'ദീപ്‌കെ അടക്കമുളളവരെ പത്താം തിയ്യതിക്ക് മുൻപ് അറസ്റ്റ് ചെയ്യാൻ നീക്കം', ഗുരുതര ആരോപണവുമായി സിജെപി

ന്യൂ ഡല്‍ഹി: അഭിജീത് ദീപ്‌കെ അടക്കമുളള കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ മുന്‍നിര നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതായി സിജെപി നേതൃത്വം. സിജെപി വക്താക്കളായ സൗരവ് ദാസും അശുതോഷ് റംഗയുമാണ് ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി ഒക്ടോബര്‍ 10 മുതല്‍ ജന്തര്‍ മന്തറില്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.

ഒക്ടോബര്‍ 10ന് മുന്‍പായി തന്നെയും അഭിജീത് ദിപ്‌കെയേയും സൗരവ് ദാസിനേയും അറസ്റ്റ് ചെയ്യാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച വിവരമെന്നാണ് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ അശുതോഷ് റംഗ് ആരോപിക്കുന്നത്.

''ജൂണ്‍ 6 മുതല്‍ തന്നെ ജയിലില്‍ പോകാന്‍ ഞങ്ങള്‍ മൂന്ന് പേരും തയ്യാറായി തന്നെയാണ് ഇരിക്കുന്നത്. അക്കാര്യത്തില്‍ യാതൊരു ഭയവും ഇല്ല. ഈ രാജ്യത്തെ തകര്‍ക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന ആളുകള്‍ വേണം ഭയക്കാന്‍. ഗാന്ധിജി പറഞ്ഞത് പോലെ, അക്രമവും വെറുപ്പും ഉണ്ടാകുന്നത് ഭയത്തില്‍ നിന്നാണ്. സര്‍ക്കാര്‍ ഭയന്നിരിക്കുന്നു, അതാണ് അവര്‍ അക്രമത്തിലേക്ക് തിരിഞ്ഞിരിക്കുന്നത്''.

''നല്ല ഒരു ഇന്ത്യയ്ക്ക് വേണ്ടി പൊരുതുന്ന 30കാരായ യുവാക്കളാണ് ഞങ്ങള്‍. ഞങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല. നിങ്ങള്‍ക്ക് ഞങ്ങളെ അറസ്റ്റ് ചെയ്യാം, തല്ലാം, കൊല്ലുക പോലും ചെയ്യാം. പക്ഷേ ഞങ്ങളെ തടയാനാകില്ല'', അശുതോഷ് എക്‌സില്‍ കുറിച്ചു.

Abhijeet Dipke

തങ്ങള്‍ ഇല്ലെങ്കിലും സമരം തുടരണമെന്ന് സൗരവ് ദാസ് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ''ഇത്തരം ഏകാധിപത്യപരമായ നടപടികളിലൂടെ വിജയിക്കാനാകും എന്നാണ് സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ അവര്‍ക്ക് തെറ്റി. യുവതലമുറ ഉണര്‍ന്ന് കഴിഞ്ഞിരിക്കുന്നു. ഞങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും അവകാശങ്ങള്‍ക്കും ഭാവിക്കും വേണ്ടി പൊരുതുന്നത് എല്ലാവരും തുടരുക തന്നെ വേണം. ജയിലില്‍ അല്ല അതിലും മോശമായത് നേരിടാന്‍ ഞങ്ങള്‍ എല്ലായ്‌പ്പോഴും തയ്യാറാണ്. പക്ഷേ ഇതൊരു വലിയ തെറ്റായിരിക്കും. യുവാക്കള്‍ ഇത് സഹിച്ചെന്ന് വരില്ല. പോരാട്ടം തുടരണം. ഒക്ടോബര്‍ 10 മുതല്‍ ഏറ്റവും വലിയ ജനക്കൂട്ടം ഉറപ്പ് വരുത്തണം'', സൗരവ് എക്‌സില്‍ കുറിച്ചു.

ഇതിന് പിന്നാലെ സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയും പ്രതികരണവുമായി സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വന്നു. എത്ര പേരെ നിങ്ങള്‍ അറസ്റ്റ് ചെയ്യുമെന്ന് അമിത് ഷായെ ടാഗ് ചെയ്ത് കൊണ്ടാണ് അഭിജീത് ദീപ്‌കെയുടെ ചോദ്യം. ഒക്ടോബര്‍ പത്തിന് രാജ്യം മുഴുവനും എത്തും എന്നും അഭിജീത് കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma