കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഡിപിയിൽ വർദ്ധന... കഴിഞ്ഞ വർഷത്തേക്കാൾ 7.2 ശതമാനം വർധനയെന്ന് ധനമന്ത്രാലയം!!

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ജിഡിപിയിൽ വർധനയെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ 6.7 ശതമാനത്തിൽ നിന്ന് 7.2 ശതമാനത്തിലേക്ക് ജിഡിപി വളർച്ചയെത്തിയെന്ന് റിപ്പോർട്ട്. ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് പുതിയ റിപ്പോർട്ട് വന്നിരിക്കുന്നത്.

<strong>തൊഴിലില്ലായ്മ റിപ്പോർട്ട് പൂർണ്ണമല്ല... പുറത്ത് വന്നത് അപൂർണ്ണമെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്!</strong>തൊഴിലില്ലായ്മ റിപ്പോർട്ട് പൂർണ്ണമല്ല... പുറത്ത് വന്നത് അപൂർണ്ണമെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്!

ചരക്ക് സേവന നികുതി വരുമാനം ജനുവരിയില്‍ ഒരുലക്ഷം കോടി കഴിഞ്ഞതായി ധനമന്ത്രാലയം വ്യക്കതമാക്കി. ഉപഭോക്താക്കള്‍ക്ക് മേലുള്ള നികുതി ഭാരം കുറച്ചുള്ള ജി എസ് ടി കൗണ്‍സിലിന്റെ നടപടിയാണ് ഇത്തരത്തിലൊരു വലിയ നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.

GDP

കേന്ദ്രബജറ്റ് വെള്ളിയാഴ്ച അവതരിപ്പിക്കാനിരിക്കെ ജനുവരിമാസത്തെ ജി എസ് ടി വരുമാനം പുറത്തുവിട്ടതും ശ്രദ്ധേയമാണ്. അതേ സമയം എല്ലാ മാസത്തേയും വിശദമായ കണക്ക് ശനിയാഴ്ച അവതരിപ്പിക്കുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. കുതി വരുമാനത്തിലുള്ള ഉയര്‍ച്ച പരിശോധിച്ച ശേഷം മാത്രമേ ജി എസ് ടി യില്‍ ഇനി ഏതെങ്കിലും തരത്തിലുള്ള കുറവ് വരുത്തുകയുള്ളൂവെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ഏപ്രിലില്‍ ജി എസ് ടി വരുമാനം 1.03 ലക്ഷം കോടിയും മെയ് മാസത്തില്‍ 94,016 കോടിയും ജൂണില്‍ 95,610 കോടിയും ജൂലൈ മാസത്തില്‍ 96,483 കോടിയും ഓഗസ്റ്റില്‍ 93,960 കോടിയും സെപ്തംബറില്‍ 94,442 കോടിയും ഒക്ടോബറില്‍ 1,00,710 കോടിയും നവംബറില്‍ 97,637 കോടി രൂപയുമായിരുന്നു ജി എസ് ടിയില്‍ നിന്നുള്ള വരുമാനം.

English summary
The government on Thursday (January 31) revised the Gross Domestic Product (GDP) growth upwards to 7.2 per cent from the earlier 6.7 per cent. The revision comes a day before the government presents its interim budget.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X