സിംഗിള്‍ യൂസ് പ്ലാസ്റ്റിക്ക് നിരോധനം; ലാഭം കണ്ണുവെച്ച് ഇന്ത്യയിലെ ഏറ്റവും വലിയ പാക്കേജിംഗ് കമ്പനി
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യയെ സിംഗിള്‍ യൂസ് പ്ലാസ്റ്റിക്ക് മുക്തമാക്കാനുള്ള പദ്ധതിയില്‍ ലാഭം ലക്ഷ്യമിട്ട് ടൂത്ത് പേസ്റ്റ് ട്യൂബുകള്‍, ലഘുഭക്ഷണ പാക്കറ്റുകള്‍, മറ്റ് പാക്കേജിംഗ് സാമഗ്രികള്‍ എന്നിവ നിര്‍മ്മിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ നിര്‍മാണ കമ്പനി. ഹരിത വസ്തുക്കള്‍ ഉപയോഗിച്ച് നിലവിലുള്ള സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും പുതിയ ഫാക്ടറികള്‍ നിര്‍മ്മിക്കുന്നതിനുമായി നാലുവര്‍ഷത്തിനിടെ 500 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനാണ് യുഫ്ലെക്സ് ലിമിറ്റഡ് ലക്ഷ്യമിടുന്നതെന്ന് യൂണിറ്റ് ഫ്ലെക്സ് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അനന്ത്ശ്രീ ചതുര്‍വേദി മുംബൈയില്‍ നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. മെറ്റീരിയലിന്റെ പുതിയ സൃഷ്ടിയൊന്നുമില്ലാതെ റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക്ക് മാത്രമേ ഉപയോഗിക്കുകയുള്ളുവെന്നാണ് അദ്ദേഹത്തിന്റെ വാഗ്ദാനം.
ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യയെ വന്‍ വിപണിയായാണ് യൂഫ്ലെക്സ് കണക്കാക്കുന്നത്. ശുദ്ധമായ പാക്കേജിംഗ് ഓപ്ഷനുകള്‍ക്കായി യുഎസില്‍ നിന്നും യൂറോപ്പില്‍ നിന്നും വര്‍ദ്ധിച്ചുവരുന്ന ആവശ്യം വരുമാനം വര്‍ദ്ധിപ്പിക്കുന്നത് തുടരുമെന്ന് കെന്റക്കി ആസ്ഥാനമായുള്ള ചതുര്‍വേദി പറഞ്ഞു. എന്നിരുന്നാലും, കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍, ഏഷ്യന്‍ ബെല്‍റ്റ്, ബ്രസീല്‍, പെറു തുടങ്ങിയ വികസ്വരവും പുതുതായി വികസിപ്പിച്ചതുമായ വിപണികളില്‍ നിന്നാണ് അടുത്ത ഘട്ട വളര്‍ച്ച പ്രതീക്ഷിക്കുന്നത്.

ബ്ലൂംബര്‍ഗ് സമാഹരിച്ച കണക്കുകള്‍ പ്രകാരം 2019 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം യൂഫ്ലെക്സിന്റെ ഏകീകൃത അറ്റവരുമാനം 3 ബില്യണ്‍ രൂപ (42.5 ദശലക്ഷം ഡോളര്‍)ആണ്. അതായത് വരുമാനം 17 ശതമാനം ഉയര്‍ന്ന് 77.7 ബില്യണ്‍ രൂപയായി. നൈജീരിയ, ഹംഗറി, റഷ്യ എന്നിവിടങ്ങളില്‍ കമ്പനി പുതിയ ഫാക്ടറികള്‍ നിര്‍മ്മിക്കുന്നുണ്ട്. പ്ലാസ്റ്റിക് പാക്കേജിംഗ് ഫിലിം 90% റീസൈക്കിള്‍ മെറ്റീരിയല്‍ നല്കുന്ന ആഗോളതലത്തിലെ ഒരേയൊരു കമ്പനിയാണ് തങ്ങളുടേതെന്ന് യൂഫ്ലെക്സ് അവകാശപ്പെടുന്നു.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications