കാശ്മീര്‍ വിഷയം; ഇന്ത്യയിലെ സ്ഥാനപതിയെ പാകിസ്താന്‍ തിരികെ വിളിച്ചേക്കുമെന്ന് സൂചന
ദില്ലി: കാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന 370 റദ്ദാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തിരുമാനത്തിന് പിന്നാലെ ഇന്ത്യയിലെ സ്ഥാനപതിയെ പാകിസ്താന്‍ തിരിച്ചുവിളിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പാക് സ്ഥാനപതിയുടെ അഭാവത്തില്‍ ആക്ടിറ്റ് ഹൈക്കമ്മീഷ്ണറെയാണ് തിരിച്ചുവിളിക്കുന്നത്. ഇന്ത്യയിലെ നിയുക്ത സ്ഥാനപതി ഇപ്പോള്‍ പാകിസ്താനിലാണ് ഉള്ളത്.

കാശ്മീരിലെ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് പാകിസ്താന്‍ ഉയര്‍ത്തിയിരിക്കുന്നത്. സര്‍ക്കാര്‍ തിരുമാനത്തിനെതിരെ സാധ്യമായതെല്ലാം ചെയ്യുമെന്ന് പാകിസ്താന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
യുഎന്‍ രക്ഷാ സമിതി (യുഎന്‍എസ്‌സി) പ്രമേയങ്ങളില്‍ തര്‍ക്ക പദവിയുള്ള പ്രദേശമാണ് കാശ്മീര്‍. ഏകപക്ഷീയമായി ഇന്ത്യ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് ഇതു മാറ്റാനാവില്ല. ഇന്ത്യയുടെ നിയമവിരുദ്ധ നീക്കത്തിനെതിരേ സാധ്യമായ എല്ലാ വഴികളും തേടുമെന്നും കശ്മീരികള്‍ക്കൊപ്പം നില്‍ക്കുമെന്നും പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചിരുന്നു
അതിനിടെ കാശ്മീരികളെ സഹായിക്കാന്‍ ഏതറ്റം വരെയും പോകാന്‍ പാക് സൈന്യം സജ്ജമാണെന്ന് പാക് സൈനീക തലന്‍ ഖമര്‍ ജാവേദ് ബജ്വ പറഞ്ഞു. ഇന്ത്യയുടെ നടപടിയെ തള്ളിക്കളഞ്ഞ പാക് സര്‍ക്കാരിന്‍റെ നടപടിയെ പിന്താങ്ങുന്നതായും സൈന്യം വ്യക്തമാക്കി. ഇന്ത്യ ഭേദഗതി ചെയ്ത 370 ാം വകുപ്പിനെയോ 35 എയോ പാകിസ്താന്‍ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും ബജ്വ പറഞ്ഞു.












Click it and Unblock the Notifications