കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാണോ ശരിക്കും മോദി ഇഫക്ട്? കള്ളപ്പണം, 72 മണിക്കൂറിനുള്ളില്‍ 4000 മെസേജ്!

കള്ളപ്പണത്തെ കുറിച്ച് വെളിപ്പെടുത്തുന്നതിനുള്ള മെയിലിനാണ് ജനങ്ങളുടെ ഭാഗത്തു നിന്ന് മികച്ച പ്രതികരണം ലഭിച്ചുകൊണ്ടിരിക്കുന്നത്

  • By Gowthamy
Google Oneindia Malayalam News

ദില്ലി : കള്ളപ്പണത്തിനെതിരെ ഒരു തരത്തിലുള്ള വിട്ടുവീഴ്ച തയ്യാറല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര സര്‍ക്കാരും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നോട്ട് നിരോധനത്തിനു പിന്നാലെ കള്ളപ്പണത്തിന് തടയിടാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന മെയിലിന് മികച്ച പ്രതികരണം. കള്ളപ്പണത്തെ കുറിച്ച് വെളിപ്പെടുത്തുന്നതിനുള്ള മെയിലിനാണ് ജനങ്ങളുടെ ഭാഗത്തു നിന്ന് മികച്ച പ്രതികരണം ലഭിച്ചുകൊണ്ടിരിക്കുന്നത്.

70 മണിക്കൂറിനിടെ 4000 മെസേജുകളാണ് മെയിലിലേക്ക് ലഭിച്ചിരിക്കുന്നത്. ധനമന്ത്രാലയമാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. [email protected] എന്ന മെയില്‍ ഐഡിയാണ് കളളപ്പണത്തെ കുറിച്ച് വെളിപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ കൊണ്ടു വന്നിരിക്കുന്നത്. ഇതിലൂടെ ജനങ്ങള്‍ക്ക് കള്ളപ്പണത്തെ കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാരിന് നേരിട്ട് കൈമാറാം.

 കള്ളപ്പണ നിക്ഷേപം

കള്ളപ്പണ നിക്ഷേപം

കള്ളപ്പണത്തെ കുറിച്ചും അത് നിക്ഷേപിക്കുന്ന അക്കൗണ്ടിനെ കുറിച്ചുമൊക്കെയാണ് സന്ദേശങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നത്. ദിവസവും നിരവധി സന്ദേശങ്ങളാണ് ഇത്തരത്തില്‍ ലഭിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

 അന്വേഷണം

അന്വേഷണം

ധനമന്ത്രാലയത്തിനു കീഴിലുള്ള ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റാണ് കളളപ്പണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നത്. ലഭിക്കുന്ന ഇമെയില്‍ സ്‌ന്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും ആദായ നികുതി വകുപ്പിന്റെയും നേതൃത്വത്തില്‍ അന്വേഷണം നടത്തും.

 നിര്‍ണായക വിവരങ്ങള്‍

നിര്‍ണായക വിവരങ്ങള്‍

ഇത്തരം മെയിലുകളിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ കള്ളപ്പണത്തിനെതിരായ സര്‍ക്കാരിന്റെ പോരാട്ടങ്ങളെ ശക്തമാക്കുമെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. ആഭരണങ്ങള്‍, ആഡംബര വസ്തുക്കള്‍ എന്നിവ വന്‍ തോതില്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇതിലൂടെ ലഭിച്ചിട്ടുണ്ടെന്നാണ് വിവരങ്ങള്‍.

അറസ്റ്റ്

അറസ്റ്റ്

ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പരിശോധന നടത്തുന്നതെന്നാണ് വിവരങ്ങള്‍. ഇങ്ങനെ നടത്തിയ പരിശോധനകളില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ അറസ്റ്റിലായിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. പഴയ നോട്ടുകളും കണക്കില്‍പ്പെടാത്ത സ്വര്‍ണവും പിടിച്ചെടുത്തിട്ടുണ്ടെന്നും അധികൃതര്‍.

 ബാങ്കുകളും വിവരം കൈമാറുന്നു

ബാങ്കുകളും വിവരം കൈമാറുന്നു

ജന്‍ധന്‍ അക്കൗണ്ടുകളിലെ നിക്ഷേപങ്ങള്‍, അര്‍ബന്‍ സഹകരണ ബാങ്കിലെ നിക്ഷേപം, ലോണ്‍ തിരിച്ചടവ്, ക്രെഡിറ്റ് കാര്‍ഡ് പേമെന്റ്, പണം പിന്‍വലിക്കല്‍ തുടങ്ങിയ വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ബാങ്കുകള്‍ നേരിട്ടും ഇത്തരം വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഇത് കൊണ്ടുവന്നത്.

 ബാങ്കുകള്‍ക്ക് നിര്‍ദേശം

ബാങ്കുകള്‍ക്ക് നിര്‍ദേശം

പ്രധാനമന്ത്രിയുടെ നോട്ട് നിരോധന പ്രഖ്യാപനം വന്നതിനു പിന്നാലെ വന്‍ തോതിലുള്ള നിക്ഷേപമാണ് വിവിധ ബാങ്കുകളിലേക്ക് എത്തിയത്. എസ്ബിഐ, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്,എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവയില്‍ വന്‍ തോതില്‍ നിക്ഷേപം എത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ബാങ്കുകളോട് സംശാസ്പദമായ ഇടപാടുകളെ കുറിച്ച് വിവരം കൈമാറാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

English summary
Govt’s email address for black money tipoffs has been flooded with 4,000 messages since Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X