ഗെയ്ക്ക് വാദിന് മുമ്പില്‍ എയര്‍ ഇന്ത്യ മുട്ടുമടക്കി!വിലക്ക് ഇനി പഴങ്കഥ, എല്ലാം ശിവസേനയുടെ പവര്‍!!!
ദില്ലി: എയര്‍ ഇന്ത്യാ ജീവനക്കാരനെ ചെരിപ്പു കൊണ്ടടിച്ച ശിവസേനാ എംപിയുടെ യാത്രാവിലക്ക് നീക്കി. സംഭവത്തില്‍ രവീന്ദ്ര ഗെയ്ക്ക് വാദിന്റെ ഖേദപ്രകടനം അംഗീകരിച്ച കേന്ദ്ര സിവില്‍- വ്യോമയാന മന്ത്രാലയത്തിന്റെയും കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് എയര്‍ ഇന്ത്യയുടെ നീക്കം. ഖേദപ്രകടനം നടത്തിയതുകൊണ്ടുമാത്രം വിലക്ക് നീക്കാന്‍ കഴിയില്ലെന്നായിരുന്നു എയര്‍ ഇന്ത്യ നേരത്തെ സ്വീകരിച്ച നിലപാട്.
സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ എയര്‍ ഇന്ത്യാ മാനേജരെ തല്ലിയ സംഭവത്തില്‍ വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന് നല്കിയ കത്തിലായിരുന്നു ഗെയ്ക്ക് വാദ് കഖേദപ്രകടനം നടത്തിയത്. ഇനി ഇത്തരം പ്രവര്‍ത്തനങ്ങള്‍ തന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് ഉറപ്പുനല്‍കിയാല്‍ പ്രശ്നത്തില്‍ ഇടപെടണമെങ്കില്‍ ഇടപെടാമെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.

വിഷയം പാര്‍ലമെന്റില്‍ കോലാഹലത്തിന് ഇടയാക്കിയതിന് പിന്നാലെ വിമാന കമ്പനിയുടെ വിലക്ക് തന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്നും അന്വേഷണം നടത്തി യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരണമെന്നും ഗെയ്ക്ക് വാദ് കേന്ദ്രത്തിനയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. പൂനെയില്‍ നിന്ന് ദില്ലിയിലേയ്ക്കുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ കയറിയ ഗെയ്ക്ക് വാദ് ബിസിനസ് ക്ലാസ് സീറ്റ് ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ഡ്യൂട്ടി മാനേജരെ ചെരിപ്പുകൊണ്ടടിക്കുകയുമായിരുന്നു. സംഭവത്തോടെ എംപിയ്ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ എയര്‍ ഇന്ത്യ എംപി ബുക്ക് ചെയ്ത ടിക്കറ്റുകളെല്ലാം റദ്ദാക്കുകയും ചെയ്തിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications