കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ നോട്ട് നിരോധനത്തിനെതിരെ മുംബൈ ഹൈക്കോടതി; വ്യാജ കറൻസിയുണ്ടെന്നത് തെറ്റ്, എല്ലാം കെട്ടുകഥ!!

Google Oneindia Malayalam News

മുംബൈ: വൻ വിപ്ലവം സ‍ൃഷ്ടിക്കുമെന്ന് പറഞ്ഞാണ് മോദി നോട്ട് നിരോധനം നടപ്പിലാക്കിയത്. എന്നാൽ എടിഎമ്മിന് മുന്നിൽ ക്യൂ നിന്ന് ജീവൻ പോലും ബലികൊടുക്കേണ്ടി വന്നിരുന്നു എന്നല്ലാതെ മറ്റൊരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നതാണ് പൊതുവെയുള്ള വിലയിരുത്തൽ. കള്ളപ്പണം പിടിക്കാനെന്ന വാദമായിരുന്നു നോട്ട് നിരോധന സമയത്ത് മോദി മുന്നോട്ട് വെച്ചത്. എന്നാൽ എത്രത്തോളം കള്ളപ്പണം പിടിച്ചെന്ന കാര്യത്തിൽ ഇപ്പോഴും ബിജെപിക്കും മോദി സർക്കാരിനും മിണ്ടാട്ടമില്ല.

<strong>ഉന്നാവോ കേസ്; സുപ്രീംകോടതിയുടെ ശക്തമായ ഇടപെടൽ, കേസുകൾ ദില്ലിക്ക് മാറ്റി, പെൺകുട്ടിക്ക് 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം!</strong>ഉന്നാവോ കേസ്; സുപ്രീംകോടതിയുടെ ശക്തമായ ഇടപെടൽ, കേസുകൾ ദില്ലിക്ക് മാറ്റി, പെൺകുട്ടിക്ക് 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം!

നോട്ട് നിരോധന സമയത്ത് ദുരിത മനുഭവിച്ചവരാണ് ഇന്ത്യയിലെ സാാധാരണ ജനങ്ങൾ. ഈ കഷ്ടപ്പാട് വരാനിരിക്കുന്ന നല്ല ഭാവിക്ക് വേണ്ടിയുള്ളതാണെന്നാണ് ബിജെപി സർക്കാരിന്റെ മറുപടി. എന്നാൽ ഇപ്പോൾ മുംബൈ കോടതിയും നോട്ട് നിരോധനത്തിനെതിരെ പ്രതികരിച്ചു. രാജ്യത്ത് വ്യാജകറന്‍സിയുണ്ടെന്ന വാദം തെറ്റാണെന്ന് നോട്ട്‌നിരോധനത്തിലൂടെ മനസിലായെന്ന് കോടതി ചൂണ്ടിക്കാട്ടി.

വ്യാജ കറൻസി

വ്യാജ കറൻസി

കറൻസിയുടെ വലിപ്പവും മറ്റ് സവിശേഷതകളും എന്തിനാണ് ഇടക്കിടെ മാറ്റുന്നതെന്ന് മുംബൈ ഹൈക്കോടതി ചോദിച്ചു. കാഴ്ച ഇല്ലാത്തവർക്ക് തിരിച്ചറിയാൻ കഴിയുന്ന കറൻസികളും നാണയങ്ങളും ഇറക്കണമെന്ന പൊതു താൽപ്പര്യ ഹർജി പരിഗണിക്കവെയാണ് കോടതി നോട്ട് നിരോധനത്തിനെതിരെ പരാമർശം നടത്തിയത്. നോട്ട് നിരോധനത്തിന് പിന്നാൽ വ്യാജ കറൻസിയാണ് കാരണമെന്ന് പറയുന്നതിൽ സംശയമുണ്ടെന്ന് കോടതി വ്യക്തമാക്കി.

