സൈബർ കുറ്റകൃത്യങ്ങൾക്ക് കൂച്ചുവിലങ്ങിടാനൊരുങ്ങി കേന്ദ്രം; പോലീസ് സേനയിൽ ഐടി വിദഗ്ധരും...
ദില്ലി: സൈബർ കുറ്റകൃത്യങ്ങൾ രാജ്യത്ത് പെരുകികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇതിന് കൂച്ചുവിലങ്ങിടാനൊരുങ്ങി കേന്ദ്ര സർക്കാർ. ഐടി മേഖലയിലുള്ളവരെ കൂടി പോലീസ് സേനയിൽ ഉൾകൊള്ളിക്കാനാണ് തീരുമാനം. രാജ്യത്ത് വര്‍ധിച്ചു വരുന്ന സൈബര്‍ കുറ്റകൃത്യങ്ങളും സൈബര്‍ സുരക്ഷയ്ക്ക് നേരെയുള്ള ഭീഷണികളും കണക്കിലെടുത്ത് ഓരോ സംസ്ഥാനത്തെയും പോലീസ് തലവന്മാരുടെ മേല്‍നോട്ടത്തിൽ പ്രത്യേക സൈബർ യൂണിറ്റുകൾ രൂപീകരിക്കുമെന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ഐടി വിദഗ്ധരെ സേനയിലേക്ക് റിക്രൂട്ട് ചെയ്യുന്നത് സംബന്ധിച്ച നിര്‍ദേശം എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പോലീസ് തലവന്മാര്ക്ക് നൽകിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ജില്ലകള്‍ കേന്ദ്രീകരിച്ചും സബ്ഡിവിഷനുകളായും സൈബര്‍ യൂണിറ്റുകള്‍ രൂപവത്കരിക്കാനാണ് നീക്കമെന്ന് ദേശീയ മാധ്യമമായ ഡിഎൻഎ റിപ്പോർട്ട് ചെയ്യുന്നു. ഐടി വിദഗ്ധർ രഹസ്യ ഏജന്റുമാരായപും പ്രവർത്തിക്കും.

സൈബർ അധോലോകങ്ങളിലേക്ക്' നുഴഞ്ഞുകയറി അതിന് പുറകിൽ പ്രവവര്‍ത്തിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള രഹസ്യ ഏജന്റുമാരായാണ് ഐടി വിദഗ്ധർ പ്രവർത്തിക്കുക. ഭീകര പ്രവർത്തനങ്ങൾക്കെതിരെയുള്ള മുൻ കരുതൽ കൂടിയാണിത്. ബാകര സംഘടനകളുടെ സൈബർ നീക്കങ്ങളെ നേരത്തെ കണ്ടെത്താനും പോലീസ് സേനയിലെ ഐടി വിദഗ്ധരെ ഉപയോഗപ്പെടുത്താനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. 2017 ഏപ്രിലിനും 2018 ഫെബ്രുവരിക്കും ഇടയിൽ 69,539 സൈബർ കേസുകളാണ് വന്നതെന്നും ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റസ്പോൻസ് ടീം വ്യക്തമാക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ നീക്കം നടക്കുന്നത്.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications