• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലക്ഷ്യം 90,000 കോടി... പൊതു മേഖല ഓഹരികള്‍ വില്‍ക്കാനൊരുങ്ങി സര്‍ക്കാർ, നിര്‍മ്മല സീതാരാമന്റെ ഓഹരി വില്‍പ്പനയോട് വിപണിയുടെ പ്രതികരണം എന്തായിരിക്കും? ക്രോസ് ഫണ്ടിംഗ് പിന്നെയും ആവര്‍ത്തിക്കുന്നത് ഗുണകരമോ?

  • By Desk

വലിയ വെല്ലുകള്‍ കാത്തിരിക്കുകയാണ് പുതിയ ധനമന്ത്രിയെ. ഏഷ്യയിലെ മൂന്നാമത്തെ വലിയ സാമ്പത്തിക വ്യവസ്ഥയാണ് ഇന്ത്യയുടെത്. അത്ര എളുപ്പമല്ല കാര്യങ്ങള്‍. സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് രാജ്യത്തെ കരകയറ്റണം എന്നത് വലിയ ജോലിയാണ്. മെയ്മാസത്തില്‍ വലിയൊരു തിരിച്ചടി രാജ്യത്തിനു നേരിടേണ്ടി വന്നു.

സുഷമയുടെ വഴിയേ വി മുരളീധരൻ, ഡാൻസ് ബാറിൽ എത്തിച്ച നാല് യുവതികളെ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചു!

മൊത്തം ആഭ്യന്തര ഉല്‍പ്പാദനം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 6.6 ല്‍ നിന്നും 5.8% ത്തിലേക്ക് താഴ്ന്നു. അതിവേഗം വളരുന്ന സാമ്പത്തിക വ്യവസ്ഥിയെന്നും, വളര്‍ച്ചയില്‍ ചൈനയെ മറികടന്നുവെന്നും പേരെടുത്ത രാജ്യത്തിന് തിരിച്ചടിയായതും ഈ മാന്ദ്യമാണ്. നിലവില്‍, ചൈനക്ക് 6.4 % വളര്‍ച്ച ആണുളളത്.

90,000 കോടി കണ്ടെത്താന്‍ ഓഹരി വില്‍പ്പന

90,000 കോടി കണ്ടെത്താന്‍ ഓഹരി വില്‍പ്പന

ധനസമാഹരണത്തിനുളള വഴികളിലൊന്നാണ് പിഎസ സിയു(പൊതു മേഖല) ഓഹരികള്‍ വില്‍ക്കുക എന്നത്. സര്‍ക്കാരിന്റെ കൈയ്യിലുളള ഓഹരികള്‍ വിറ്റ് പണം കണ്ടത്തുക എന്നതാണ് രീതി. 90,000 കോടി കണ്ടെത്താന്‍ സര്‍ക്കാരിന് ആവശ്യമായ ഓഹരി വില്‍പ്പനയാണ് ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ വര്‍ഷം 85,000 കോടിയുടെ ഓഹരി വിറ്റഴിക്കലായിരുന്നു ലക്ഷ്യം.

നീതി ആയോഗ് നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിക്കും

നീതി ആയോഗ് നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിക്കും

ഏതെല്ലാം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കണം എന്നതിനെപ്പറ്റി നീതി ആയോഗ് നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിക്കും. 50 സ്ഥാപനങ്ങളാണ് പട്ടികയിലുളളത്. എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കാന്‍ വലിയ സാധ്യയാണുളളത്.് കഴിഞ്ഞ 20 അധികമായി സര്‍ക്കാരിന് ബാധ്യയാകുന്ന, രാജ്യത്തിന്റെ വിമാന സര്‍വ്വീസിലുളള സര്‍ക്കാര്‍ ഓഹരികള്‍ വിറ്റൊഴിക്കാനാണ് പദ്ധതി. ശ്രമം പുതിയതല്ല, കഴിഞ്ഞ വര്‍ഷം നടക്കാതെ പോയതാണ്.

