ലോക്സഭയിൽ കേരള എംപിമാരും സ്മൃതി ഇറാനിയും വാക്ക് പോര്; ഭീഷണിപ്പെടുത്തി... മാപ്പ് പറയണമെന്ന് ബിജെപി!
ദില്ലി: കേരള എംപിമാരായ ഡിൻ കുര്യാക്കോസും ടിഎൻ പ്രതാപനും തമ്മിൽ ലോക്സഭയിൽ വാക്ക് പോര്. ഉന്നാവ്, ഹൈദരാബാദ് വിഷയങ്ങള്‍ മുന്‍നിര്‍ത്തി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ലോക്‌സഭയില്‍ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി നേരിട്ട് വിശദീകരണം നല്‍കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ആഭ്യന്തര മന്ത്രി സഭയിൽ ഇല്ലാത്തതിനാൽ സ്മൃതി ഇറാനിയായിരുന്നു മറുപടി പറയാൻ എഴുന്നേറ്റത്.
എന്നാൽ അത് അനുവദിക്കില്ലെന്ന നിലപാട് ആയിരുന്നു പ്രതിപക്ഷൺ സ്വീകരിച്ചത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് താനൊരു സ്ത്രീയായതുകൊണ്ടാണോ തന്നെ കേള്‍ക്കാന്‍ പ്രതിപക്ഷം തയ്യാറാകാത്തതെന്ന് സമൃതി ഇറാനി ചോദിച്ചു. ബലാത്സംഗ കേസുകളെ രാഷ്ട്രീയവത്കരിച്ച ബംഗാളിലെ സാഹചര്യം അവര്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.

ഇതിനിടയിൽ കേരള എംപിമാരായ ടി.എന്‍ പ്രതാപനും ഡീന്‍ കുര്യാക്കോസും നടുത്തളത്തിലേക്കിറങ്ങി ബഹളം വെച്ചു. ഇത് മന്ത്രിമാരും എംപിമാരും തമ്മിലുള്ള വാക്ക് പോരിന് ഇടയാക്കുകയായിരുന്നു. പിന്നാലെ എംപിമാര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബിജെപി എംപിമാര്‍ രംഗത്ത് വരുകയായിരുന്നു.
സ്മൃതി ഇറാനിയെ പ്രതിപക്ഷ എംപിമാർ ഭീഷമിപ്പെടുത്തുകയായിരന്നുവെന്നാണ് ഭരണപക്ഷ എംപിമാരുടെ വാദം. ഇതംഗീകരിക്കാന്‍ കഴിയില്ലെന്നും അവര്‍ മാപ്പ് പറഞ്ഞെപറ്റുവെന്നും ബിജെപി നിലപാടെടുത്തു. കഴിഞ്ഞ് വിഷയത്തില്‍ നിലപാടറിയിക്കാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയോട് സ്പീക്കര്‍ ഓം ബിര്‍ള നിര്‍ദേശിച്ചു. എന്നാൽ വിഷയത്തിൽ സ്പീക്കർ നടപടിയെടുക്കട്ടെയെന്നും മാപ്പ് പറയില്ലെന്നുമുള്ള നിലപാടിലാണ് കോൺഗ്രസ്.












Click it and Unblock the Notifications