പെണ്‍കുട്ടികളോട് ആശാറാമിനെ പൂജിക്കാന്‍ ആവശ്യപ്പെട്ട അധ്യാപകന് സസ്‌പെന്‍ഷന്‍
ശഹദോല്‍: വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവിനെ പൂജിക്കാന്‍ പെണ്‍കുട്ടികള നിര്‍ബന്ധിച്ച സ്‌കൂള്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. മധ്യപ്രദേശിലെ ശഹദോലിലുള്ള ഒരു സ്‌കൂളിലെ അധ്യാപകനായ ആര്‍ എസ് പരിഹാരിനെതിരെയാണ് അച്ചടക്ക നടപടി ഉണ്ടായിരിക്കുന്നത്. വിദ്യാര്‍ഥിനികള്‍ നല്‍കിയ പരാതി പ്രകാരമാണ് നടപടി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കുറ്റത്തിന് ജയിലില്‍ കിടക്കുന്നയാളാണ് ആശാറാം ബാപ്പു. ഇത്തരത്തിലുള്ള ഒരാളെ എന്ത് അടിസ്ഥാനത്തിലാണ് അധ്യാപകന്‍ പൂജിക്കാന്‍ ആവശ്യപ്പെട്ടതെന്ന് വ്യക്തമല്ല. ആശാറാമിന്റെ ഒരു ഫോട്ടോ ക്ലാസില്‍ കൊണ്ടുവന്നശേഷം പൂജിക്കാനും ആശാറാമിന്റെ ഗാനം ആലപിക്കാനും വിദ്യാര്‍ഥിനികളോട് ആവശ്യപ്പെടുകയായിരുന്നു.

ഇതിന് മടിച്ച വിദ്യാര്‍ഥിനികളെ അധ്യാപകന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. അധ്യാപകന്റെ പ്രവര്‍ത്തിയില്‍ സഹികെട്ടതോടെ വിദ്യാര്‍ഥിനികള്‍ മറ്റ് അധ്യാപകരെ സമീപിച്ചു. അധ്യാപകരുടെ നിര്‍ദ്ദേശപ്രകാരം ആദിവാസി വികസന മന്ത്രാലയത്തിലെ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും അന്വേഷണം നടത്തി നടപടിയെടുക്കുകയുമായിരുന്നു.
പെണ്‍കുട്ടികളോട് ഇയാളെ പൂജിക്കാന്‍ ആവശ്യപ്പെട്ട അധ്യാപകന്റെ ലക്ഷ്യം പീഡനമാണോ എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സംശയമുണ്ട്. എന്നാല്‍ അക്കാര്യത്തില്‍ പരാതി ലഭിച്ചിട്ടില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കുറ്റത്തിന് മാസങ്ങളായി ആശാറാം ജയിലിലാണ്. അറസ്റ്റിലായശേഷം ആശാറാമിന് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.












Click it and Unblock the Notifications