പവന്‍ ഹാന്‍സ് ലിമിറ്റഡ് ഇത്തവണയും

പവന്‍ ഹാന്‍സ് ലിമിറ്റഡ് ഇത്തവണയും

ഒരൊറ്റ നിക്ഷേപകന്‍ മാത്രം വന്നതിനാല്‍ വില്‍പ്പന നടക്കാതെ പോയ, പവന്‍ ഹാന്‍സ് ലിമിറ്റഡ് ഇത്തവണയും ഓഹരി വില്‍പ്പന വിപണിയിലുണ്ടാവും. ഭാരത് എര്‍ത്ത് മൂവേഴ്‌സാണ് 26% ഓഹരി വില്‍പ്പനക്കായി വെച്ചിരിക്കുന്ന മറ്റൊരു സ്ഥാപനം. കഴിഞ്ഞതവണ നടക്കാതെ പോയതാണ് വില്‍പ്പന. സ്‌ക്കൂട്ടേഴ്‌സ് ഇന്ത്യ, ഭാരത് പമ്പുകള്‍ കംപ്‌സറുകള്‍, ഹിന്ദുസ്ഥാന്‍ ഫ്‌ളൂറോ കാര്‍ബണ്‍, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ്, എച്ച്. എച്ച്. എല്‍ ലൈഫ് കെയര്‍, സെന്‍ട്രല്‍ ഇലക്ട്രോണിക്‌സ്, ബ്രിഡ്ജ് അന്‍ഡ് റൂഫ് ഇന്ത്യ, എന്‍. എം. ഡി, സി യുടെ സ്റ്റീല്‍ പ്ലാന്റുകള്‍, സിമന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ഐ. റ്റി. ഡി. സി എന്നിവയും ലിസ്റ്റിലുണ്ട്.

വിപണിയെ അശ്രിയിച്ചാണ് എല്ലാ വില്‍പ്പനയും നടക്കും

വിപണിയെ അശ്രിയിച്ചാണ് എല്ലാ വില്‍പ്പനയും നടക്കും

വിപണിയെ അശ്രിയിച്ചാണ് എല്ലാ വില്‍പ്പനയും നടക്കുക എന്നാണ് വിദഗ്ദര്‍ പറയുന്നത്. കഴിഞ്ഞ കാലത്ത് ഇ. ടി. എഫുകള്‍ നല്ല പ്രകടനം കാഴ്ച വെച്ചത് കൊണ്ട് നല്ല വിപണി കിട്ടിയിരുന്നു. നല്ല ഒഹരി സാന്നിധ്യം വിപണിയില്‍ ഇല്ലാത്ത സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ പ്രയാസകരമായിരിക്കും എന്നര്‍ത്ഥം.

ഓഹരികള്‍ വാങ്ങാന്‍ നിര്‍ബന്ധിതമാകുന്ന അവസ്ഥ

ഓഹരികള്‍ വാങ്ങാന്‍ നിര്‍ബന്ധിതമാകുന്ന അവസ്ഥ

വിറ്റഴിക്കാന്‍ നിശ്ചയിച്ച സ്ഥാപനത്തിന്റെ ഓഹരികള്‍ സര്‍ക്കാരിന് മറ്റൊരു സ്ഥാപനം വഴി വാങ്ങേണ്ടതായും വരുന്നു. ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനാണ് കോള്‍ ഇന്ത്യയുടെ, വിറ്റഴിക്കാന്‍ വെച്ചതില്‍ പകുതിയോളം വാങ്ങിയത്. അതിലൂടെ മാത്രമാണ് ലക്ഷ്യമിട്ട തുക ലഭിച്ചതും. ഓഹരികള്‍ വാങ്ങാന്‍ നിര്‍ബന്ധിതമാകുന്ന അവസ്ഥയാണിത്. എല്‍. എന്‍. ജി വാങ്ങേണ്ടി വന്നത് സര്‍ക്കാരിന് ഹിന്ദുസ്ഥാന്‍ പെട്രാളിയം കോര്‍പ്പറേഷനിലുണ്ടായിരുന്ന 51% ഓഹരികളായിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇതിലൂടെ കഴിയുന്നില്ല. കാരണം ക്രോസ് ഫണ്ടിങ്ങാണ് നടക്കുന്നത്. ഒരിടത്തു നിന്നും എടുത്ത് മറ്റൊരിടത്തേക്ക് കൊടുക്കുന്നു. ശാശ്വതമായ പ്രശ്‌ന പരിഹാരമല്ല. പണം റോള്‍ ചെയ്യലാണ് നടക്കുന്നത്.

