കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് മല്യയുടെ ആഡംബര ജെറ്റ് വിമാനം മെയ് 12ന് ലേലം ചെയ്യും

Google Oneindia Malayalam News

ദില്ലി: വിജയ് മല്യയുടെ ആഡംബര ജെറ്റ് വിമാനം ലേലത്തിന്. ജെറ്റ് എയര്‍ബസ് 319 ആണ് മെയ് 12ന് ലേലം ചെയ്യുന്നത്. സര്‍വ്വീസ് ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റാണ് വിമാനം ലേലത്തിന് വെക്കുന്നത്. വിമാനം ഇപ്പോള്‍ മുംബൈ എയര്‍പോര്‍ട്ടിലാണുള്ളത്.

പൂര്‍ണ്ണമായും ആഡംബര യാത്രക്ക് വേണ്ടി മാത്രം നിര്‍മ്മിച്ച ജെറ്റ് എയര്‍ബസ് 319, ഇരുപത്തഞ്ച് യാത്രക്കാരെയും ആറ് ക്രൂ മെമ്പേഴ്‌സിനെയും വഹിക്കാന്‍ കഴിവുള്ള വിമാനമാണ്. വിമാനത്തിന് നാല്‍പത് മില്യണ്‍ ഡോളറാണ് അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്.

Vijay Mallya

നേരത്തെ വിജയ് മല്യയുടെ കിങ്ഫിഷര്‍ ഹൗസ് ലേലത്തിന് വച്ചിരുന്നെങ്കിലും ലേലത്തിനെടുക്കാന്‍ ആരും എത്തിയിരുന്നില്ല. 150 കോടി രൂപ അടിസ്ഥാന വിലയിട്ടതായിരുന്നു ലേലം പരാജയപ്പെടാന്‍ കാരണമായത്. 17,000 ചതുരശ്ര അടിയായിരുന്നു മുംബൈ ആഭ്യന്തര വിമാനത്താവളത്തിന് സമീപം സ്ഥാപിച്ച കിങ്ഫിഷര്‍ ഹൗസ്.

7,000 കോടിയുടെ ബാധ്യത വരുത്തി മല്യ രാജ്യം വിടുകയായിരുന്നു. മാര്‍ച്ച് രണ്ടിനാണ് മല്യ ലണ്ടനിലേക്ക് കടന്നത്. മല്യയെ രാജ്യം വിടാന്‍ അനുവദിക്കരുതെന്ന് ആവശ്യപെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകള്‍ സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് മല്യ രാജ്യം വിട്ട വാര്‍ത്ത പുറത്തറിയുന്നത്.

English summary
Government set to auction Vijay Mallya's personal Airbus jet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X