കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെയ്ക്ക് ‌വാദിന് മുമ്പില്‍ എയര്‍ ഇന്ത്യ മുട്ടുമടക്കി!വിലക്ക് ഇനി പഴങ്കഥ, എല്ലാം ശിവസേനയുടെ പവര്‍!!!

Google Oneindia Malayalam News

ദില്ലി: എയര്‍ ഇന്ത്യാ ജീവനക്കാരനെ ചെരിപ്പു കൊണ്ടടിച്ച ശിവസേനാ എംപിയുടെ യാത്രാവിലക്ക് നീക്കി. സംഭവത്തില്‍ രവീന്ദ്ര ഗെയ്ക്ക് വാദിന്റെ ഖേദപ്രകടനം അംഗീകരിച്ച കേന്ദ്ര സിവില്‍- വ്യോമയാന മന്ത്രാലയത്തിന്റെയും കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് എയര്‍ ഇന്ത്യയുടെ നീക്കം. ഖേദപ്രകടനം നടത്തിയതുകൊണ്ടുമാത്രം വിലക്ക് നീക്കാന്‍ കഴിയില്ലെന്നായിരുന്നു എയര്‍ ഇന്ത്യ നേരത്തെ സ്വീകരിച്ച നിലപാട്.

സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ എയര്‍ ഇന്ത്യാ മാനേജരെ തല്ലിയ സംഭവത്തില്‍ വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന് നല്‍കിയ കത്തിലായിരുന്നു ഗെയ്ക്ക് വാദ് കഖേദപ്രകടനം നടത്തിയത്. ഇനി ഇത്തരം പ്രവര്‍ത്തനങ്ങള്‍ തന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് ഉറപ്പുനല്‍കിയാല്‍ പ്രശ്‌നത്തില്‍ ഇടപെടണമെങ്കില്‍ ഇടപെടാമെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.

ravindra-gaikwad

വിഷയം പാര്‍ലമെന്റില്‍ കോലാഹലത്തിന് ഇടയാക്കിയതിന് പിന്നാലെ വിമാന കമ്പനിയുടെ വിലക്ക് തന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്നും അന്വേഷണം നടത്തി യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരണമെന്നും ഗെയ്ക്ക് വാദ് കേന്ദ്രത്തിനയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. പൂനെയില്‍ നിന്ന് ദില്ലിയിലേയ്ക്കുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ കയറിയ ഗെയ്ക്ക് വാദ് ബിസിനസ് ക്ലാസ് സീറ്റ് ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ഡ്യൂട്ടി മാനേജരെ ചെരിപ്പുകൊണ്ടടിക്കുകയുമായിരുന്നു. സംഭവത്തോടെ എംപിയ്ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ എയര്‍ ഇന്ത്യ എംപി ബുക്ക് ചെയ്ത ടിക്കറ്റുകളെല്ലാം റദ്ദാക്കുകയും ചെയ്തിരുന്നു.

English summary
The aviation ministry on Friday ordered the Air India to immediately lift the two-week-old ban on grounded MP Ravindra Gaikwad. The airline complied with the order and now private airlines, which were waiting for AI's decision, will follow suit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X