കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവിൽ കേന്ദ്രസർക്കാർ ഇടപെട്ടു! മൊബൈൽ സിം കാർഡിന് ആധാർ നിർബന്ധമില്ല...

ആധാർ ഇല്ലാത്തതിന്റെ പേരിൽ ടെലികോം കമ്പനികൾ സിം കാർഡ് നിഷേധിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

Google Oneindia Malayalam News

ദില്ലി: മൊബൈൽ സിം കാർഡ് ലഭിക്കാൻ ആധാർ നിർബന്ധമില്ലെന്ന് കേന്ദ്രസർക്കാർ. ആധാറിന് പകരം വോട്ടർ ഐഡി കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയ ഏതെങ്കിലും തിരിച്ചറിയൽ രേഖ നൽകിയാലും സിം നൽകണമെന്ന് കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദരരാജൻ ടെലികോം ഓപ്പറേറ്റർമാർക്ക് നിർദേശം നൽകി.

ആധാർ ഇല്ലാത്തതിന്റെ പേരിൽ ടെലികോം കമ്പനികൾ സിം കാർഡ് നിഷേധിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സിം കാർഡ് ലഭിക്കാൻ ഏതെങ്കിലും തിരിച്ചറിയൽ രേഖ മതിയെന്നിരിക്കെ ഓപ്പറേറ്റർമാർ ആധാർ കാർഡ് നിർബന്ധമായും ചോദിക്കുന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ആധാർ ഇല്ലെങ്കിലും സിം കാർഡ് അനുവദിക്കണമെന്ന് കേന്ദ്ര ടെലികോം സെക്രട്ടറി കർശന നിർദേശം നൽകിയിരിക്കുന്നത്.

 സിം കാർഡുമായി...

സിം കാർഡുമായി...

മൊബൈൽ സിം കാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തിന് പിന്നാലെയാണ് ടെലികോം ഓപ്പറേറ്റർമാർ ആധാർ ഉള്ളവർക്ക് മാത്രം സിം കാർഡ് അനുവദിക്കാൻ തുടങ്ങിയത്. മൊബൈൽ നമ്പറും ആധാറും ബന്ധിപ്പിക്കുന്ന കാര്യം സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് ടെലികോം കമ്പനികൾ ഈ രീതി പിന്തുടർന്നത്. അതേസമയം, പുതിയ സിം കാർഡ് ലഭിക്കാൻ ആധാർ നിർബന്ധമില്ലെന്നും സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതെല്ലാം കാറ്റിൽപ്പറത്തിയാണ് ടെലികോം കമ്പനികൾ തങ്ങളുടേതായ അലിഖിത നിയമമുണ്ടാക്കിയത്.

മുൻകരുതൽ...

മുൻകരുതൽ...

എല്ലാ മൊബൈൽ നമ്പറുകളും ആധാറുമായി ബന്ധിപ്പിക്കണെന്ന നിർദേശമായിരുന്നു ടെലികോം കമ്പനികളുടെ ഈ തീരുമാനത്തിന് പിന്നിൽ. കേന്ദ്ര സർക്കാർ നിർദേശമില്ലാതിരുന്നിട്ടും രാജ്യത്തെ മിക്ക റീട്ടെയ്ൽ വ്യാപാരികളും ആധാർ ഇല്ലാത്തവർക്ക് സിം കാർഡ് നൽകിയിരുന്നില്ല. കേന്ദ്ര സർക്കാർ നിയമമാണെന്ന് കള്ളം പറഞ്ഞായിരുന്നു റീട്ടെയ്ൽ വ്യാപാരികൾ ആധാർ ഇല്ലാത്തവർക്ക് സിം കാർഡ് നിഷേധിച്ചത്.

പ്രവാസികൾ...

പ്രവാസികൾ...

റീട്ടെയ്ൽ വ്യാപാരികളുടെ കടുംപിടുത്തം കാരണം ആധാർ ഇല്ലാത്തവർക്ക് സിം കാർഡ് ലഭിക്കാത്ത അവസ്ഥയാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. രാജ്യത്ത് സ്ഥിരതാമസക്കാരായിട്ടും ആധാർ ഇല്ലാത്ത ഒട്ടേറെപേരുണ്ട്. ഇവർക്ക് പുറമെ ആധാർ കാർഡ് എടുക്കാത്ത പ്രവാസികളും ഇന്ത്യയിലെത്തുന്ന വിദേശികളും ഈ കടുംപിടുത്തതെ തുടർന്ന് പ്രതിസന്ധിയിലായി. അതേസമയം, സിം കാർഡ് ലഭിക്കാൻ ആധാർ നിർബന്ധമാണോ എന്ന ചോദ്യത്തിന് ഒരു ടെലികോം കമ്പനിയും വ്യക്തമായ മറുപടി നൽകിയിരുന്നില്ല.

 നിർദേശം...

നിർദേശം...

ആധാർ കാർഡ് ഇല്ലാത്തതിന്റെ പേരിൽ സിം കാർഡ് നിഷേധിക്കുന്നതായി വ്യാപക പരാതികൾ ഉയർന്നതോടെയാണ് കേന്ദ്ര ടെലികോം മന്ത്രാലയം വിഷയത്തിൽ ഇടപെട്ടത്. സിം കാർഡ് എടുക്കാൻ ആധാർ നിർബന്ധമില്ലെന്ന് സുപ്രീംകോടതി പോലും വ്യക്തമാക്കിയ സാഹചര്യത്തിൽ ആധാർ ഇല്ലെങ്കിലും സിം കാർഡ് നൽകണമെന്നാണ് കേന്ദ്ര ടെലികോം സെക്രട്ടറിയുടെ നിർദേശം. സിം കാർഡ് ലഭിക്കാനായി മറ്റേതെങ്കിലും തിരിച്ചറിയിൽ രേഖകൾ നൽകിയാൽ മതിയെന്നും നിർദേശത്തിൽ വ്യക്തമായി പറയുന്നുണ്ട്.

മൈസൂർ വൃന്ദാവൻ ഗാർഡൻസിൽ മരം കടപുഴകി വീണ് മലയാളികളടക്കം മൂന്നുപേർ മരിച്ചു; വലിയ ഐസ് കട്ടകൾ...മൈസൂർ വൃന്ദാവൻ ഗാർഡൻസിൽ മരം കടപുഴകി വീണ് മലയാളികളടക്കം മൂന്നുപേർ മരിച്ചു; വലിയ ഐസ് കട്ടകൾ...

അനധികൃത നിർമ്മാണം പൊളിക്കാനെത്തിയ വനിതാ എൻജിനീയറെ ഹോട്ടലുടമ വെടിവെച്ചു കൊന്നു!അനധികൃത നിർമ്മാണം പൊളിക്കാനെത്തിയ വനിതാ എൻജിനീയറെ ഹോട്ടലുടമ വെടിവെച്ചു കൊന്നു!

ദേഹത്ത് പെട്രോളൊഴിച്ചിട്ടും ആരും തടഞ്ഞില്ല! ജീതുവിനെ ചുട്ടുകൊന്നത് വിവാഹമോചനത്തിന് ഒരുങ്ങുന്നതിനിടെദേഹത്ത് പെട്രോളൊഴിച്ചിട്ടും ആരും തടഞ്ഞില്ല! ജീതുവിനെ ചുട്ടുകൊന്നത് വിവാഹമോചനത്തിന് ഒരുങ്ങുന്നതിനിടെ

English summary
government says that aadhaar is not must for mobile sim.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X