കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

9 മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് 21ന് സ്കൂൾ തുറക്കും: നിർണ്ണായക പ്രഖ്യാപനം പുറത്ത്

Google Oneindia Malayalam News

ദില്ലി: കൊവിഡ് വ്യാപനം മൂലം അടച്ചിട്ട സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം. 9 മുതൽ 12 വരെയുള്ള ക്ലാസുകളിലുള്ള വിദ്യാർത്ഥികൾക്കായാണ് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുക. സെപ്തംബർ 21 മുതൽ ഫേസ്-ടു ഫേസ് പഠന രീതി ആരംഭിക്കുന്നതിനാണ് അനുമതി ലഭിച്ചിട്ടുള്ളത്. കൊറോണ വൈറസ് വ്യാപനത്തോടെ 2020 മാർച്ച് മുതൽ രാജ്യത്തെ സ്കൂളുകൾ അടച്ചിട്ട നിലയിലാണ്. ഇതുമായി ബന്ധപ്പെട്ട് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമ്പോൾ സുരക്ഷ ഉറപ്പാക്കുന്നതിനായി മാർഗ്ഗനിർദേശങ്ങളും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്തുള്ള സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമ്പോൾ പാലിക്കേണ്ട മാർഗ്ഗനിർദേശങ്ങൾ ഇവയാണ്.

സാക്ഷരത;വീണ്ടും കേരളം ഒന്നാമത്,ലക്ഷ്യം ഡിജിറ്റൽ സാക്ഷരത കൂടി ഉൾച്ചേർന്ന മുന്നേറ്റമെന്ന് മുഖ്യമന്ത്രിസാക്ഷരത;വീണ്ടും കേരളം ഒന്നാമത്,ലക്ഷ്യം ഡിജിറ്റൽ സാക്ഷരത കൂടി ഉൾച്ചേർന്ന മുന്നേറ്റമെന്ന് മുഖ്യമന്ത്രി

 കോണ്ടാക്ട് ലെസ് ഹാജർ സംവിധാനം

കോണ്ടാക്ട് ലെസ് ഹാജർ സംവിധാനം

വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്നതിനൊപ്പം ബയോമെട്രിക് ഹാജർ സംവിധാനം ഒഴിവാക്കി പകരം കോണ്ടാക്ട് ലെസ് ഹാജർ സംവിധാനം ഏർപ്പെടുത്താനും സ്കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

 സോഷ്യൽ ഡിസ്റ്റൻസിംഗ്

സോഷ്യൽ ഡിസ്റ്റൻസിംഗ്

സ്കൂളുകളിൽ കുറഞ്ഞത് ആറടി അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള മാർഗ്ഗനിർദേശത്തിൽ പറയുന്നത്. സ്റ്റാഫ് റൂം, ഓഫീസ്, റിസപ്ഷൻ, മെസ്, ലൈബ്രറി, കഫറ്റീരിയ എന്നിവിടങ്ങളിലും സോഷ്യൽ ഡിസ്റ്റൻസ് കൃത്യമായി പാലിക്കണം.

 കായിക പരിപാടികൾക്ക് വിലക്ക്

കായിക പരിപാടികൾക്ക് വിലക്ക്

അധ്യയനം പുനരാരംഭിച്ചാലും അസംബ്ലികൾ, കായിക പരിപാടികൾ, എന്നിവ ആൾക്കുട്ടത്തിന് ഇടയാക്കുമെന്നതിനാൽ കർശനമായി നിരോധിക്കപ്പെട്ടിട്ടുണ്ട്. ക്യാമ്പസ്സിലുള്ള വിദ്യാർത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും ഫേസ്മാസ്ക് ഉപയോഗവും കൈകൾ സോപ്പുപയോഗിച്ച് കഴുകുന്നതും നിർബന്ധമാണ്.

കണ്ടെയ്ൻമെന്റ് സോണുകൾക്ക് നിയന്ത്രണം

കണ്ടെയ്ൻമെന്റ് സോണുകൾക്ക് നിയന്ത്രണം



കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്തുള്ള സ്കൂളുകൾക്ക് മാത്രമേ തുറന്ന് പ്രവർത്തിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അനുമതിയുള്ളൂ. കണ്ടെയ്ൻമെന്റ് സോണിൽ താസമിക്കുന്ന വിദ്യാർത്ഥികൾ, അധ്യാപകർ മറ്റ് ജീവനക്കാർ എന്നിവരെ സ്കൂളുകളിലേക്ക് വരാൻ അനുവദിക്കില്ല. കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ വിദ്യാർത്ഥികളോ അധ്യാപകരോ ഒരു കാരണവശാലും സന്ദർശിക്കാനും പാടുള്ളതല്ല.

 നമ്പർ പ്രദർശിപ്പിക്കണം

നമ്പർ പ്രദർശിപ്പിക്കണം

സ്കൂളുകളിൽ പ്രാദേശിക തലത്തിലുള്ള ആരോഗ്യ വകുപ്പ് അധികൃതുടെ ഫോൺ നമ്പറുകൾ പ്രദർശിപ്പിക്കണം. അധ്യാപകർ, വിദ്യാർത്ഥികൾ, മറ്റ് ജീവനക്കാർ എന്നിവർക്ക് അടിയന്തര സാഹചര്യങ്ങളിൽ ആവശ്യമായി വന്നാൽ ബന്ധപ്പെടുന്നതിന് വേണ്ടിയാണിത്.

 തീരുമാനിക്കാൻ അനുമതി

തീരുമാനിക്കാൻ അനുമതി

കൊറോണ വൈറസ് പ്രതിസന്ധിക്കിടെ 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് രക്ഷിതാവിന്റെയോ ഗാർഡിയന്റെയോ അനുമതിയോടെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിനുള്ള അനുമതിയുണ്ടാകുമെന്ന് സർക്കാർ. വിദ്യാർത്ഥികൾക്ക് രക്ഷിതാക്കളുടെ രേഖാമൂലമുള്ള അനുമതിയോടെ വിദൂരമായാണോ സമാന്തരമായാണോ നേരിട്ടാണോ ക്ലാസിൽ പങ്കെടുക്കേണ്ടതെന്ന് നിശ്ചയിക്കാനും കഴിയും അധ്യാപകരുടെ മാർഗ്ഗനിർദേശത്തിന് അനുസരിച്ചായിരിക്കും ക്ലാസുകൾ. സെപ്തംബർ 21 മുതൽ രാജ്യത്ത് 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി സ്കൂൾ തുറക്കാനും ധാരണയായിട്ടുണ്ട്.

English summary
Schools To Reopen From September 21 For Classes 9 To 12
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X