കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധികുടുംബത്തിന് പരസ്യം; ചെലവ് 45 കോടി

Google Oneindia Malayalam News

ദില്ലി: സര്‍ദാര്‍ പട്ടേലിന്റെ പേരില്‍ കോണ്‍ഗ്രസും ബി ജെ പിയും തമ്മിലുള്ള പോര് പുതിയ തലങ്ങളിലേക്ക്. പട്ടേല്‍ മതേതരവാദിയാണോ അല്ലയോ എന്നതല്ല പുതിയ വിഷയം, അത് വേറെയാണ്. സര്‍ദാര്‍ പട്ടേലിനെ കേന്ദ്രസര്‍ക്കാര്‍ വര്‍ഷങ്ങളായി മറന്നുകിടക്കുകയാണ് എന്ന ആരോപണവുമായി ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.

ഗുജറാത്ത് കാരണമാണ് സര്‍ദാര്‍ പട്ടേലിനെ കേന്ദ്രം ഇപ്പോള്‍ ഓര്‍ക്കുന്നത് എന്നായിരുന്നു മോഡിയുടെ പ്രസ്താവന. എന്നാല്‍ മോഡിയുടെ അവകാശ വാദങ്ങള്‍ക്ക് ചുട്ട മറുപടിയുമായി ഉടന്‍തന്നെ കോണ്‍ഗ്രസ് രംഗത്തെത്തി. കഴിഞ്ഞ നാല് വര്‍ഷമായി യു പി എ സര്‍ക്കാര്‍ സര്‍ദാര്‍ പട്ടേലിന്റെ ജന്മദിനത്തില്‍ പരസ്യം നല്‍കാന്‍ മാത്രമായി 8.5 കോടി രൂപ ചെലവാക്കിയതായി കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു.

Sardar Patel

അതേസമയം തന്റെ പ്രസ്താവന എന്‍ ഡി എ സര്‍ക്കാരിന് തന്നെ പാരയായി എന്ന് പറഞ്ഞ സ്ഥിതിയിലാണ് നരേന്ദ്രമോഡിയുടെ സ്ഥിതി. എന്‍ ഡി എ സര്‍ക്കാര്‍ ഭരണത്തില്‍ വന്നശേഷം 2000, 2011 വര്‍ഷങ്ങളില്‍ സര്‍ദാര്‍ പട്ടേലിന്റെ ജന്മദിനത്തിനോ സ്മരണദിനത്തിനോ ഒരു രൂപയുടെ പരസ്യം പോലും നല്‍കിയിരുന്നില്ല എന്നാണ് മനീഷ് തിവാരി പറഞ്ഞത്.

സര്‍ദാര്‍ ജന്മദിന പരസ്യത്തിനായി കേന്ദ്രസര്‍ക്കാര്‍ 8.5 കോടി ചെലവഴിച്ചു എന്ന കോണ്‍ഗ്രസിന്റെ വാദത്തിലുമുണ്ട് രസകരമായ വസ്തുതകള്‍. കഴിഞ്ഞ അഞ്ച വര്‍ഷമായി നെഹ്‌റു കുടുംബത്തിലെ നേതാക്കളുടെ ജന്മദിനാഘോഷത്തിനായി 45 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ പൊടിച്ചത്. വിലക്കയറ്റവും അഴിമതിയും കൊണ്ട് സാധാരണ ജനജീവിതം പൊറുതിമുട്ടുന്ന കാലത്താണ് നേതാക്കളുടെ ജ്‌നമദിന പരസ്യത്തിന് വേണ്ടി സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ പൊടിക്കുന്നത് എന്നതും പ്രധാനമാണ്.

English summary
UPA Government says it spent Rs 8.5 cr on ads to honour Sardar Patel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X