എയര്‍ ബബിള്‍ കരാര്‍ ഒപ്പുവച്ചത്. ഗള്‍ഫിലേയും യൂറോപ്പിലേയും രാജ്യങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെട്ടിരുന്നു.

f

ചൊവ്വാഴ്ച രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗികളുടെ എണ്ണം 3993 ആണ്. നേരത്തെ ഒരു ജില്ലയില്‍ തന്നെ ഇത്രയും രോഗികളുണ്ടായിരുന്നു. 662 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇത്രയും കുറഞ്ഞ അളവില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. നാലര കോടിയോളം കൊവിഡ് രോഗികളില്‍ നിന്ന് 50000ത്തില്‍ താഴെയായിരിക്കുന്നു രോഗികളുടെ എണ്ണം. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വിവരമാണിത്. 108 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്. ഇത് നേരത്തെ പതിനായിരിത്തലധികമായിരുന്നു. സാഹചര്യം പൂര്‍ണമായും മാറിയ സാഹചര്യത്തിലാണ് അന്താരാഷ്ട്ര വിമാനങ്ങള്‍ക്കുള്ള വിലക്ക് സര്‍ക്കാര്‍ പിന്‍വലിക്കുന്നത്.

കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പുതിയ തീരുമാനം പ്രവാസികള്‍ക്ക് ഏറെ ആശ്വാസകമാണ്. കൂടുതല്‍ വിമാനങ്ങള്‍ ഇന്ത്യയിലേക്ക് സര്‍വീസിന് എത്തും. ഇതോടെ ടിക്കറ്റ് നിരക്കില്‍ കുറവ് വരുമെന്ന് പ്രതീക്ഷിക്കാം. നേരത്തെ ഗള്‍ഫിലേക്കുള്ള പ്രവാസികള്‍ യാത്രയ്ക്ക് വളരെ പ്രയാസം നേരിട്ടിരുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഒഴിവാക്കിയതോടെ ഈ പ്രതിസന്ധി തീര്‍ന്നു. ഇപ്പോള്‍ ഇന്ത്യയും വിലക്ക് നീക്കിയിരിക്കുന്നു. ഇനി ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് നടപടികള്‍ എളുപ്പമാകും. രാജ്യത്ത് ഘട്ടങ്ങളായിട്ടാണ് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിരുന്നത്. പൊതുപരിപാടികള്‍ക്കുള്ള വിലക്കുകളും നീക്കിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടന്ന സംസ്ഥാനങ്ങളില്‍ അവസാന ഘട്ടങ്ങളില്‍ പൊതുപരിപാടികള്‍ക്ക് അനുമതി നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+