കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിംഗിള്‍ യൂസ് പ്ലാസ്റ്റിക്ക് നിരോധനം; ലാഭം കണ്ണുവെച്ച് ഇന്ത്യയിലെ ഏറ്റവും വലിയ പാക്കേജിംഗ് കമ്പനി

  • By Desk
Google Oneindia Malayalam News

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യയെ സിംഗിള്‍ യൂസ് പ്ലാസ്റ്റിക്ക് മുക്തമാക്കാനുള്ള പദ്ധതിയില്‍ ലാഭം ലക്ഷ്യമിട്ട് ടൂത്ത് പേസ്റ്റ് ട്യൂബുകള്‍, ലഘുഭക്ഷണ പാക്കറ്റുകള്‍, മറ്റ് പാക്കേജിംഗ് സാമഗ്രികള്‍ എന്നിവ നിര്‍മ്മിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ നിര്‍മാണ കമ്പനി. ഹരിത വസ്തുക്കള്‍ ഉപയോഗിച്ച് നിലവിലുള്ള സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും പുതിയ ഫാക്ടറികള്‍ നിര്‍മ്മിക്കുന്നതിനുമായി നാലുവര്‍ഷത്തിനിടെ 500 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനാണ് യുഫ്‌ലെക്‌സ് ലിമിറ്റഡ് ലക്ഷ്യമിടുന്നതെന്ന് യൂണിറ്റ് ഫ്‌ലെക്‌സ് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അനന്ത്ശ്രീ ചതുര്‍വേദി മുംബൈയില്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മെറ്റീരിയലിന്റെ പുതിയ സൃഷ്ടിയൊന്നുമില്ലാതെ റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക്ക് മാത്രമേ ഉപയോഗിക്കുകയുള്ളുവെന്നാണ് അദ്ദേഹത്തിന്റെ വാഗ്ദാനം.

 'കുമ്മനടിക്കാന്‍ കഴിയാത്തതിന്‍റെ നിരാശയാണ് കുമ്മനത്തിന്, ഇപ്പോള്‍ കടിച്ചതും പിടിച്ചതുമില്ലതായി' 'കുമ്മനടിക്കാന്‍ കഴിയാത്തതിന്‍റെ നിരാശയാണ് കുമ്മനത്തിന്, ഇപ്പോള്‍ കടിച്ചതും പിടിച്ചതുമില്ലതായി'

ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യയെ വന്‍ വിപണിയായാണ് യൂഫ്‌ലെക്‌സ് കണക്കാക്കുന്നത്. ശുദ്ധമായ പാക്കേജിംഗ് ഓപ്ഷനുകള്‍ക്കായി യുഎസില്‍ നിന്നും യൂറോപ്പില്‍ നിന്നും വര്‍ദ്ധിച്ചുവരുന്ന ആവശ്യം വരുമാനം വര്‍ദ്ധിപ്പിക്കുന്നത് തുടരുമെന്ന് കെന്റക്കി ആസ്ഥാനമായുള്ള ചതുര്‍വേദി പറഞ്ഞു. എന്നിരുന്നാലും, കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍, ഏഷ്യന്‍ ബെല്‍റ്റ്, ബ്രസീല്‍, പെറു തുടങ്ങിയ വികസ്വരവും പുതുതായി വികസിപ്പിച്ചതുമായ വിപണികളില്‍ നിന്നാണ് അടുത്ത ഘട്ട വളര്‍ച്ച പ്രതീക്ഷിക്കുന്നത്.

plastiv

ബ്ലൂംബര്‍ഗ് സമാഹരിച്ച കണക്കുകള്‍ പ്രകാരം 2019 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം യൂഫ്ലെക്സിന്റെ ഏകീകൃത അറ്റവരുമാനം 3 ബില്യണ്‍ രൂപ (42.5 ദശലക്ഷം ഡോളര്‍)ആണ്. അതായത് വരുമാനം 17 ശതമാനം ഉയര്‍ന്ന് 77.7 ബില്യണ്‍ രൂപയായി. നൈജീരിയ, ഹംഗറി, റഷ്യ എന്നിവിടങ്ങളില്‍ കമ്പനി പുതിയ ഫാക്ടറികള്‍ നിര്‍മ്മിക്കുന്നുണ്ട്. പ്ലാസ്റ്റിക് പാക്കേജിംഗ് ഫിലിം 90% റീസൈക്കിള്‍ മെറ്റീരിയല്‍ നല്‍കുന്ന ആഗോളതലത്തിലെ ഒരേയൊരു കമ്പനിയാണ് തങ്ങളുടേതെന്ന് യൂഫ്‌ലെക്‌സ് അവകാശപ്പെടുന്നു.

English summary
Government plan to eliminate single use plastic will benefit India's biggest packaging company
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X