കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണം: വാർത്താ പോർട്ടലുകളും സിനിമാ റിലീസും ഐ&ബി മന്ത്രാലയത്തിന് കീഴിൽ

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. ആമസോൺ, നെറ്റ്ഫ്ലിക്സ് എന്നിവയുടെ പ്രദർശനങ്ങൾ വാർത്താ വിതരണ മന്ത്രാലയത്തിന് കീഴിലാക്കുകയും ചെയ്തിട്ടുണ്ട്. വാർത്താ പോർട്ടലുകൾക്കും നിയന്ത്രണങ്ങൾ ബാധകമാണ്. ഇത് സംബന്ധിച്ചുള്ള ഉത്തരവും കേന്ദ്രസർക്കാർ പുറത്തിറക്കിയിട്ടുണ്ട്.

Recommended Video

cmsvideo
OTT platforms, online portals to face stricter censorship laws as govt brings them under I&B ambit

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറോ?; കളിക്കളം റെഡിയാക്കി ബിജെപി.. ഇനിയുള്ള സാധ്യതകൾബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറോ?; കളിക്കളം റെഡിയാക്കി ബിജെപി.. ഇനിയുള്ള സാധ്യതകൾ

രാജ്യത്തെ അച്ചടി മാധ്യമങ്ങളെ പ്രസ് കൌൺസിൽ ഓഫ് ഇന്ത്യയും വാർത്താ ചാനലുകളെ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനുമാണ് നിരീക്ഷിക്കുന്നത്. അഡ്വർട്ടൈസിംഗ് സ്റ്റാൻഡേർഡ് കൌൺസിൽ ഓഫ് ഇന്ത്യ പരസ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർട്ടിഫിക്കേഷൻ സിനിമ സംബന്ധിച്ച കാര്യങ്ങളും തീരുമാനിക്കും.

 പുതിയ ഉത്തരവ്

പുതിയ ഉത്തരവ്


രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ച ഭേദഗതി ഉത്തരവ് പ്രകാരം ഓഡിയോ വിഷ്വൽ പ്രോഗ്രാമുകളും വർത്തമാനകാല സാമൂഹിക രാഷ്ട്രീയ സംഭവങ്ങളുൾപ്പെട്ട പരിപാടികളും വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലാണ് വരുന്നത്. തിങ്കളാഴ്ചയാണ് രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവെക്കുന്നത്. നിലവിൽ ഡിജിറ്റൽ ഉള്ളടക്കത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിന് ഏതെങ്കിലും നിയമങ്ങളോ സ്വയംഭരണ സ്ഥാപനങ്ങളോ ഇന്ത്യയിലില്ല.

പ്രതികരണം തേടി

പ്രതികരണം തേടി

ഒടിടി പ്ലാറ്റ്ഫോമുകളെ ഒരു സ്വയംഭരണ സ്ഥാപനത്തിന് കീഴിൽ കൊണ്ടുവരുന്നത് സംബന്ധിച്ച് കഴിഞ്ഞ മാസം സുപ്രീം കോടതി കേന്ദ്രസർക്കാരിൽ നിന്ന് പ്രതികരണം ആരാഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ, വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം, ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവയ്ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. ഓൺലൈൻ വാർത്താ പോർട്ടലുകൾക്ക് പുറമേ ഇന്റർനെറ്റ് വഴിയോ ഓപ്പറേറ്റർമാരുടെ നെറ്റ് വർക്ക് വഴിയോ ലഭ്യമാകുന്ന ലൈവ് സ്ട്രീമിംഗ് സേവനങ്ങളായ ഹോട്ട്സ്റ്റാർ, നെറ്റ്ഫ്ലിക്സ്, ആമോൺ പ്രൈം, എന്നിവയും ഉൾപ്പെടുന്നുണ്ട്.

 സംഘത്തെ നിയമിക്കാൻ

സംഘത്തെ നിയമിക്കാൻ


ഡിജിറ്റൽ മീഡിയകളെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യതയുണ്ടെന്ന് മറ്റൊരുകേസിൽ വാദം കേൾക്കുന്നതിനിടെ വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം സുപ്രീംകോടതിയോട് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട മാർഗ്ഗനിർദേശങ്ങൾ തയ്യറാക്കുന്നതിന് മുമ്പായി കോടതി ഒരു സംഘത്തെ നിയോഗിക്കേണ്ടതുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാണിച്ചിരുന്നു.

നിയന്ത്രിക്കില്ലെന്ന്

നിയന്ത്രിക്കില്ലെന്ന്


മാധ്യമസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതിനായി സർക്കാർ ഒരു നടപടികളും സ്വീകരിക്കില്ലെന്ന് കഴിഞ്ഞ വർഷം വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അച്ചടി മാധ്യമങ്ങൾക്കും ഇലക്ട്രോണിക് മാധ്യമങ്ങൾക്കും ഇത്തരത്തിൽ നിയന്ത്രണങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.

English summary
Government put restrictions to OTT platforms and news content brings under I&B ministry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X