കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ഓഫീസുകള്‍ ശുചിയാക്കാന്‍ ഗോമൂത്രം പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

  • By Gokul
Google Oneindia Malayalam News

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഓഫീസുകള്‍ ശുചിയാക്കാന്‍ ഇനിമുതല്‍ ഫിനൈലിനു പകരം ഗോമൂത്രം ഉപയോഗിക്കാനുള്ള പദ്ധതി വരുന്നു. കേന്ദ്ര വനിതാശിശു വികസന മന്ത്രി മനേകാ ഗാന്ധിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് പുതിയ പദ്ധതി നിലവില്‍ വരുന്നത്. ഗോമൂത്രത്തില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഗോനൈല്‍ ആകും ശുചിയാക്കാന്‍ ഉപയോഗിക്കുക.

ഏകദേശം ഇരുപത് ലക്ഷം രൂപയുടെ ഫിനൈല്‍ വര്‍ഷംതോറും സര്‍ക്കാര്‍ ഓഫീസുകളില്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ ഗോമൂത്രം ഉപയോഗിക്കുമ്പോള്‍ ചിലവു കുറയ്ക്കാമെന്നും ഗുണം വര്‍ദ്ധിപ്പിക്കാമെന്നുമാണ് പദ്ധതിക്ക് പിറകില്‍ പ്രവര്‍ത്തിക്കുന്നവരുടെ വാദം. ഇതിനായി ഗൊനൈല്‍ ഉല്‍പാദകരായ ഹോളി കൗ ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയുമായി സര്‍ക്കാര്‍ ആദ്യവട്ട ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.

cows-tn

പദ്ധതി നിലവില്‍വന്നാല്‍ എല്ലാ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്കും ഇനുമുതല്‍ ഗോനൈല്‍ ആകും എത്തുക. കേന്ദ്രീയ ഭണ്ഡാര്‍ സഹകരണ സംഘം വഴിയാകും ഇവ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുക. ഇതുവഴി കെമിക്കലുകലുകള്‍ ഇല്ലാത്ത ലിക്വിഡുകള്‍ ലഭ്യമാകുമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.

അതേസമയം, ഇത്തരം ലിക്വിഡുകള്‍ക്കെതിരെ ഒരുവിഭാഗം വിമര്‍ശനം തുടങ്ങിക്കഴിഞ്ഞു. ഫിനൈല്‍ ഉപയോഗിക്കുമ്പോഴുള്ള ഫലം ഗൊനൈലിന് കിട്ടില്ലെന്നാണ് ഇവരുടെ പക്ഷം. പശുവിനെ ഹിന്ദുക്കള്‍ വിശുദ്ധമൃഗമായി കാണുന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്തിറങ്ങിയതെന്നും വിമര്‍ശനമുണ്ട്.

English summary
Government offices could be cleaned using cow's urine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X