ലോകത്തെല്ലായിടത്തും പഴയത് പോലെ

ലോകത്തെല്ലായിടത്തും പഴയത് പോലെ


ലോകത്ത് എല്ലായിടത്തും കറൻസി നോട്ടുകൾ പഴയത് പോലെയാണ്. അതിന് ഉദാഹരണമായി കോടതി ചൂണ്ടിക്കാട്ടിയത് ഡോളറിനെയാണ്. ഡോളർ ഇപ്പോഴും പഴയത് പോലെ തന്നെയാണ് തുടരുന്നത്. പക്ഷേ, നിങ്ങൾ ഇപ്പോഴും ഇവിടെ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. നോട്ടുകളുടെ വലിപ്പവും മാതൃകയും ഇടയ്ക്കിടെ മാറ്റുന്നതിന്റെ കാരണങ്ങള്‍ രണ്ടാഴ്ച്ചക്കകം കോടതിയെ അറിയിക്കണമെന്ന് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ്, ജസ്റ്റിസ് എൻഎം ജംദാർ എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.

 നോട്ട് നിരോധനം

നോട്ട് നിരോധനം

അതേസമയം കഴിഞ്ഞ വര്‍ഷം നവംബറില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച നോട്ട് നിരോധനത്തോടെ അസാധുവാക്കപ്പെട്ട 1000, 500 രൂപാ നോട്ടുകളില്‍ 99 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. 2016 നവംബർ എട്ടിന് അർധരാത്രിയായിരുന്നു 500, 1000 നോട്ടുകൾ നിരോധിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം വന്നിരുന്നത്.

86 ശതമാനവും അസാധുവായി

86 ശതമാനവും അസാധുവായി


നോട്ട് നിരോധനത്തിലൂടെ പ്രചാരത്തിലുണ്ടായിരുന്ന ആകെ കറൻസിയിൽ 86 ശതമാനവും ഒരൊറ്റ രാത്രി കൊണ്ട് അസാധുവായിപ്പോയി.1716.5 കോടി എണ്ണം 500 രൂപ നോട്ടുകളും 685.8 കോടി എണ്ണം 1000 രൂപ നോട്ടുകളുമായിരുന്നു അസാധുവായത്. അസാധുവായ നോട്ടുകളുടെ ആകെ മൂല്യം 15.44 ലക്ഷം കോടി രൂപയായിരന്നു. ഇതിൽ 500 രൂപ നോട്ടുകളുടെ മൂല്യം 8.582 ലക്ഷം കോടി രൂപ വരും. അതേസമയം 1000 രൂപ നോട്ടുൾക്ക് 6.858 ലക്ഷം കോടി രൂപയും.

കള്ളപ്പണം പിടികൂനായില്ല

കള്ളപ്പണം പിടികൂനായില്ല

അതേസമയം നോട്ട് നിരോധനം കൊണ്ട് കള്ളനോട്ട് കാര്യമായി പിടിക്കാനായിട്ടില്ലെന്ന് റിസർവ്വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. നോട്ട് അസാധുവാക്കല്‍ കള്ളപ്പണത്തേയും കള്ള നോട്ടുകളേയും നേരിടാനെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഈ നടപടി മൂലം കള്ളപ്പണവും കള്ളനോട്ടും പ്രതീക്ഷിച്ച പോലെ കണ്ടെത്താനായിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മൊബൈൽ ബാങ്കിങിൽ കുതിച്ചു ചാട്ടം

മൊബൈൽ ബാങ്കിങിൽ കുതിച്ചു ചാട്ടം

നോട്ട് നിരോധനത്തിന് ശേഷം മൊബൈൽ ബാങ്കിങിൽ വൻ കുതിച്ചു ചാട്ടം തന്നെ ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നോട്ട് നിരോധനത്തിന് ശേഷം യുപിഐ വഴി കൈകാര്യം ചെയ്ത പണത്തിന്റെ മൂല്യത്തിലും വൻവർധനയാണുണ്ടായത്. 2017 ഡിസംബറിനും 2018 ജനുവരിക്കും ഇടയിലുണ്ടായത് 18 ശതമാനത്തിന്റെ വളർച്ച ഉണ്ടായിട്ടുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

English summary
Government’s demonetisation exercise showed that it was a myth that fake currency was in circulation say Bombay High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X