കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎഎ നിയമം നടപ്പാക്കും; ചട്ടക്കൂട് തയ്യാറാക്കും, തിരഞ്ഞെടുപ്പ് നീട്ടാന്‍ കഴിയില്ലെന്ന് അമിത് ഷാ

Google Oneindia Malayalam News

ദില്ലി: പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമത്തിന്റെ ചട്ടക്കൂട് തയ്യാറാക്കുമെന്നും അദ്ദേഹം ദ ഹിന്ദുവിനോട് പറഞ്ഞു. സിഎഎക്കെതിരെ പശ്ചിമ ബംഗാള്‍ നിയമസഭ പ്രമേയം പാസാക്കിയത് കാരണമല്ല നിയമത്തിന്റെ ചട്ടങ്ങള്‍ തയ്യാറാക്കാന്‍ വൈകുന്നത്. നിയമം നടപ്പാക്കുന്നതിന് മുന്നോടിയായി ഒട്ടേറെ കാര്യങ്ങള്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ചെയ്യേണ്ടതുണ്ട്. കൊറോണ വ്യാപനം കാരണം അതിന് സാധിച്ചില്ല. ഇപ്പോള്‍ കൊറോണ പ്രതിരോധത്തിനാണ് മുന്‍ഗണന നല്‍കുന്നത്. അതുകൊണ്ടാണ് സിഎഎ നടപ്പാക്കാന്‍ വൈകുന്നതെന്നും അമിത് ഷാ പറഞ്ഞു.

a

കൊറോണ വ്യാപിക്കുന്ന ഈ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ സാധിക്കില്ല. ഭരണഘടനയില്‍ മറ്റു മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നില്ല. നിമയസഭയുടെ കാലാവധി പൂര്‍ത്തിയാകും മുമ്പ് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിയ്യതി പ്രഖ്യാപിച്ചപ്പോള്‍ എല്ലാ പാര്‍ട്ടികളും തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണുണ്ടായതെന്നും അമിത് ഷാ പറഞ്ഞു.

സൗദി അറേബ്യയെ അമ്പരപ്പിച്ച് ഇന്ത്യ; ഒരേ സമയം ഡബിള്‍ മൂവ്... ഇറാനും അമേരിക്കയും ആഹ്ലാദത്തില്‍സൗദി അറേബ്യയെ അമ്പരപ്പിച്ച് ഇന്ത്യ; ഒരേ സമയം ഡബിള്‍ മൂവ്... ഇറാനും അമേരിക്കയും ആഹ്ലാദത്തില്‍

Recommended Video

cmsvideo
Actor Krishna Kumar Facebook post about election experience

ബംഗാളില്‍ ബിജെപിയുടെ പ്രധാന പ്രചാരണ ആയുധമാണ് പൗരത്വ നിയമം. അതിര്‍ത്തി സംസ്ഥാനമായ ബംഗാളില്‍ ബിജെപിക്ക് അനുകൂലമായ ട്രെന്‍ഡ് ഉണ്ടാക്കാന്‍ ഇതുവഴി സാധിച്ചുവെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ അസമിലെ തിരഞ്ഞെടുപ്പില്‍ ബിജെപി സിഎഎ സംബന്ധിച്ച് സംസാരിച്ചിട്ടില്ല. സിഎഎക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന സംസ്ഥാനങ്ങളിലൊന്നായിരുന്നു അസം. രണ്ട് സംസ്ഥാനങ്ങളിലും രണ്ട് നിലപാടുകളാണ് ബിജെപി സിഎഎ കാര്യത്തില്‍ സ്വീകരിച്ചത്.

English summary
Government Ready to implement CAA and Committed to framing rules for CAA, says Amit Shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X