കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ 3,547 കോടി രൂപയ്ക്ക് അധ്യാധുനിക തോക്കുകള്‍ വാങ്ങുന്നു; പാക്കിസ്ഥാന്‍ വിയര്‍ക്കും

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈന്യത്തിനായി ഇന്ത്യ 3,547 കോടി രൂപ മുടക്കി അത്യാധുനിക ആയുധങ്ങള്‍ വാങ്ങാന്‍ തീരുമനിച്ചു. നീണ്ട നാളത്തെ ആവശ്യത്തിനൊടുവില്‍ പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ അധ്യക്ഷയായ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലാണ് ആയുധങ്ങള്‍ വാങ്ങാന്‍ തീരുമാനമെടുത്തത്.

ആകെ 1,66,000 തോക്കുകള്‍ വാങ്ങാനാണ് അനുമതി നല്‍കിയിരിക്കുന്നത്. 72400 അസോള്‍ട്ട് റൈഫിളുകളും 93895 കാര്‍ബൈന്‍ തോക്കുകളും വാങ്ങും. 1988മുതല്‍ സൈന്യം എ.കെ 47 തോക്കുകളും തദ്ദേശനിര്‍മിതമായ ഐ.എന്‍.എസ്.എ.എസ്(ഇന്ത്യന്‍ സ്‌മോള്‍ ആംസ് സിസ്റ്റംസ്)റൈഫിളുകളുമാണ്ഉപയോഗിക്കുന്നത്.

army

ആധുനിക ആയുധങ്ങള്‍ വേണമെന്ന നിരന്തരമായ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഈ വര്‍ഷം മുതല്‍ പുതിയ ആയുധങ്ങള്‍ സൈന്യത്തിന്റെ ഭാഗമായേക്കും. ഇതിന്റെ ഭാഗമായി സൈന്യം പരിശോധനകള്‍ നടത്തുകയും തോക്കുകളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുകയും ചെയ്യാനാണ് തീരുമാനം.

അതിര്‍ത്തി സുരക്ഷയ്ക്കും നുഴഞ്ഞു കയറ്റം നേരിടുന്നതിലും ഏറെ പ്രയോജനകരമാകും പുതിയ തോക്കുകള്‍. പാക്കിസ്ഥാന്‍ ചൈന അതിര്‍ത്തിയില്‍നിന്നുള്ള ഭീഷണി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കുന്നത്. പാക്കിസ്ഥാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളിലെ സൈനികര്‍ക്കാകും ഈ ആയുധങ്ങള്‍ പ്രധാനമായും നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്.

സൗദിയില്‍ സ്വദേശി ഭീകരനെ വെടിവച്ചുകൊന്നതായി സുരക്ഷാ സേനസൗദിയില്‍ സ്വദേശി ഭീകരനെ വെടിവച്ചുകൊന്നതായി സുരക്ഷാ സേന

English summary
Government Fast Tracks Purchase of Assault Rifles, Carbines For Rs 3547 Crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X