സിപിഎസ്സി കളുടെ മൊത്ത വില്‍പ്പന ഉറപ്പാക്കും

സിപിഎസ്സി കളുടെ മൊത്ത വില്‍പ്പന ഉറപ്പാക്കും

ഇത്തവണയും ക്രോസ് ഫണ്ടിംഗ് പ്രതീക്ഷിക്കാം.നിക്ഷേപകര്‍ക്ക് രേഖകള്‍ നല്‍കി നാലുമാസത്തിനകം സിപിഎസ്സി കളുടെ മൊത്ത വില്‍പ്പന ഉറപ്പാക്കാനുളള പദ്ധതികള്‍ സര്‍ക്കാര്‍ കാര്യക്ഷമമാക്കും എന്ന വാര്‍ത്ത നിക്ഷേപകരെ ആകര്‍ഷിക്കാനുളള സാധ്യത കൂട്ടുന്നു. എതിര്‍പ്പുകളും, ഓഹരി വില്‍പ്പനക്കെതിരെ ഉയരുന്നുണ്ട്. ഭരണകക്ഷിയില്‍ നിന്നും എതിര്‍പ്പുയര്‍ത്തുന്നത്, ആര്‍. എസ്. എസ് അനുബന്ധ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ചാണ്. 92 സി. പി. എസ്.ഇ കളുടെ ഓഹരി വിറ്റഴിക്കാന്‍ നീതി ആയോഗ് നല്‍കുന്ന നിര്‍ദ്ദേശം പുനപരിശോധിക്കണം എന്നതാണ് സംഘടനയുടെ ആവശ്യം.

എയര്‍ ഇന്ത്യയുടെ ഓഹരികള്‍...

എയര്‍ ഇന്ത്യയുടെ ഓഹരികള്‍...

എയര്‍ ഇന്ത്യയുടെ ഓഹരികള്‍ ക്രോസ് ഫണ്ടിങ്ങിലൂടെ കൈമാറുന്നതിന് പകരം കമ്പിനി മെച്ചപ്പടുത്തുകയാണ് വേണ്ടത് എന്നാണ് ജാഗരണ്‍ മഞ്ച് പറയുന്നത്. സിംഗപ്പൂര്‍ സഹായമുളള സ്വാകാര്യ വിമാനക്കമ്പിനിയായ ഐസാറ്റ്‌സിന് പ്രധാന വിമാനത്താവളങ്ങള്‍ യു. പി. എ ഭരണ കാലത്ത് നല്‍കിയ നടപടി മോശം ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. രാജ്യത്തിന്റെ വിമാനക്കമ്പിനിക്ക് വളരാനുളള സാഹചര്യമാണ് ഒരുക്കേണ്ടത് അല്ലാതെ പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍ വഴി സര്‍ക്കാരിന്റെ ഓഹരി എടുത്തുളള ക്രോസ് ഫണ്ടിങ്ങല്ല നടത്തേണ്ടത്.

തുടക്കം വാജ്‌പേയി സര്‍ക്കാരിന്റെ ഭരണ കാലത്ത്

തുടക്കം വാജ്‌പേയി സര്‍ക്കാരിന്റെ ഭരണ കാലത്ത്

90,000 കോടി കണ്ടെത്താനുളള ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടങ്ങി. ഓഹരി വിറ്റഴിക്കല്‍ പ്രക്രീയ തൂടങ്ങിയത് ബാജ്‌പേയി സര്‍ക്കാരിന്റെ ഭരണ കാലത്താണ്. അന്ന്, വിഎസ്എന്‍എല്‍, ബാല്‍ക്കോ, ഹിന്ദുസ്ഥാന്‍ സിങ്ക,് ഐപിസിഎല്‍ കമ്പിനികളിലെ ഓഹരികളാണ് സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൈമാറിയത്.

English summary
Government ready to sell public sector stake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X